ല്ലാ രാജ്യങ്ങളിലേയും നിരത്തുകളില്‍ ശക്തമായി സാന്നിധ്യമാകാനുള്ള നീക്കത്തിലാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. ഇതിന്റെ തെളിവെന്നോണമാണ് ഇന്ത്യയില്‍ ടൈഗൂണ്‍, ടി-റോക്ക് പോലുള്ള വാഹനങ്ങള്‍ അടുത്തിടെ അവതരിപ്പിച്ചത്. ഇന്ത്യക്ക് ടൈഗൂണ്‍ സമ്മാനിച്ചതിന് സമാനമായി യൂറോപ്യന്‍ നിരത്തുകളില്‍ ടൈഗോ എന്ന കൂപ്പെ-എസ്.യു.വി. മോഡല്‍ അവതരിപ്പിക്കുന്നതിനുള്ള തിരക്കിട്ട നീക്കത്തിലാണ് ഫോക്‌സ്‌വാഗണ്‍. 

അവതരണത്തിന് മുന്നോടിയായി ഈ വാഹനത്തെ കുറിച്ച് സൂചന നല്‍കുന്ന ഡിസൈന്‍ സ്‌കെച്ച് ഫോക്‌സ്‌വാഗണ്‍ പുറത്തുവിട്ടു. ഇന്ത്യയില്‍ എത്തിയ ടൈഗൂണ്‍ മോഡലുമായി ഡിസൈന്‍ ശൈലി പങ്കിട്ടാണ് ടൈഗോ എത്തുന്നത്. സൗത്ത് അമേരിക്കല്‍ വിപണികളില്‍ ഫോക്‌സ്‌വാഗണ്‍ എത്തിച്ച നിവോസ്‌ കൂപ്പെ എസ്.യു.വിയെ അടിസ്ഥാനമാക്കിയാണ് ഈ മോഡല്‍ ഒരുങ്ങിയത്. ഫോക്‌സ്‌വാഗണ്‍ വികസിപ്പിച്ചിട്ടുള്ള MQB AO പ്ലാറ്റ്‌ഫോമിലാണ് ടൈഗോ ഒരുങ്ങുന്നത്. 

ഫീച്ചറുകളും നിവോസുമായി പങ്കിട്ടായിരിക്കും ടൈഗോ എത്തുകയെന്നാണ് സൂചന. എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഡേ ടൈം റണ്ണിങ്ങ് ലൈറ്റ്, എല്‍.ഇ.ഡി. ഫ്‌ളാഷ് ലൈറ്റ് എന്നിവ അടിസ്ഥാന ഫീച്ചറായി നല്‍കും. എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഫോഗ്‌ലാമ്പും ഡ്യുവല്‍ ടോണ്‍ നിറത്തിലുള്ള ബമ്പര്‍, ഹണി കോംമ്പ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ലും ഡി.ആര്‍.എല്ലിന് സമാന്തരമായി ഗ്രില്ലില്‍ നല്‍കിയിട്ടുള്ള ക്രോമിയം ലൈനുമാണ് ടൈഗോയിലുള്ളത്. 

Volkswagen Taigo

ഇന്റീരിയറിന്റെ ഡിസൈന്‍ സ്‌കെച്ച് ഫോക്‌സ്‌വാഗണ്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 10 ഇഞ്ച് വലിപ്പമുള്ള ഫോക്‌സ്‌വഗണ്‍ മള്‍ട്ടിമീഡിയ എന്നിവ അകത്തളത്തില്‍ നല്‍കും. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങള്‍ക്കൊപ്പം 10 ജി.ബി. ഇന്റേണല്‍ മെമ്മറിയും ഇന്‍ഫോടെയ്ന്‍മെന്റില്‍ നല്‍കുന്നുണ്ട്. ഇന്റര്‍നെറ്റും വൈ-ഫൈ സംവിധാനവും ഇതില്‍ നല്‍കുമെന്നാണ് സൂചന.

1.0 ലിറ്റര്‍ ടി.എസ്.ഐ. പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 128 ബി.എച്ച്.പി. പവറും 200 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ഈ കൂപ്പെ എസ്.യു.വിയിലെ ട്രാന്‍സ്മിഷന്‍. കാര്യക്ഷമായ സുരക്ഷ സംവിധാനങ്ങളും ടൈഗോയില്‍ ഇടംപിടിക്കുമെന്നാണ് വിവരം. ആറ് എയര്‍ബാഗ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയവ ഇതിലൊരുങ്ങും.

Content Highlights: Volkswagen Revealed Design Sketch Of Taigo Coupe-SUV