പോളോയുടെയും വെന്റോയുടെയും ടിഎസ്‌ഐ എഡിഷന്‍ മോഡലുമായി ഫോക്‌സ്‌വാഗണ്‍


1.0 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഇരുവാഹനങ്ങളിലും കരുത്തേകുന്നത്.

-

ര്‍മന്‍ വാഹനനിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള പ്രീമിയം ഹാച്ച്ബാക്ക്-സെഡാന്‍ വാഹനങ്ങളാണ് പോളൊയും വെന്റോയും. പ്രായഭേദമെന്യേ വലിയ ആരാധക പിന്തുണയുള്ള ഈ വാഹനങ്ങളുടെ ലിമിറ്റഡ് ടിഎസ്‌ഐ എഡിഷന്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍.

പോളോയുടെയും വെന്റോയുടെയും ഹൈലൈന്‍ പ്ലസ് വേരിയന്റിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിരിക്കുന്ന ലിമിറ്റഡ് ടിഎസ്‌ഐ എഡിഷന് യാഥാക്രമം 7.89 ലക്ഷം രൂപയും 10.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ടിഎസ്‌ഐ എഡിഷന്‍ പോളൊയിക്ക് റെഗുലര്‍ പോളൊയെക്കാള്‍ 13,000 രൂപയും ടിഎസ്‌ഐ വെന്റോയിക്ക് റെഗുലര്‍ വെന്റോയെക്കാള്‍ ഒരു ലക്ഷം രൂപയും കുറവാണെന്നാണ് സൂചന.

രൂപത്തില്‍ ഇരുവാഹനങ്ങളുടെയും റെഗുലര്‍ പതിപ്പില്‍ നിന്ന് കാര്യമായ മാറ്റമില്ലെങ്കിലും കൂടുതല്‍
ഡിസൈന്‍ എലമെന്റുകള്‍ നല്‍കി അലങ്കരിച്ചിട്ടുണ്ട്. ഹണികോമ്പ് ഗ്രില്ല്, സ്‌പോര്‍ട്ടി ഭാവം പകരുന്ന ബോഡി ഗ്രാഫിക്‌സ്, പാസഞ്ചര്‍ ഡോറിലെ ടിഎസ്‌ഐ ബാഡ്ജിങ്ങ് എന്നിവ ലിമിറ്റഡ് എഡിഷനിലെ പ്രത്യേകതകളാണ്.

ജിടിഐയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ബംമ്പര്‍, ഗ്ലോസി ബ്ലാക്ക് റൂഫ്, ബ്ലാക്ക് ഫിനീഷ് റിയര്‍വ്യൂ മിറര്‍, ടച്ച് സ്ട്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വോയിസ് കമാന്റ്, ക്രൂയിസ് കണ്‍ട്രോള്‍, നാല് എയര്‍ബാഗ്, ലെതര്‍ സീറ്റുകള്‍, ഹീറ്റ് ഇന്‍സലേറ്റിങ്ങ് ഗ്ലാസ് എന്നിവയും ടിഎസ്‌ഐ പതിപ്പിലെ പുതുമകളാണ്.

1.0 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഇരുവാഹനങ്ങളിലും കരുത്തേകുന്നത്. ഇത് 110 പിഎസ് പവറും 175 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് പോളോയിലും വെന്റോയിലും ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. പോളോയില്‍ 18.24 കിലോമീറ്ററും വെന്റോയില്‍ 17.69 കിലോമീറ്ററാണ് ഇന്ധനക്ഷമത.

Content Highlights: Volkswagen Launches Limited TSI Edition Models Of Polo and Vento


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


Virat Kohli shares picture of Rafael Nadal Crying Alongside Roger Federer

1 min

'ഏറ്റവും സുന്ദരമായ കായിക ചിത്രം'; കണ്ണീരണിയുന്ന ഫെഡററുടെയും റാഫയുടെയും ചിത്രം പങ്കുവെച്ച് കോലി

Sep 24, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented