ന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലെ കരുത്തന്‍ സാന്നിധ്യമാകാന്‍ ഫോക്‌സ്‌വാഗണിന്റെ ടൈഗൂണ്‍ എസ്.യു.വി. അവതരിപ്പിച്ചു. ഡൈനാമിക് ലൈന്‍, പെര്‍ഫോമെന്‍സ് ലൈന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് 10.49 ലക്ഷം രൂപ മുതല്‍ 17.50 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഡൈനാമിക്കില്‍ കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍, ടോപ്പ്‌ലൈന്‍ എന്നിവയും പെര്‍ഫോമെന്‍സ് ലൈനില്‍ ജി.ടി, ജി.ടി. പ്ലസ് എന്നിവയുമാണ് വേരിയന്റുകള്‍. 

അവതരണത്തിന് പിന്നാലെ ഈ വാഹനത്തിന്റെ ബുക്കിങ്ങും ആരംഭിച്ചതായി ഫോക്‌സ്‌വാഗണ്‍ അറിയിച്ചു. 10,000 രൂപ അഡ്വാന്‍സ് തുക നല്‍കി ഓണ്‍ലൈനായും ഷോറൂമിലൂടെയും ഈ വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനോടകം 10,000-ത്തില്‍ അധികം ബുക്കിങ്ങ് ലഭിച്ചതായാണ് വിവരം. ഇന്ത്യന്‍ നിരത്തുകളില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാക്, എം.ജി. ആസ്റ്റര്‍ തുടങ്ങിയ വാഹനങ്ങളുമായായിരിക്കും ടൈഗൂണ്‍ മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

Volkswagen Taigun
ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ | Photo: Volkswagen India

രണ്ട് പെട്രോള്‍ എന്‍ജിനുകളിലാണ് ടൈഗൂണ്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ്, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്നിവയാണ് ടൈഗൂണിന് കരുത്തേകുന്ന എന്‍ജിന്‍. 1.0 ലിറ്റര്‍ എന്‍ജിന്‍ 115 പി.എസ്. പവറും 178 എന്‍.എം. ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ എന്‍ജിന്‍ 150 പി.എസ്. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡി.എസ്.ജി. ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

ഫോക്‌സ്‌വാഗണ്‍ പ്രദേശികമായി വികസിപ്പിച്ച MQB AO IN പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ എസ്.യു.വി മോഡലായ ടിഗ്വാനില്‍ നിന്നും ടി-ക്രോസില്‍ നിന്നും കടമെടുത്ത ഡിസൈന്‍ ശൈലിയാണ് ടൈഗൂണിലും നല്‍കിയിട്ടുള്ളത്. ഡ്യുവല്‍ ടോണ്‍ ബമ്പറാണ് മുന്‍വശത്തെ ആകര്‍ഷകമാക്കുന്നത്. ഫോക്‌സ്‌വാഗണ്‍ സിഗ്‌നേച്ചര്‍ ഗ്രില്ലും, ഡ്യുവല്‍ ബീം ഹെഡ്ലാമ്പും, എല്‍ഇഡി ഡിആര്‍എല്ലും, ഫോഗ് ലാമ്പും, വലിയ എയര്‍ ഡാം എന്നിവയാണ് മുഖം അലങ്കരിക്കുന്നത്. 

Volkswagen Taigun
ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ | Photo: Volkswagen India

കണക്ടവിറ്റി സംവിധാനങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതിനൊപ്പം കൂടുതല്‍ സ്റ്റൈലിഷായാണ് ടൈഗൂണിന്റെ അകത്തളം ഒരുക്കിയിട്ടുള്ളത്. ബ്ലാക്ക് നിറത്തിനൊപ്പം റെഡ് ആക്‌സെന്റുകളും നല്‍കിയാണ് ഡാഷ്‌ബോര്‍ഡ് ഡിസൈന്‍ . ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, 10 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടച്ച് ക്ലൈമറ്റ് കണ്‍ട്രോള്‍, മൈ ഫോക്‌സ്‌വാഗണ്‍ കണക്ടിവിറ്റി സംവിധാനങ്ങള്‍ എന്നിവ നല്‍കി ഫീച്ചര്‍ സമ്പന്നമായാണ് അകത്തളം ഒരുങ്ങിയിട്ടുള്ളത്. 

സുരക്ഷയൊരുക്കുന്നതിലും ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ഏറെ മുന്നിലാണ്. ക്രൂയിസ് കണ്‍ട്രോള്‍, പാര്‍ക്കിങ്ങ് സെന്‍സര്‍, ഇലക്ട്രോണിക് സ്‌റ്റൈബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍, എ.ബി.എസ്. വിത്ത് ഇ.ബി.ഡി, ആറ് എയര്‍ബാഗ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ്, ഓട്ടോ ഡിമ്മിങ്ങ് ഐ.ആര്‍.വി.എം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, റിയര്‍വ്യൂ ക്യാമറ, മള്‍ട്ടി  കൊളീഷന്‍ ബ്രേക്ക്, എന്നിവയാണ് ഈ വാഹനത്തില്‍ സുരക്ഷ ഒരുക്കുന്നത്. ഇതില്‍ പലതും അടിസ്ഥാന മോഡല്‍ മുതല്‍ നല്‍കിയിട്ടുണ്ട്.

Content Highlights: Volkswagen India launches SUVW Taigun at an introductory price of INR 10.49 lakhs