ഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി XC90 മോഡലിന്റെ പുതിയ വകഭേദം T8 ഇന്‍സ്‌ക്രിപ്ഷന്‍ പുറത്തിറക്കി. XC90 T8 ഹൈബ്രിഡ് എക്‌സെലന്‍സിന് തൊട്ടുതാഴെയാണ് ഇന്‍സ്‌ക്രിപ്ഷന്റെ സ്ഥാനം. പ്ലഗ് ഇന്‍ ഹൈബ്രിഡാണ് ഇന്‍സ്‌ക്രിപ്ഷനും. പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നതിനാല്‍ 96.65 ലക്ഷം രൂപയാണ് ഇന്ത്യയില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ബിഎംഡബ്ല്യു X6 35i M സ്‌പോര്‍ട്ട്, മെഴ്‌സിഡീസ് ബെന്‍സ് GLS 400 4മാറ്റിക്, മെഴ്‌സിഡീസ് AMG GLE 43 4മാറ്റിക് എന്നിവയാണ് XC90 T8 ഇന്‍സ്‌ക്രിപ്ഷന്റെ എതിരാളികള്‍.

XC90 T8 Inscription

ടോപ് സ്‌പെക്ക് T8 എക്‌സെലന്‍സ് ഫോര്‍ സീറ്ററായിരുന്നെങ്കില്‍ പുതിയ T8 ഇന്‍സ്‌ക്രിപ്ഷന്‍ സെവന്‍ സീറ്ററാണ്. ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 19 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ഹെഡ് അപ്പ് ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, നാപ്പ ലെതര്‍ അപ്പ്‌ഹോള്‍സ്‌ട്രെ, പനോരമിക് സണ്‍റൂഫ്, എയര്‍ സസ്‌പെന്‍ഷന്‍ എന്നിവ T8 ഇന്‍സ്‌ക്രിപ്ഷനില്‍ സ്റ്റാന്റേഡായി നല്‍കിയിട്ടുണ്ട്. 

സുരക്ഷ്‌ക്കായി ഏഴ് എയര്‍ബാഗ്, ആന്റി-ലോഗ്ഗ് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, റഡാര്‍ ബേസ്ഡ് അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, കൊളിഷന്‍ അവോയിഡന്‍സ് ആന്‍ഡ് ബ്രേക്കിങ് സിസ്റ്റം എന്നിവ വാഹനത്തിലുണ്ട്. 87 ബിഎച്ച്പി ഇലക്ട്രിക് മോട്ടോറിനൊപ്പം 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ആന്‍ഡ് സൂപ്പര്‍ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് T8 ഇന്‍സ്‌ക്രിപ്ഷന് കരുത്തേകുക. ഈ ഫോര്‍ സിലിണ്ടര്‍ ഹൈബ്രിഡ് മോട്ടോര്‍ ആകെ 401 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകും. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 

പിന്നിലെ ചക്രത്തിന് ഇലക്ട്രിക് മോട്ടോറും മുന്നിലേക്ക് പെട്രോള്‍ യൂണിറ്റുമാണ് കരുത്ത് പകരുക. 5.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഇന്‍സ്‌ക്രിപ്ഷന് സാധിക്കും. ഇലക്ട്രിക് ചാര്‍ജില്‍ 32 കിലോമീറ്റര്‍ ദൂരവും പിന്നിടാം. സേവ്, പ്യുവര്‍, ഹൈബ്രിഡ്, പവര്‍, ആള്‍ വീല്‍ ഡ്രൈവ്, ഓഫ് റോഡ് എന്നീ ആറ് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. 110V അല്ലെങ്കില്‍ 240V പവര്‍ ഔട്ട്‌ലെറ്റില്‍ ഇന്‍സ്‌ക്രിപ്ഷന്‍ ചാര്‍ജ് ചെയ്യാം. ആറ് മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാനും സാധിക്കും. 

XC90 T8 Inscription

Content Highlights; Volvo XC90 T8 Inscription Launched, Priced At Rs 96.65 Lakh