ദുബായ് പോലീസിന്റെ പുതിയ പട്രോളിങ് വാഹനം | Photo: Facebook/Dubai Police
ദുബായ് പോലീസ് പട്രോള്‍ വാഹനനിരയിലേക്ക് 19.6 കോടി ദിര്‍ഹത്തിന്റെ ഘിയാത്ത് സ്മാര്‍ട്ട് പട്രോള്‍ വാഹനംകൂടി. നിലവില്‍ ദുബായ് പോലീസ് വാഹനനിരയില്‍ 400-ഓളം സ്മാര്‍ട്ട് പട്രോള്‍ കാറുകളുണ്ട്. ഇമിറാത്തി കാര്‍നിര്‍മാതാക്കളായ ഡബ്ല്യു മോട്ടോഴ്സ് നിര്‍മിച്ച ഘിയാത്ത് പൂര്‍ണമായും യു.എ.ഇ.യില്‍ നിര്‍മിച്ച ആദ്യ കാറുകളിലൊന്നാണ്.
ഡബ്ല്യു മോട്ടോഴ്സും പബ്ലിക് സേഫ്റ്റി ആന്‍ഡ് നാഷണല്‍ സെക്യൂരിറ്റി കമ്പനിയായ സേഫ് സിറ്റി ഗ്രൂപ്പും ഘിയാത്ത് വാഹനത്തിന്റെ വികസനത്തിന് ഏകദേശം 100 മില്യണ്‍ ദിര്‍ഹവും ദുബായ് സിലിക്കണ്‍ ഒയാസിസില്‍ ഫാക്ടറിയും പ്രൊഡക്ഷന്‍ ലൈനും സ്ഥാപിക്കുന്നതിന് 170 മില്യണ്‍ ദിര്‍ഹവും സംഭാവന ചെയ്തിട്ടുണ്ടെന്ന് ദുബായ് പോലീസ് ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല അല്‍മാരി പറഞ്ഞു. എക്സ്പോ 2020 ദുബായ് എക്സിബിഷന് സെന്ററില്‍ നടന്ന ലോക പോലീസ് ഉച്ചകോടിക്കിടെയായിരുന്നു പ്രഖ്യാപനം.

GITEX-2018-ല്‍ ഘിയാത്തിന്റെ ഒരു പ്രോട്ടോടൈപ്പ് വാഹനം പുറത്തിറക്കിയിരുന്നു. പിന്നീട് നിര്‍മാണം പൂര്‍ത്തിയായ ഘിയാത്ത് സ്മാര്‍ട്ട് പട്രോള്‍ വാഹനങ്ങള്‍ എക്സ്പോ 2020 ഭാഗമായി ദുബായ് പോലീസ് അക്കാദമിയുടെ വാര്‍ഷിക ബിരുദദാന ചടങ്ങില്‍ പ്രദര്‍ശനത്തിന് എത്തിക്കുകയായിരുന്നു.
അത്യാധുനിക സാങ്കേതികവിദ്യകള്‍, കരുത്തുറ്റ പെര്‍ഫോമെന്‍സ്, വിശ്വാസ്യത എന്നിവയാണ് ഘിയാത്ത് വാഹനങ്ങളുടെ മുഖമുദ്രയെന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. ഡബ്ല്യു മോട്ടോഴ്സിന്റെ ഡി.എന്‍.എയില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തില്‍ കാഴ്ചയില്‍ മോഡേണ്‍ ഭാവമാണുള്ളത്. പോലീസ് വാഹനത്തിനാവശ്യമായ എമര്‍ജന്‍സി ലൈറ്റ്, പോലീസ് ലൈറ്റ്, സൈഡ് സ്റ്റെപ്പ്, എട്ട് എക്സ്റ്റീരിയര്‍ ക്യാമറകള്‍, 360 ഡിഗ്രി ക്യാമറ തുടങ്ങിയവയാണ് ഇതിന് പോലീസ് വാഹനത്തിന്റെ ഭാവം നല്‍കുന്നത്.

പൂര്‍ണമായും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായാണ് അകത്തളം ഒരുങ്ങിയിട്ടുള്ളത്. കണ്ട്രോള് സെന്ററുമായി കണക്ട് ചെയ്തിട്ടുള്ള ഓണ്‍ബോര്‍ഡ് കംപ്യൂട്ടര്‍, 16 ഇഞ്ച് വലിപ്പമുള്ള സെന്‍ട്രല്‍ സ്ക്രീന്‍, വലിയ പാസഞ്ചര്‍ ഡിസ്പ്ലേ, ആന്‍ഡ്രോയിഡ് ടാബ്ലെറ്റ്, ഡ്രൈവര്‍ ബിഹേവിയര്‍ ക്യാമറ തുടങ്ങിയവ ഉള്‍പ്പെടുത്തി പോലീസ് ഓഫീസര്‍മാരുടെ ആവശ്യവും സൗകര്യങ്ങളും കണക്കിലെടുത്താണ് ഈ വാഹനത്തിന്റെ അകത്തളം ഒരുങ്ങിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
പോലീസിന്റെ ആവശ്യം പരിഗണിച്ച് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത പിന്‍ബഞ്ച്, ഗ്രില്ല്, പ്രോട്ടക്ടീവ് കേജ്, സുരക്ഷ ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനായി ബൂട്ടില്‍ ഒരുക്കിയിട്ടുള്ള പ്രത്യേകം കംപാര്‍ട്ട്മെന്റ് വാഹനത്തിനുള്ളില്‍ ഡ്രോണ്‍ സൂക്ഷിക്കുന്നതിനായി പ്രത്യേകമായി ഒരുക്കിയിട്ടുള്ള ഡ്രോണ്‍ ബോക്സ് തുടങ്ങിയവ പൂര്‍ണമായും ഒരു പോലീസ് വാഹനത്തിന്റെ ഭാവം നല്കുന്നു. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനുമാണ് ഈ വാഹനത്തിലെ സുരക്ഷ കാര്യക്ഷമമാക്കുന്നത്.
Content Highlights: W Motors’ GHIATH SMART PATROL joins Dubai Police Fleet, Dubai Police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..