ക്ഷങ്ങള്‍ വില വരുന്ന ആഡംബര കാറുകള്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയ ശേഷം താഴേക്ക് ഇട്ട് തകര്‍ക്കുന്നു. ആദ്യ കാഴ്ചയില്‍ തികച്ചും അസ്വഭാവികത തോന്നിയേക്കാം. എന്നാല്‍, ഇതും ഒരു സുരക്ഷ പരീക്ഷണമാണ്. സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോയാണ് 30 മീറ്റര്‍ ഉയരത്തില്‍ നിന്ന് കാര്‍ നിലത്തേക്ക് ഇട്ടുള്ള പുതിയ സുരക്ഷ പരിശോധന നടത്തിയിരിക്കുന്നത്. 

വാഹനങ്ങളില്‍ സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ മുന്‍നിരയിലുള്ള വാഹന നിര്‍മാതാക്കളാണ് വോള്‍വോ. സാധാരണ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ക്രാഷ് ടെസ്റ്റ് പോലുള്ളവയ്ക്ക് വിധേയമാക്കുമ്പോള്‍ ഒരുപടി കൂടി കടന്ന പരീക്ഷണമാണ് വോള്‍വോ നടത്തിയിരിക്കുന്നത്. ഉയരത്തില്‍ നിന്ന് വാഹനം താഴേക്ക് പതിക്കുമ്പോഴുണ്ടാകുന്ന ആഘാതമാണ് ഇത്തവണ പരീക്ഷിക്കുന്നത്. 

ഇതിനായി വോള്‍വോയുടെ 10 കാറുകളാണ് 30 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്കിട്ട് പരീക്ഷണം നടത്തിയത്. സ്വീഡനിലെ വോള്‍വോ കാര്‍ സുരക്ഷ കേന്ദ്രത്തിലായിരുന്നു പരീക്ഷണം. ഒരു വാഹനം തന്നെ പല തവണയായി താഴെയിട്ടും പരീക്ഷണം നടത്തിയിട്ടുണ്ട്. അപകടമുണ്ടായാല്‍ യാത്രക്കാരെ എങ്ങനെ രക്ഷിക്കാനാകുമെന്ന പരീക്ഷണം കൂടി ഈ തവണ വോള്‍വോ പരിശോധിക്കുന്നു.

സുരക്ഷ വിഭാഗം ഇത്തരം പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള വാഹനങ്ങളായിരിക്കും. എന്നാല്‍, പുതുതലമുറ വാഹനങ്ങളിലെ സംവിധാനങ്ങള്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. അതിനാലാണ് വോള്‍വോ പുതിയ വാഹനങ്ങള്‍ ഉപയോഗിച്ച് ഇത്തരം പരീക്ഷണം നടത്താന്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ സുരക്ഷ പരീക്ഷണങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് ലോകത്തുടനീളമുള്ള രക്ഷപ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കുമെന്നാണ് വോള്‍വോ അറിയിച്ചിരിക്കുന്നത്. അപകടം സംഭവിച്ചാല്‍ വാഹനത്തില്‍ കുടുങ്ങിയവരെ പുറത്തെടുക്കുന്നതും, ഇതിന് ആവശ്യമായി വരുന്ന സമയവും തുടങ്ങിയ വിവരങ്ങളായിരിക്കും റിപ്പോര്‍ട്ടില്‍ പ്രധാനമായും പരാമര്‍ശിക്കുക.

Content Highlights: Volvo Drop 10 Cars From 30 Metres Height For Safety Test