ന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ഗാരേജിലേക്ക് പുതിയ അതിഥിയെത്തി, ജര്‍മന്‍ ആഡംബര നിര്‍മാതാക്കളായ ഔഡിയുടെ ഐക്കണ്‍ എസ്.യു.വി Q 7. ഔഡി ഇന്ത്യയുടെ തലവന്‍ റഹില്‍ അന്‍സാരിയാണ് ഔഡിയുടെ ഇന്ത്യയിലെ അബാസിഡര്‍ കൂടിയായ കോലിക്ക് പുതിയ Q 7 സമ്മാനിച്ചത്. തൂവെള്ള നിറത്തിലുള്ള Q7 ന് മുന്നില്‍ നിന്നുള്ള ചിത്രം സഹിതം തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചാണ് ഇക്കാര്യം കോലി ആരാധകരെ അറിയിച്ചത്. 

നേരത്തെ പഴയ മോഡല്‍ Q 7-നും കോലി സ്വന്തമാക്കിയിരുന്നു. ഇതുകൂടാതെ ഔഡിയുടെ ലക്ഷ്വറി സെഡാന്‍ A6, R8 LMX ലിമിറ്റഡ് എഡിഷന്‍, R8 V10, A8LW12 ക്വാഡ്രോ തുടങ്ങിയ വാഹനങ്ങളും ഇന്ത്യന്‍ നായകന്റെ ഗാരേജിലുണ്ട്. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് നിരത്തിലെത്തിയ ഔഡി Q 7 എസ്.യു.വിയുടെ രണ്ടാം തലമുറയാണ് ഇപ്പോള്‍ വിപണിയിലുള്ളത്. 

72 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില. 245 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കുമേകുന്ന 2967 സിസി TDI ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുക. എട്ട് സ്പീഡാണ് ഗിയര്‍ബോക്സ്. മണിക്കൂറില്‍ 234 കിലോമീറ്ററാണ് പരമാവധി വേഗം. 7.1 സെക്കന്‍ഡ് സമയത്തിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത്തിലെത്താന്‍ പുതിയ Q 7-ന് സാധിക്കും. 

Audi Q 7

Audi Q 7