ഇന്ത്യന്‍ നിരത്തിലേക്ക് വരവുറപ്പിച്ച് വോള്‍വോയുടെ മൂന്നാം തലമുറ എസ്60; മാര്‍ച്ചില്‍ എത്തും


മുന്‍തലമുറ മോഡലുകളെക്കാള്‍ കൂടുതല്‍ മോടിപിടിപ്പിച്ചാണ് മൂന്നാം തലമുറ എസ്60 ഇന്ത്യയില്‍ എത്തുന്നത്.

വോൾവോ എസ്60 | Photo: Volvocars.com

സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ പ്രീമിയം സെഡാന്‍ വാഹനമായ എസ്60-ന്റെ മൂന്നാം തലമുറ മോഡല്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്താനൊരുങ്ങുന്നു. 2021 മാര്‍ച്ച് മാസത്തോടെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന്റെ ബുക്കിങ്ങ് ജനുവരിയില്‍ ആരംഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന സൂചന.

മുന്‍തലമുറ മോഡലുകളെക്കാള്‍ കൂടുതല്‍ മോടി പിടിപ്പിച്ചാണ് മൂന്നാം തലമുറ എസ്60 ഇന്ത്യയില്‍ എത്തുന്നത്. 4761 എം.എം. നീളവും 2040 എം.എം. വീതിയും 1431 എം.എം. ഉയരവും 2872 എം.എം. വീല്‍ബേസിലുമാണ് പുതിയ എസ്60 എത്തുന്നത്. 18 ഇഞ്ച് വലിപ്പമുള്ള ഡയമണ്ട് കട്ട് അലോയി വീലുകളായിരിക്കും ഇതില്‍ നല്‍കുക.

തോര്‍ ഹാമര്‍ എല്‍.ഇ.ഡി ഡി.ആര്‍.എല്‍ ആയിരിക്കും മുന്‍വശത്തെ പ്രധാന പുതുമ. ഇതിനൊപ്പം വോള്‍വോ സിഗ്നേച്ചര്‍ ഗ്രില്ല്, എല്‍.ഇ.ഡി ഹെഡ്‌ലാമ്പുകള്‍, മസ്‌കുലര്‍ ഭാവമുള്ള ബംമ്പര്‍ എന്നിവ മുഖഭാവത്തിനും, സി ഷേപ്പിലുള്ള ടെയ്ല്‍ലാമ്പ്, സ്‌പോര്‍ട്ടി ബംമ്പര്‍ തുടങ്ങിയവ പുതുതലമുറ എസ്60-യുടെ പിന്‍ഭാഗത്തെയും അലങ്കരിക്കും.

രണ്ടാം തലമുറ മോഡലിലേതിന് സമാനമായുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഹെഡ്-യൂണിറ്റ് ഇതിലും നല്‍കും. ഫോര്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിങ്ങ്, പനോരമിക് സണ്‍റൂഫ്, ഹര്‍മാന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ ഇന്റീരിയറിനെ കൂടുതല്‍ കാര്യക്ഷമാക്കും.

സുരക്ഷിതമായ വാഹനമെന്ന വോള്‍വോയുടെ അംഗീകാരം ഈ വാഹനത്തിലും തുടരും. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, പൈലറ്റ് അസിസ്റ്റ്, ഓണ്‍ കമിങ്ങ് മിറ്റിഗേഷന്‍ ബ്രേക്കിങ്ങ്, സിറ്റി സേഫ്റ്റി വിത്ത് സ്റ്റിയറിങ്ങ് സപ്പോര്‍ട്ട്, ലെയ്ല്‍ കീപ്പിങ്ങ് എയ്ഡ്, ഡ്രൈവര്‍ അലേര്‍ട്ട് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയവ എസ്60-യില്‍ സുരക്ഷയൊരുക്കും.

മൂന്നാം തലമുറ മോഡലില്‍ ഡീസല്‍ എന്‍ജിന്‍ നല്‍കിയേക്കില്ലെന്നാണ് സൂചന. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും പുതിയ എസ്60-യില്‍ നല്‍കുക. ഇത് 160 ബി.എച്ച്.പി പവറും 300 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഓട്ടോമാറ്റിക്കായിരിക്കും ഇതിലെ ട്രാന്‍സ്മിഷന്‍.

Content Highlights: Volvo Premium Sedan Model S60 Third Generation To Launch In March 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


pc george

2 min

പി.സിക്കെതിരായ കേസ്: പീഡനം ഫെബ്രുവരി പത്തിനെന്ന് FIR; ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍

Jul 2, 2022

Most Commented