1991 മുതല്‍ വോള്‍വോ 740 ജി.എല്‍.ഇയില്‍, പിന്നിട്ടത് 16 ലക്ഷം കി.മീ; പുതിയ കാര്‍ സമ്മാനിച്ച് വോള്‍വോ


പിതാവുമായി വലിയ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് അദ്ദേഹം വോള്‍വോ എന്ന വാഹനം സ്വന്തമാക്കുന്നത്.

ജിം ഓ ഷിയയ്ക്ക് സമ്മാനമായി കിട്ടിയ കാറും പഴയ 740 ജി.എൽ.ഇ. | Photo: Facebook/Tom Calkins

ത്ര ഇഷ്ടപ്പെട്ട് വാങ്ങുന്ന വാഹനമായാലും അതിന്റെ മുഖംമിനുക്കിയ പതിപ്പോ, പുതുതലമുറ മോഡലോ വരുന്നതോടെ അതിന്റെ പുതുമ നഷ്ടപ്പെട്ട് തുടങ്ങും. ദിവസേന എന്നോണമാണ് പുത്തന്‍ ഫീച്ചറുകളും നവീനമായ ഡിസൈനുകളുമായി മികച്ച വാഹനങ്ങള്‍ നിരത്തുകളില്‍ എത്തുന്നത്. ഈ കാലഘട്ടത്തില്‍ ഒരു കാര്‍ 30 വര്‍ഷം ഉപയോഗിക്കുന്നത് സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ?. എന്നാല്‍, ഇങ്ങനെയുമുണ്ട് നമുക്കിടയില്‍ ചില ആളുകള്‍. അതില്‍ ഒരാളാണ് അമേരിക്കകാരനായ ജിം ഓ'ഷിയ.

ഇനി ജിം വാഹനം സ്വന്തമാക്കിയ കഥ നോക്കാം. 1991-ലാണ് അദ്ദേഹം സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ 740 ജി.എല്‍.ഇ. സ്വന്തമാക്കുന്നത്. തന്റെ പിതാവുമായി വലിയ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് അദ്ദേഹം വോള്‍വോ എന്ന വാഹനം സ്വന്തമാക്കുന്നത്. ഫോര്‍ഡിന്റെ വാഹനം വാങ്ങിയാല്‍ മതിയെന്നായിരുന്നു പിതാവിന്റെ ആവശ്യം. എന്നാല്‍, തനിക്ക് ഇഷ്ടപ്പെട്ടതും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നതും വോള്‍വോയുടെ കാറാണെന്ന് ജിം പിതാവിനെ അറിയിച്ചു.

അങ്ങനെ വാഹനം വാങ്ങാനായി വോള്‍വോയുടെ ഡീലര്‍ഷിപ്പിലെത്തിയ ജിം അവിടെ വെച്ച് മറ്റൊരു വോള്‍വോ ഉടമയെ കണ്ടുമുട്ടി. വോള്‍വോ വാങ്ങാന്‍ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് ഈ വ്യക്തിയാണ്. അദ്ദേഹത്തിന്റെ കൈവശമുള്ള വോള്‍വോ അതിനോടകം 10 ലക്ഷം കിലോമീറ്റര്‍ ഓടിയെന്നും യാതൊരു കുഴപ്പവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും പറഞ്ഞതോടെ ജിമ്മിന് കൂടുതല്‍ ആത്മവിശ്വാസമാകുകയായിരുന്നു. അങ്ങനെയാണ് അദ്ദേഹം 740 ജി.എല്‍.ഇ വാങ്ങുന്നത്.

അക്കാലത്തെ സാധാരണ വാഹനങ്ങളില്‍ ഒന്നായിരുന്നു വോള്‍വോ 740 ജി.എല്‍.ഇ. എന്നാണ് ജിം അഭിപ്രായപ്പെടുന്നത്. മെയിന്റനന്‍സ് വളരെ എളുപ്പമായിരുന്നു. ഹെഡ്‌ലൈറ്റ് മാറ്റുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നമുക്ക് തന്നെ ചെയ്യാന്‍ സാധിക്കുമായിരുന്നു. ഈ വാഹനത്തില്‍ അഞ്ച് ലക്ഷം മൈല്‍ പൂര്‍ത്തിയാക്കിയതോടെ വാഹനത്തിന്റെ എന്‍ജിന്‍ മാറ്റി സ്ഥാപിക്കുകയായിരുന്നു. ഇതിനൊപ്പം തന്നെ ട്രാന്‍സ്മിഷന്‍ സംവിധാനവും മാറ്റി പുതിയത് നല്‍കിയെന്നുമാണ് റി്‌പ്പോര്‍ട്ട്.

