വിലപ്രഖ്യാപിച്ചില്ലെങ്കിലും ആവശ്യക്കാര്‍ ഏറെ; ടൈഗൂണിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നതായി സൂചന


ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വികളില്‍ കടുത്ത മത്സരം തീര്‍ക്കാന്‍ ശേഷിയുള്ള വാഹനമെന്നാണ് ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്.

ഫോക്‌സ്‌വാഗൺ ടൈഗൂൺ | Photo: Volkswagen.co.in

ന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലേക്ക് ഫോക്‌സ്‌വാഗണിന്റെ ടൈഗൂണ്‍ എസ്.യു.വി. അവതരിപ്പിച്ചെങ്കിലും നിരത്തുകളില്‍ എത്താനുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. വരും മാസങ്ങളില്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ എസ്.യു.വിയുടെ അനൗദ്യോഗിക ബുക്കിങ്ങ് എതാനും ഡീലര്‍ഷിപ്പുകള്‍ സ്വീകരിച്ച് തുടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഏപ്രില്‍ മാസത്തിലാണ് ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പ് ഫോക്‌സ്‌വാഗണ്‍ പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വികളില്‍ കടുത്ത മത്സരം തീര്‍ക്കാന്‍ ശേഷിയുള്ള വാഹനമെന്നാണ് ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്. ഫോക്സ്വാഗണ്‍-സ്‌കോഡ കൂട്ടുകെട്ടില്‍ ഒരുങ്ങിയിട്ടുള്ള MBQ AO IN പ്ലാറ്റ്ഫോമിലാണ് ടൈഗൂണ്‍ എസ്.യു.വി ഒരുങ്ങിയിട്ടുള്ളത്.

ഫോക്സ്വാഗണിന്റെ എസ്.യു.വി. മോഡലുകളായ ടിഗ്വാന്‍, ടി-റോക്ക് എന്നിവയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഡിസൈനാണ് ടൈഗൂണിലും നല്‍കിയിട്ടുള്ളത്. ക്രോമിയം സ്റ്റഡുകളുള്ള ഗ്രില്ലും സ്മോഗ്ഡ് എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്ലാമ്പും ഡി.ആര്‍.എല്ലും, സ്റ്റൈലിഷായുള്ള ബമ്പറുമാണ് മുഖഭാവത്തെ ആകര്‍ഷകമാക്കുന്നത്. ഇതില്‍ നല്‍കിയിട്ടുള്ള അലോയി വീല്‍ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നതാണ്.

10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വെന്റിലേറ്റഡ് സീറ്റ്, ആംബിയന്റ് ലൈറ്റിങ്ങ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിങ്ങ്, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, സണ്‍റൂഫ് തുടങ്ങി ഫീച്ചറുകളുടെ വലിയ നിരയാണ് ഫോക്സ്വാഗണ്‍ ടൈഗൂണിന്റെ അകത്തളത്തില്‍ ഒരുങ്ങിയിരിക്കുന്നത്.

113 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍, 147 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടി.എസ്.ഐ. എന്‍ജിനുമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സുകളായിരിക്കും ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്.

Source: Team BHP

Content Highlights: Volkswagen Dealers Unofficially Accepting Taigun SUV Bookings


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Kodiyeri Balakrishnan

2 min

കോടിയേരി ബാലകൃഷ്ണന്‍  അന്തരിച്ചു

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented