പോളോയ്ക്ക് നല്‍കിയ സ്‌നേഹം വെര്‍ട്യൂസിനും പ്രതീക്ഷിച്ച് ഫോക്‌സ്‌വാഗണ്‍; അടുത്തമാസം വിപണിയില്‍


കമ്പനിയുടെ മൊത്തം വില്പനയില്‍ 14-15 ശതമാനം വിഹിതം കേരളത്തില്‍ നിന്നാണെന്നും അദ്ദേഹം അറിയിച്ചു.

ഫോക്‌സ്‌വാഗൺ വെർട്യൂസ് | Photo: Volkswagen

ഫോക്‌സ് വാഗണിന്റെ ഏറ്റവും പുതിയ സെഡാന്‍ 'വെര്‍ട്യൂസ്' അടുത്ത മാസം വിപണിയിലെത്തും. ഇന്ത്യ 2.0 പ്രോജക്ടിനു കീഴില്‍ ഫോക്‌സ് വാഗണ്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഉത്പന്നമാണിതെന്ന് ഫോക്‌സ് വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ്ഗുപ്ത പറഞ്ഞു. കൊച്ചിയില്‍ സംഘടിപ്പിച്ച 'വെര്‍ട്യൂ'സിന്റെ പ്രത്യേക 'പ്രിവ്യൂ മീറ്റി'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രീമിയം മിഡ് സൈസ് സെഡാന്‍ സെഗ്മെന്റിലെ ഏറ്റവും നീളംകൂടിയ കാറാണ് 'വെര്‍ട്യൂസ്' എന്നാണ് കമ്പനി പറയുന്നത്. എം.ക്യു.ബി. പ്ലാറ്റ്ഫോമിലാണ് വാഹനം രൂപകല്പന ചെയ്തിരിക്കുന്നത്. ആറ് എയര്‍ബാഗുകള്‍ ഉള്‍പ്പെടെ 40-ലധികം സുരക്ഷാ സംവിധാനങ്ങളോടെയാണ് വാഹനമെത്തുന്നത്.

ആറ് സ്പീഡ് മാനുവല്‍-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ 1.5 ലിറ്റര്‍ ടി.എസ്.ഐ. ഇ.വി. ഒ. എന്‍ജിന്‍, 1.0 ലിറ്റര്‍ ടി.എസ്.ഐ. എന്‍ജിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭിക്കും. 190 കിലോമീറ്ററാണ് പരമാവധി വേഗം. ഒന്‍പത് സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കും.

ഫോക്‌സ്​വാഗണിന്റെ ശക്തമായ വിപണിയാണ് കേരളം. പോളോയായിരുന്നു കേരളീയര്‍ക്ക് പ്രിയപ്പെട്ട ഫോക്‌സ് വാഗണ്‍ വാഹനം. ഇതേ സ്‌നേഹം ഇപ്പോള്‍ 'ടൈഗൂണി'നും ലഭിക്കുന്നുണ്ടെന്ന് ആശിഷ് ഗുപ്ത അറിയിച്ചു. കേരളത്തില്‍ ഇടത്തരം എസ്.യു.വി. സെഗ്മെന്റില്‍ 25 ശതമാനം വിഹിതമാണ് 'ടൈഗൂണി'ലുള്ളത്. ഇന്ത്യയിലെതന്നെ 'ടൈഗൂണി'ന്റെ ഏറ്റവും ഉയര്‍ന്ന വിപണിവിഹിതമാണിത്. കമ്പനിയുടെ മൊത്തം വില്പനയില്‍ 14-15 ശതമാനം വിഹിതം കേരളത്തില്‍ നിന്നാണെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: Volkswagen Virtus sedan to be launch on next month

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented