യു.എ.ഇ നിരത്തുകളിലെ സാന്നിധ്യമായ ലാൻഡ് റോവർ, നിസാൻ പട്രോൾ വാഹനങ്ങളുടെ ആദ്യകാല മോഡലുകൾ അൽ ഹൊസനിൽ.
മരുഭൂമിയുടെ കഥപറഞ്ഞ വിന്റേജ് വാഹനങ്ങളുടെ പ്രദര്‍ശനം അല്‍ ഹൊസനില്‍ ചൊവ്വാഴ്ച സമാപിക്കും. യു.എ.ഇ.യുടെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഒട്ടേറെ വാഹനങ്ങളാണ് ഒരു മാസക്കാലത്തിലധികം നീണ്ടുനിന്ന പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചത്.
നാല്‍പ്പതും അന്‍പതും വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ കാണാനും ഫോട്ടോകളെടുക്കാനും നിരവധിപ്പേരാണ് അല്‍ ഹൊസനില്‍ എത്തിയത്.
അറുപതുകളിലെ യു.എ.ഇ.യിലെ മരുഭൂമികളിലൂടെയുള്ള വാഹനയാത്രകളും അപ്രതീക്ഷിത വെല്ലുവിളികളുമെല്ലാം വിശദീകരിക്കുന്ന ഫോട്ടോപ്രദര്‍ശനവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ആ കാലഘട്ടത്തിലെ സാമൂഹികാവസ്ഥ, ജനജീവിതം, പ്രകൃതി എന്നിവയെല്ലാം വരച്ചുകാട്ടുന്നതായിരുന്നു ചിത്രങ്ങള്‍.
ലോകത്തിലെ എല്ലാ മുന്‍നിര ബ്രാന്‍ഡുകളുടെയും വാഹനങ്ങളുടെ പ്രധാന വിപണികളിലൊന്നാണ് യു.എ.ഇ. ലോകത്തിലെ ഏറ്റവുംപുതിയ വാഹനം യു.എ.ഇ. നിരത്തുകളില്‍ കാണാന്‍ കഴിയും.
എന്നാല്‍ റോഡുകളും വഴികളുമില്ലാത്ത യു.എ.ഇ.യും അതിജീവനത്തിനായി മാത്രം വാഹനങ്ങളെ ഉപയോഗപ്പെടുത്തിയിരുന്ന ഒരു സമൂഹവും എങ്ങനെയായിരുന്നുവെന്ന് പുതുതലമുറയോട് പറയാന്‍ ഈ പ്രദര്‍ശനത്തിലൂടെ സാധിച്ചു. ഇന്നത്തെ മുന്‍നിര വാഹനങ്ങളില്‍ പലതിന്റേയും ആദ്യകാല മോഡലുകള്‍ പ്രദര്‍ശനത്തിനെത്തിച്ചിരുന്നു.
ഫോര്‍മുല വണ്‍ ഗ്രാന്‍ഡ്പ്രീ, ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ എന്നിവയ്ക്കെല്ലാം നൂറുകണക്കിന് വിദേശസന്ദര്‍ശകരും ഈ പുരാതന കോട്ടയില്‍ സംഘടിപ്പിച്ച പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു.
Content Highlights: Vintage Vehicle Exhibition In UAE
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..