ര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ചെറിയ ഇലക്ട്രിക് കാര്‍ നിര്‍മാണം വിപുലപ്പെടുത്തുന്നു. ഫോക്‌സ്‌വാഗണിന്റെ ഇലക്ട്രിക് കാര്‍ നിരയായ ഐ.ഡി ശ്രേണിയിലെ കോംപാക്ട് കാറായിരിക്കും ഇലക്ട്രിക് കാറുകള്‍ പുറത്തിറങ്ങുക.

ഇലക്ട്രിക് കാര്‍ ശ്രേണിയിലെ അതികായരായ ടെസ്‌ലയെ വെല്ലുവിളിച്ചാണ് ഫോക്‌സ്‌വാഗണിന്റെ ഇലക്ട്രിക് കാറുകള്‍ നിരത്തിലെത്തുന്നത്. അതുകൊണ്ട് തന്നെ ടെസ്‌ലയുടെ വാഹനങ്ങളെക്കാള്‍ കുറഞ്ഞ വിലയില്‍ ഈ വാഹനം പുറത്തിറക്കാനാണ് കമ്പനി ശ്രമിക്കുന്നത്. 

ഇലക്ട്രിക് കാറുകള്‍ ജര്‍മനിയിലെ ഫാക്ടറിയില്‍ നിര്‍മിക്കാനാണ് ഫോക്‌സ്‌വാഗണ്‍ ശ്രമിക്കുന്നത്. എകദേശം 18,000 യൂറോയില്‍ വാഹനം പുറത്തിറക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെത്തിയാല്‍ ഈ വാഹനത്തിന് 15 ലക്ഷം രൂപയായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.

ഫോക്‌സ്‌വാഗണിന്റെ ഇലക്ട്രിക് കാറുകളുടെ നിര 2020-ഓടെ നിരത്തിലെത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഇതിന് പുറമെ, പ്രതിവര്‍ഷം ഏകദേശം രണ്ട് ലക്ഷത്തിലധികം ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

Content Highlights: Volkswagen Ready To Introduce Electric Cars; Rival Tesla