പഴയ വാഹനങ്ങളുടെ ഷാസി പോലും ഉപയോഗിക്കരുത്; പൊളിക്കല്‍ നയത്തില്‍ കേന്ദ്രസര്‍ക്കാര്‍


ബി.അജിത്‌രാജ്‌

വാഹനനിര്‍മാതാക്കളുടെ പരീക്ഷണവാഹനങ്ങള്‍ ഉപയോഗം കഴിഞ്ഞാലും നിര്‍മാണാനുമതി ലഭിക്കാത്ത വാഹനങ്ങളും പൊളിക്കല്‍ കേന്ദ്രങ്ങള്‍ക്ക് കൈമാറണം.

പ്രതീകാത്മത ചിത്രം | രേഖാചിത്രം: മാതൃഭൂമി

ഴയ വാഹനങ്ങളുടെ എന്‍ജിനും ഷാസിയും ഉള്‍പ്പെടെയുള്ള ഘടകങ്ങളുടെ പുനരുപയോഗം തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍. വേര്‍തിരിക്കുന്ന വാഹനഘടകങ്ങള്‍ പരിസ്ഥിതി മലിനീകരണമുണ്ടാകാത്തവിധം പുനഃചംക്രമണംചെയ്യണമെന്നാണ് നിര്‍ദേശം.

പഴയ വാഹനഘടകങ്ങളുടെ പുനരുപയോഗം ആവശ്യമെങ്കില്‍ ഭാവിയില്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്നും കേന്ദ്രഉപരിതലമന്ത്രാലയം ഇറക്കിയ വ്യവസ്ഥകളില്‍ പറയുന്നു.

വാഹനനിര്‍മാതാക്കളുടെ പരീക്ഷണവാഹനങ്ങള്‍ ഉപയോഗം കഴിഞ്ഞാലും നിര്‍മാണാനുമതി ലഭിക്കാത്ത വാഹനങ്ങളും പൊളിക്കല്‍ കേന്ദ്രങ്ങള്‍ക്ക് കൈമാറണം. ഇവയുടെ ഘടകങ്ങള്‍ നിര്‍ബന്ധമായും പുനഃചംക്രമണംചെയ്യണം. ഇവയുടെ ഭാഗങ്ങള്‍ പുതിയ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതും തടയും. വില്പനയ്ക്ക് എത്തിക്കുന്നതിനിടെ അപകടത്തില്‍പ്പെടുന്ന വാഹനങ്ങളും ഈ രീതിയില്‍ പൊളിക്കണം.

കഴിഞ്ഞ കേന്ദ്രബജറ്റിലാണ് പഴയവാഹനങ്ങള്‍ പൊളിക്കാനുള്ള നയം പ്രഖ്യാപിച്ചത്. ഇത് നടപ്പാക്കാന്‍ വെഹിക്കിള്‍ ടെസ്റ്റിങ്, സ്‌ക്രാപ്പിങ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കാനുള്ള നിയമനിര്‍മാണം പുരോഗമിക്കുകയാണ്. പൊളിക്കല്‍ നയം നടപ്പാക്കുന്നതോടെ ഈ മേഖലയിലെ ചെറുകിടക്കാരുടെ നിലനില്പ് പ്രതിസന്ധിയിലാകും.

കുറഞ്ഞത് രണ്ടുകോടി രൂപയെങ്കിലും നിക്ഷേപിച്ചാലേ അംഗീകൃത പൊളിക്കല്‍കേന്ദ്രങ്ങള്‍ തുടങ്ങാനാകൂ. പഴയവാഹനങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്ക് നികുതിയിളവ് നല്‍കുന്നതിനാല്‍ അംഗീകൃത കേന്ദ്രങ്ങള്‍ക്കുമാത്രമേ ഉടമകള്‍ പഴയവാഹനം കൈമാറുകയുള്ളൂ. നിയമപരമായ ബാധ്യതകള്‍ ഒഴിവാകുമെന്നതും നേട്ടമാണ്.

Content Highlights: Vehicle Scrappage Policy, Not Allow To Use Even Old Vehicle Chassis

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented