ലണ്ടനിലെ കാറുകള്‍ ഇനി തനിയെ ഓടും. വോള്‍വോയാണ് ഡ്രൈവർ ആവശ്യമില്ലാത്ത ഓട്ടോണമസ് കാറുകൾ ലണ്ടനിലെ നിരത്തുകളിൽ പരീക്ഷിക്കാൻ ഒരുങ്ങുന്നത്.

2017ല്‍ ആയിരിക്കും 'ഡ്രൈവ് മീ ലണ്ടന്‍' എന്ന പേരില്‍ ലണ്ടനിലെ നിരത്തുകളിലൂടെ ഡ്രൈവര്‍ വേണ്ടാത്ത വോള്‍വോ കാര്‍ ഓടുക. ബെയ്ജിങ്ങിലും ഇത്തരത്തിൽ ഓട്ടോണമസ് കാറുകൾ ഒാടിക്കുന്നമെന്ന് വോൾവോ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2017ല്‍ 'ഡ്രൈവ് മീ ലണ്ടന്‍' നടപ്പിലാക്കുമെങ്കിലും സെമി ഓട്ടോണമസ് കാറുകളാകും ഉപയോഗിക്കുക. എന്നാല്‍ 2018 ഓടെ പൂര്‍ണ സ്വയം നിയന്ത്രിത കാര്‍ ലണ്ടനില്‍ ഓടിക്കാനാണ് വോള്‍വോയുടെ പദ്ധതി.

ഓട്ടോണമസ് കാറുകൾ ഉപയോഗിക്കുന്നത് അപകടം കുറയ്ക്കുമെന്നാണ് ഗവേഷണങ്ങളുടെ പിൻബലത്തിൽ കമ്പനിയുടെ വാദം. തൊണ്ണൂറു ശതമാനം അപകടങ്ങളുടെയും കാരണം ഡ്രൈവിങ്ങിലെ പിഴവുകളാണെന്നാണ് റിപ്പോർട്ട്. ഓട്ടോണമസ് കാറുകളുടെ വരവോടെ ഇത് 30 ശതമാനം കുറയ്ക്കാനാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്.