പുതുവര്‍ഷം കളറാക്കാന്‍ ഫോക്‌സ്‌വാഗണ്‍ ടൈഗൂണുമെത്തും; വരവറിയിച്ച് ആദ്യ ടീസര്‍ എത്തി


ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത MQB AO IN പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം ഒരുങ്ങന്നത്.

ഫോക്‌സ്‌വാഗൺ ടൈഗൂൺ ടീസർ | Photo: Volkswagen India

ന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലേക്ക് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ എത്തിക്കാനൊരുങ്ങുന്ന മോഡലായ ടൈഗൂണ്‍ വൈകാതെ എത്തിയേക്കും. ഇതിനുള്ള സൂചനകള്‍ നല്‍കി ഈ മോഡലിന്റെ ടീസര്‍ ഫോക്‌സ്‌വാഗണിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. ഡിസൈന്‍ ശൈലികള്‍ വെളിപ്പെടുത്തിയുള്ള ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത MQB AO IN പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം ഒരുങ്ങന്നത്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പദ്ധതിയില്‍ ആദ്യമായി ഒരുങ്ങുന്ന വാഹനമെന്ന പ്രത്യേകതയും ടൈഗൂണിനുണ്ട്. ഫോക്‌സ്‌വാഗണ്‍ എസ്.യു.വി മോഡലായ ടിഗ്വാനില്‍നിന്നും ടിക്രോസില്‍നിന്നും കടമെടുത്ത ഡിസൈന്‍ ശൈലിയാണ് ടൈഗൂണിലുള്ളത്.

സ്‌കോഡയുടെ മിഡ്-സൈസ് എസ്.യു.വി. മോഡലായ വിഷന്‍-ഇന്നില്‍ നല്‍കിയിട്ടുള്ള എന്‍ജിനായിരിക്കും ടൈഗൂണിലും നല്‍കുകയെന്നാണ് വിവരം. 1.5 ലിറ്റര്‍ ടി.എസ്.ഐ. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് വിഷന്‍-ഇന്നിന് കരുത്തേകുക. ഇത് 148 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുമെന്നാണ് സൂചന. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്.

മസ്‌കുലര്‍ ഭാവമുള്ള ഡ്യുവല്‍ ടോണ്‍ ബമ്പറാണ് മുന്‍വശത്തെ ആകര്‍ഷകമാക്കുന്നത്. ക്രോം ആവരണമുള്ള ഫോക്‌സ്‌വാഗണ്‍ സിഗ്‌നേച്ചര്‍ ഗ്രില്ലും ഡ്യുവല്‍ ബീം ഹെഡ്‌ലാമ്പും എല്‍ഇഡി ഡിആര്‍എല്ലും ക്ലാഡിങ്ങുകളുടെ അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പും വലിയ എയര്‍ ഡാമും സ്‌കിഡ് പ്ലേറ്റുമാണ് ടൈഗൂണിന്റെ മുഖസൗന്ദര്യത്തിന് മുതല്‍കൂട്ടാവുന്നത്.

ബ്ലാക്ക് ഫിനീഷ് വീല്‍ ആര്‍ച്ചും 19 ഇഞ്ച് ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീലുകളും ബ്ലാക്ക് ഫിനീഷ് ബി പില്ലറും വിന്‍ഡോ ഫ്രെയിമും റൂഫ് റെയിലും വശങ്ങളില്‍ നല്‍കിയിട്ടുണ്ട്. രണ്ട് ടെയില്‍ ലാമ്പുകളെയും ബന്ധിപ്പിക്കുന്ന എല്‍ഇഡി സ്ട്രിപ്പ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ഡ്യുവല്‍ ടോണ്‍ ബമ്പറുമാണ് പിന്‍വശത്തെ ഹൈലൈറ്റ്. ഡ്യുവല്‍ ടോണിലാണ് റൂഫ്.

ബ്ലാക്ക്‌ബോഡി കളര്‍ ഡ്യുവല്‍ ടോണിലാണ് കണ്‍സെപ്റ്റ് മോഡലിന്റെ ഇന്റീരിയര്‍ തീര്‍ത്തിരിക്കുന്നത്. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോൾ, ലെതര്‍ സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ എസി, പിന്‍നിര എസി വെന്റുകള്‍, മൊബൈല്‍ ചാര്‍ജിങ്ങ് സ്ലോട്ട് എന്നിവയാണ് ഇന്റീരിയറില്‍ നല്‍കിയിട്ടുള്ളത്.

Content Highlights: Volkswagen Taigun Teaser Released


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


India vs South Africa 2nd t20 at Guwahati live updates

3 min

മില്ലറുടെ സെഞ്ചുറിയും രക്ഷിച്ചില്ല; നാട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് ആദ്യ ടി20 പരമ്പ

Oct 2, 2022

Most Commented