40 സുരക്ഷ ഫീച്ചറുകള്‍, പെര്‍ഫോമെന്‍സിന് ജി.ടി. മോഡല്‍; നിരത്ത് പിടിക്കാന്‍ വെര്‍ട്യൂസ് എത്തി


ഇന്ത്യ 2.0 പ്രോജക്ടിനു കീഴില്‍ ഫോക്സ്‌വാഗണ്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ വാഹനമായാണ് വെര്‍ട്യൂസ് വിപണിയില്‍ എത്തിയിരിക്കുന്നത്.

ഫോക്‌സ്‌വാഗൺ വെർട്യൂസ് | Photo: Volkswagen

ര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഏറ്റവും പുതിയ സെഡാന്‍ വാഹനം വെര്‍ട്യൂസ് അവതരിപ്പിച്ചു. ഡൈനാമിക് ലൈന്‍, പെര്‍ഫോമെന്‍സ് ലൈന്‍ എന്നീ രണ്ട് ഓപ്ഷനുകളിലായി കംഫോര്‍ട്ട്‌ലൈന്‍, ഹൈലൈന്‍, ടോപ്പ്‌ലൈന്‍ മൂന്ന് വേരിയന്റുകളിലാണ് ഈ വാഹനം എത്തുന്നത്. 11.21 ലക്ഷം രൂപ മുതല്‍ 15.71 ലക്ഷം രൂപ വരെയാണ് ഈ വാഹനങ്ങളുടെ എക്‌സ്‌ഷോറൂം വില. പെര്‍ഫോമെന്‍സ് പതിപ്പായി എത്തുന്ന 1.5 ജി.ടി. ലൈന്‍ പതിപ്പിന് 17.91 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.

ഇന്ത്യ 2.0 പ്രോജക്ടിനു കീഴില്‍ ഫോക്സ്‌വാഗണ്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ വാഹനമായാണ് വെര്‍ട്യൂസ് വിപണിയില്‍ എത്തിയിരിക്കുന്നത്. പ്രീമിയം മിഡ് സൈസ് സെഡാന്‍ സെഗ്മെന്റിലെ ഏറ്റവും നീളംകൂടിയ കാറാണ് വെര്‍ട്യൂസ് എന്നാണ് ഫോക്‌സ്‌വാഗണ്‍ അവകാശപ്പെടുന്നത്. ഫോക്‌സ്‌വാഗണിന്റെ മിഡ്-സൈസ് എസ്.യു.വി. മോഡലായ ടൈഗുണിന് അടിസ്ഥാനമൊരുക്കുന്ന എം.ക്യു.ബി. പ്ലാറ്റ്‌ഫോമിലാണ് വെര്‍ട്യൂസും ഒരുങ്ങുന്നത്. സ്‌കോഡയുടെ വാഹനങ്ങളും ഈ പ്ലാറ്റ്‌ഫോമില്‍ എത്തിയിട്ടുണ്ട്.

ഫോക്‌സ്‌വാഗണ്‍ വാഹനങ്ങളുടെ സ്വതസിദ്ധമായ സൗന്ദര്യവും പകര്‍ന്നിട്ടുള്ള വാഹനമാണ് വെര്‍ട്യൂസും. ക്രോമിയം സ്ട്രിപ്പ് ബോര്‍ഡര്‍ ഒരുക്കുന്ന വീതി കുറഞ്ഞ ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും, പെര്‍ഫോമെന്‍സ് പതിപ്പിന്റെ ഗ്രില്ലിലെ ജി.ടി. ബാഡ്ജിങ്ങ്, മസ്‌കുലര്‍ ഭാവമുള്ള ബമ്പര്‍, വലിയ എയര്‍ഡാം, എല്‍.ഇ.ഡി. ഫോഗ്‌ലാമ്പ്, 16 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, ക്രോമിയം ലൈനുകളുള്ള റിയര്‍ ബമ്പര്‍ എന്നിവയാണ് ഈ വാഹനത്തെ അലങ്കരിക്കുന്നത്.

4561 എം.എം. നീളം, 1752 എം.എം. വീതി, 1507 എം.എം. ഉയരം, 2651 എം.എം. ആണ് വീല്‍ബേസ്, 179 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അളവുകള്‍. ഇരട്ട നിറങ്ങളിലാണ് വെര്‍ട്യൂസിന്റെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. പെര്‍ഫോമെന്‍സ് പതിപ്പില്‍ ചെറി റെഡ് പെയിന്റ് സ്‌കീമും നല്‍കിയിട്ടുണ്ട്. 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍ എന്നിവ അകത്തളത്തെയും ആകര്‍ഷകമാക്കും.

രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് വെര്‍ട്യൂസ് എത്തിയിട്ടുള്ളത്. 113 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ, 148 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ എന്‍ജിനുമാണ് ഇവ. ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 190 കിലോമീറ്റര്‍ പരമാവധി വേഗമുള്ള ഈ വാഹനം ഒന്‍പത് സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കും.

ആറ് എയര്‍ബാഗുകള്‍ ഉള്‍പ്പെടെ 40-ലധികം സുരക്ഷാ സംവിധാനങ്ങളാണ് വെര്‍ട്യൂസിന്റെ മറ്റൊരു പ്രത്യേകത. അതേസമയം, അടിസ്ഥാന മോഡലില്‍ രണ്ട് എയര്‍ബാഗ്, എ.ബി.എസ്, ഇ.ബി.ഡി, പാര്‍ക്കിങ്ങ് സെന്‍സറുകള്‍ എന്നിവ നല്‍കുന്നുണ്ട്. ഉയര്‍ന്ന വകഭേദങ്ങളില്‍ ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ്, റിയര്‍ പാര്‍ക്കിങ്ങ് ക്യാമറ, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, മള്‍ട്ടി-കൊളീഷന്‍ ബ്രേക്ക്, ടയര്‍ പ്രഷര്‍ വാണിങ്ങ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിവയും സുരക്ഷ ഉറപ്പാക്കുന്നുണ്ട്.

Content Highlights: Volkswagen Virtus sedan launched in india, Volkswagen Virtus, Virtus Sedan, Volkswagen Sedan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented