ഫോക്സ്വാഗൺ വെന്റോ, പോളോ റെഡ് ആൻഡ് വൈറ്റ് എഡിഷൻ | Photo: Volkswagen India
ഇന്ത്യയിലെ ഉത്സവ സീസണില്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സ്പെഷ്യല്‍ എഡിഷന് വാഹനങ്ങളെത്തിക്കുന്നത് പതിവാണ്. ഈ കീഴ്വഴക്കം പിന്തുടര്ന്ന് പോളോ, വെന്റോ എന്നീ വാഹനങ്ങളുടെ റെഡ് ആന്‍ഡ് വൈറ്റ് എഡിഷന് അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ഫോക്സ്വാഗണ്.
റെഡ് ആന്‍ഡ് വൈറ്റ് എഡിഷന് പോളോയിക്ക് 9.19 ലക്ഷം രൂപയും വെന്റോയിക്ക് 11.49 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. ഹൈലൈന്‍ വേരിയന്റിലെ ഓട്ടോമാറ്റിക് പതിപ്പാണ് സ്പെഷ്യല്‍ എഡിഷനായി എത്തുന്നത്. എന്നാല്‍, റെഗുലര്‍ മോഡലിന്റെ അതേ വിലയില്‍ തന്നെയാണ് റെഡ് ആന്‍ഡ് വൈറ്റ് എഡിഷന് എത്തിയിരിക്കുന്നത്.
വാഹനത്തിന്റെ വശങ്ങളില് വരുന്ന ഡീക്കല്‍സ്, മുന്നിലെ ഫെന്‍ഡറില്‍ നല്‍കിയിട്ടുള്ള സ്പെഷ്യല്‍ ബാഡ്ജിങ്ങ്, ഗ്ലോസി ബ്ലാക്ക് അല്ലെങ്കില്‍ വെള്ള നിറത്തില്‍ നല്‍കിയിട്ടുള്ള റൂഫ്, ഇതേ നിറങ്ങളിലെത്തുന്ന റിയര്‍വ്യൂ മിറര്‍ എന്നിവയാണ് സ്പെഷ്യല്‍ എഡിഷനില്‍ മാറ്റമൊരുക്കുന്നത്. ഇന്റീരിയറില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.
ഫ്ളാഫ് റെഡ്, സണ്‍സെറ്റ് റെഡ്, കാന്‍ഡി വൈറ്റ് എന്നീ മൂന്ന് നിറങ്ങളിലാണ് റെഡ് ആന്‍ഡ് വൈറ്റ് എഡിഷന് പോളോയും വെന്റോയുമെത്തുന്നത്. ഉത്സവ സീസണിനോട് അനുബന്ധിച്ച് ഒരുക്കുന്ന ഫോക്സ്ഫെസ്റ്റിന്റെ ഭാഗമായാണ് ഈ മോഡലുകള്‍ എത്തിച്ചിരിക്കുന്നതെന്നാണ് ഫോക്സ്വാഗണ് അറിയിച്ചിരിക്കുന്നത്.
1.0 ലിറ്റര്‍ ടി.എസ്.ഐ പെട്രോള്‍ എന്‍ജിനാണ് ഇരു മോഡലുകള്‍ക്കും കരുത്തേകുന്നത്. ഈ എന്ജിന് 108 ബി.എച്ച്.പി പവറും 175 എന്‍.എം ടോര്‍ക്കുമേകും. അതേസമയം, മുമ്പുണ്ടായിരുന്ന ഏഴ് സ്പീഡ് ഡി.എസ്.ജി ട്രാന്സ്മിഷന് പകരം ആറ് സ്പീഡ് ടോര്‍ക്ക് കണ്വേര്ട്ടറായിരിക്കും ഇതില്‍ നല്‍കുക. 16.47 കിലോമീറ്ററര്‍ ഇന്ധനക്ഷമതയാണ് കമ്പനി ഉറപ്പുനല്‍കുന്നത്.
Content Highlights: Volkswagen Launches Red And White Editon Of Polo and Vento Ahead Of Festival Season
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..