ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്; ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ നിര്‍മാണം ഓഗസ്റ്റില്‍ തുടങ്ങും


ഫോക്സ്വാഗണിന്റെ മറ്റ് എസ്.യു.വി. മോഡലുകളായ ടിഗ്വാന്‍, ടി-റോക്ക് എന്നിവയുമായി ഡിസൈന്‍ പങ്കിട്ടാണ് ടൈഗൂണും എത്തിയിട്ടുള്ളത്.

ഫോക്‌സ്‌വാഗൺ ടൈഗൂൺ | Photo: Volkswagen.co.in

ര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഒരുക്കുന്ന മിഡ്-സൈസ് എസ്.യു.വി. മോഡലാണ് ടൈഗൂണ്‍. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രദര്‍ശനത്തിനെത്തിയ ഈ വാഹനത്തിന്റെ നിര്‍മാണം ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് 18-ന് ടൈഗൂണിന്റെ നിര്‍മാണം ആരംഭിക്കുമെന്നാണ് വിവരങ്ങള്‍. അതേസമയം, സെപ്റ്റംബര്‍ മാസത്തോടെ ഈ വാഹനം വിപണിയില്‍ എത്തുമെന്നും സൂചനയുണ്ട്.

ഫോക്സ്വാഗണിന്റെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് മോഡല്‍ പ്രദര്‍ശനത്തിനെത്തിയത്. ഫോക്സ്വാഗണ്‍-സ്‌കോഡ കൂട്ടുകെട്ടില്‍ ഒരുങ്ങിയിട്ടുള്ള MBQ AO IN പ്ലാറ്റ്ഫോമിലാണ് ടൈഗൂണ്‍ ഒരുങ്ങിയിട്ടുള്ളത്. സ്‌കോഡ അടുത്തിടെ പുറത്തിറക്കിയ കുഷാക്ക് എസ്.യു.യുടെയും അടിസ്ഥാനം ഇതേ പ്ലാറ്റ്ഫോമാണ്.

ഫോക്സ്വാഗണിന്റെ മറ്റ് എസ്.യു.വി. മോഡലുകളായ ടിഗ്വാന്‍, ടി-റോക്ക് എന്നിവയുമായി ഡിസൈന്‍ പങ്കിട്ടാണ് ടൈഗൂണും എത്തിയിട്ടുള്ളത്. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ലും ബ്ലാക്ക് സ്മോഗ്ഡ് എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്ലാമ്പും ഡി.ആര്‍.എല്ലും, സില്‍വര്‍ ആക്സെന്റുകള്‍ പതിപ്പിച്ച ബമ്പറുമാണ് മുഖഭാവത്തിന് ആഡംബരഭാവം നല്‍കുന്നത്. പുതുമയുള്ള അലോയി വീലും ക്രോമിയം ആവരണമുള്ള ഡോര്‍ ഹാന്‍ഡിലും വശങ്ങളെ സ്റ്റൈലിഷാക്കുന്നുണ്ട്.

ഫീച്ചറുകളുടെ കലവറയാണ് ഈ വാഹനത്തിന്റെ അകത്തളം. 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വെന്റിലേറ്റഡ് സീറ്റ്, ആംബിയന്റ് ലൈറ്റിങ്ങ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിങ്ങ്, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, സണ്‍റൂഫ് തുടങ്ങി ഫീച്ചറുകളുടെ വലിയ നിരയാണ് ഫോക്സ്വാഗണ്‍ ടൈഗൂണിന്റെ അകത്തളത്തില്‍ ഒരുങ്ങിയിരിക്കുന്നത്.

113 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍, 147 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടി.എസ്.ഐ. എന്‍ജിനിലുമാണ് ടൈഗൂണ്‍ വിപണിയില്‍ എത്തുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സുകളായിരിക്കും ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്.

Source: India Car News

Content Highlights: Volkswagen Taigun Mid-Size SUV Production Begins On August

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


uddhav thackeray

2 min

ഷിന്ദേ ക്യാമ്പില്‍ 'ട്രോജന്‍ കുതിരകള്‍'; 20 - ഓളം വിമതര്‍ ഉദ്ധവുമായി ബന്ധപ്പെട്ടെന്ന് സൂചന

Jun 26, 2022

Most Commented