ടര്‍ബോ കരുത്തില്‍ തിളങ്ങാന്‍ ഫോക്‌സ്‌വാഗണ്‍ പോളോ കംഫോര്‍ട്ട്‌ലൈനും; വില 7.41 ലക്ഷം രൂപ മുതല്‍


1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.

ഫോക്‌സ്‌വാഗൺ പോളോ | Photo: Volkswagen India

ഫോക്‌സ്‌വാഗണ്‍ എന്ന ജര്‍മന്‍ വാഹന നിര്‍മാതാക്കള്‍ക്ക് ഇന്ത്യയില്‍ ഒരു അഡ്രസ് ഉണ്ടാക്കി നല്‍കിയ വാഹനമാണ് പോളോ എന്ന ഹാച്ച്ബാക്ക്. ഇന്നും ജനപ്രീതിയില്‍ നെല്ലിട കുറവ് വന്നിട്ടില്ലാത്ത ഈ വാഹനത്തിന്റെ മറ്റൊരു വേരിയന്റില്‍ കൂടി കരുത്തുറ്റ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ നല്‍കുകയാണ് ഫോക്‌സ്‌വാഗണ്‍. പോളോയുടെ മിഡില്‍ വേരിയന്റായ കംഫോര്‍ട്ട്‌ലൈന്‍ വകഭേദത്തിലാണ് ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ നല്‍കാനൊരുങ്ങുന്നത്.

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 109 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുക. പോളോ കംഫോര്‍ട്ട്‌ലൈന്‍ ടര്‍ബോ എന്‍ജിന്‍ പതിപ്പിന്റെ നോണ്‍ മെറ്റാലിക് മോഡലിന് 7.41 ലക്ഷവും മെറ്റാലിക് മോഡലിന് 7.51 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.

കംഫോര്‍ട്ട്‌ലൈനിന് പുറമെ, ഉയര്‍ന്ന വകഭേദമായ ഹൈലൈന്‍ വേരിയന്റിലും ടര്‍ബോ എന്‍ജിന്‍ കരുത്തേകുന്നുണ്ട്. ഈ മോഡലിലെ ടര്‍ബോ എന്‍ജിനൊപ്പം മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളും ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്. ഹൈലൈന്‍ ടര്‍ബോ മാനുവല്‍ പതിപ്പിന് 8.49 ലക്ഷം രൂപയും ഓട്ടോമാറ്റിക് പതിപ്പിന് 9.60 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. 6.16 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ വരെയാണ് പോളോ നിരയുടെ എക്‌സ്‌ഷോറും വിലകള്‍.

ആകര്‍ഷകമായ രൂപഭംഗിയാണ് പോളോയെ യുവാക്കള്‍ക്കിടയില്‍ താരമാക്കിയത്. ചുവപ്പ് നിറത്തിലുള്ള പോളോയാണ് നിരത്തുകളിലെ താരം. ബ്ലാക്ക് ഫിനീഷിങ്ങില്‍ ഹണി കോംമ്പ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ലും എയര്‍ ഡാമും, ബ്ലാക്ക് സ്‌മോഗ്ഡ് ആയിട്ടുള്ള വലിയ ഹെഡ്‌ലാമ്പ്, നീളത്തിലുള്ള ഫോഗ്‌ലാമ്പ്, 10 സ്‌പോക്ക് അലോയി വീലുകള്‍, മികച്ച ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള റിയര്‍ പ്രൊഫൈല്‍ എന്നിവയാണ് ഈ വാഹനത്തിന് ആരാധകരെ നേടി നല്‍കിയത്.

അകത്തളത്തിലെ ഫീച്ചറുകളിലും ഈ വാഹനം ഒട്ടും പിന്നിലല്ല. ഉയര്‍ന്ന വകഭേദമായ ഹൈലൈനില്‍ 6.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീലും ഗിയര്‍ നോബും, ഓട്ടോ ഡിമ്മിങ്ങ് ഇന്‍സൈഡ് റിയര്‍വ്യൂ മിറര്‍, റിയര്‍ എ.സി. വെന്റ്, ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, പവര്‍ ഫോര്‍ഡിങ്ങ് മിറര്‍, വിശാലമായ സീറ്റുകള്‍, ആംറെസ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് ഇന്റീരിയറിനെ ആകര്‍ഷകമാക്കുന്നത്.

Content Highlights: Volkswagen Polo Comfortline Variant Gets Turbocharged Petrol Engine

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section




Most Commented