സ്വീഡിഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ വോള്‍വോ, ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകള്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നു. കഴിഞ്ഞ വര്‍ഷമാണ് കമ്പനി ബെംഗളൂരുവില്‍ ഫാക്ടറി സ്ഥാപിച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ ഒട്ടുമിക്ക മോഡലുകളും തദ്ദേശീയമായി നിര്‍മിക്കുകയാണ് ലക്ഷ്യം. ഇതില്‍ ചില ഹൈബ്രിഡ് വേരിയന്റുകളും ഉള്‍പ്പെടും. 

ആഗോള തലത്തില്‍ 2025-ല്‍ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിക്കാനും ലക്ഷ്യമിടുന്നുണ്ട്. മലിനീകരണം കുറഞ്ഞ ക്ലീന്‍ എമിഷന്‍ സാങ്കേതികവിദ്യ വ്യാപകമാക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. മാരുതിയും ടൊയോട്ടയും ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ തദ്ദേശീയമായി ഉണ്ടാക്കാന്‍ പദ്ധതിയായിട്ടുണ്ട്. അതുപോലെ ഹ്യുണ്ടായ്, 2019 ആകുമ്പോഴേക്കും ഇലക്ട്രിക് കാര്‍ ഇവിടെ നിര്‍മിക്കും. 

വോള്‍വോ ആദ്യ ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ നിര്‍മിച്ച് 2019-ല്‍ ആഗോളതലത്തില്‍ അവതരിപ്പിക്കും. കമ്പനി പല മോഡലുകളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് ഒരുങ്ങുന്നത്. 

Content Highlights; Volvo Cars To Push Hybrid Vehicles In India