ഫോക്‌സ്‌വാഗണ്‍ ഇന്ത്യന്‍ നിരത്തുകള്‍ക്ക് സമ്മാനിക്കാനൊരുങ്ങുന്ന ഏറ്റവും പുതിയ വാഹനമാണ് ടൈഗൂണ്‍ എസ്.യു.വി. വരവറിയിച്ചുള്ള ടീസറുകളും മറ്റും നിര്‍മാതാക്കള്‍ പുറത്തുവിട്ടു കഴിഞ്ഞു. എന്നാല്‍, നിരത്തുകളില്‍ എത്തുന്നതിന് മുമ്പുള്ള തിരക്കിട്ട പരീക്ഷണയോട്ടത്തിലാണ് ഈ വാഹനം. പൂര്‍ണമായും മൂടിക്കെട്ടിയ നിലയില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ദൃശങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ താരം.
രൂപത്തില്‍ സ്‌കോഡയുടെ കുഷാക്കിനോട് സാമ്യമുള്ള വാഹനമാണ് ടൈഗൂണ്‍ എന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. പൂര്‍ണമായും മൂടിക്കെട്ടിയ നിലയിലായതിനാല്‍ മറ്റ് ഡിസൈനുകള്‍ വ്യക്തമല്ല. എന്നാല്‍, റൂഫ് റെയില്‍, ബാക്ക് സ്‌പോയിലര്‍, എല്‍.ഇ.ഡി ടെയ്ല്‍ലാമ്പ്, ബ്ലാക്ക് ഫിനീഷിങ്ങിലുള്ള അലോയി വീലുകള്‍ എന്നിവ ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.
2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ടൈഗൂണ്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തുന്നത്. ഇതിനുപിന്നാലെ ഈ വാഹനത്തിന്റെ ഫീച്ചറുകള്‍ ഫോക്‌സ്‌വാഗണ്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഇന്ത്യയില്‍ കൂടുതല്‍ വാഹനമെത്തിക്കുന്നതിനായി തയാറാക്കിയ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി ആദ്യമായി അവതരിപ്പിക്കുന്ന വാഹനമാണ് ടൈഗൂര്‍.
ഫോക്‌സ്‌വാഗണ്‍-സ്‌കോഡ ഓട്ടോ ഗ്രൂപ്പുകള്‍ സംയുക്തമായി ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത MQB AO IN പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം ഒരുങ്ങന്നത്. 1.5 ലിറ്റര്‍ ടി.എസ്.ഐ. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഈ മിഡ്-സൈസ് എസ്.യു.വിക്ക് കരുത്തേകുക. ഏഴ് സ്പീഡ് ഡി.സി.ടി ആയിരിക്കും ട്രാന്‍സ്മിഷന്‍.
ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കിയ കണ്‍സെപ്റ്റ് മോഡലില്‍ ബ്ലാക്ക് ഫിനീഷ് വീല്‍ ആര്‍ച്ചും 19 ഇഞ്ച് ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീലുകളും നല്‍കിയിരുന്നു. രണ്ട് ടെയില്‍ ലാമ്പുകളെയും ബന്ധിപ്പിക്കുന്ന എല്‍.ഇ.ഡി. സ്ട്രിപ്പ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ഡ്യുവല്‍ ടോണ്‍ ബമ്പറുമായിരുന്നു പിന്‍വശത്തെ ഹൈലൈറ്റ്. ഡ്യുവല്‍ ടോണിലാണ് റൂഫ്.
ബ്ലാക്ക്‌ബോഡി കളര്‍ ഡ്യുവല്‍ ടോണിലാണ് കണ്‍സെപ്റ്റ് മോഡലിന്റെ ഇന്റീരിയര്‍ തീര്‍ത്തിരിക്കുന്നത്. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ലെതര്‍ സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ എസി, പിന്‍നിര എസി വെന്റുകള്‍, മൊബൈല്‍ ചാര്‍ജിങ്ങ് സ്ലോട്ട് എന്നിവയാണ് ഇന്റീരിയറില്‍ നല്‍കിയിട്ടുള്ളത്.
Content Highlights: Volkswagen Taigun Caught Testing In Indian Road