എന്‍ജിന്‍ മാറ്റിയ ശേഷവും അദ്ദേഹം ഉപയോഗിക്കുന്നത് ഈ വാഹനമാണ്. 1991-ല്‍ വാങ്ങിയ ഈ വോള്‍വോ 30 വര്‍ഷം പിന്നിട്ട് 2022-ല്‍ എത്തി നില്‍ക്കുമ്പോള്‍ 10 ലക്ഷം മൈല്‍ (ഏകദേശം 16 ലക്ഷം കിലോമീറ്റര്‍) സഞ്ചരിച്ച് കഴിഞ്ഞെന്നാണ് വിവരം. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് യാതൊരു അപകടവും ഈ വാഹനത്തിന് സംഭവിച്ചിട്ടില്ല. എന്നാല്‍, അദ്ദേഹത്തിന്റെ ഭാര്യയുടെ ഡ്രൈവിങ്ങില്‍ ചെറിയ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

വോള്‍വോ 740 ജി.എല്‍.ഇ. എന്ന ഈ വാഹനം വളരെ കരുത്തനായി ഒരു മോഡല്‍ ഒന്നും ആയിരുന്നില്ലെന്നാണ് ജിം പറയുന്നത്. എന്നാല്‍, ഈ 30-ാം വയസിലും 120 കിലോമീറ്റര്‍ വേഗത്തില്‍ ഓടാനുള്ള ശേഷി ഈ കാറിനുണ്ടെന്നും ഇത്രയും പഴക്കമുള്ള കാറിന് ഇത് ധാരാളമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, പ്രായമായതിന്റെ ലക്ഷണങ്ങള്‍ വാഹനത്തിന്റെ ബോഡിയില്‍ കാണിച്ച് തുടങ്ങിയിട്ടുണ്ട്. ബോഡി പാനലിലും മറ്റുമാണ് പ്രായത്തിന്റെ കേടുപാടുകള്‍ കണ്ടുതുടങ്ങിയത്.

അങ്ങനെയാണ് അദ്ദേഹം തന്റെ 740 ജി.എല്‍.ഇയുമായി താന്‍ വാഹനം സ്വന്തമാക്കിയ ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ വാഹനത്തിന്റെ പാരമ്പര്യം തിരിച്ചറിഞ്ഞ വോള്‍വോ യു.എസ്.എ. ജിമ്മിനെ ആദരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 30 വര്‍ഷം വോള്‍വോയില്‍ 16 ലക്ഷത്തിലധികം സഞ്ചരിച്ച ജിമ്മിന് 2022 മോഡല്‍ വോള്‍വോ എസ്60 എന്ന ആഡംബര സെഡാന്‍ വാഹനം സമ്മാനമായി നല്‍കിയാണ് വോള്‍വോ യു.എസ്.എ. ആദരിച്ചിരിക്കുന്നത്.

വാഹനം സമ്മാനിച്ചിതിന് പുറമെ അടുത്ത രണ്ട് വര്‍ഷത്തേക്ക് വാഹനവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വോള്‍വോ വഹിക്കുമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്. വോള്‍വോയുടെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി ടയര്‍, വീല്‍, മെയിന്റനെന്‍സ്, എക്‌സസീവ് വെയര്‍ പ്രൊട്ടക്ഷന്‍, ഇന്‍ഷുറന്‍സ് എന്നിവയാണ് കമ്പനി നല്‍കുന്നത്. വോള്‍വോയെ ഏറെ ഇഷ്ടപ്പെടുന്ന ജിം തനിക്ക് സമ്മാനമായി ലഭിച്ച എസ്60 കാറിലും പത്ത് ലക്ഷം മൈലുകള്‍ സഞ്ചരിക്കാനാകുമെന്നാണ് പ്രതീക്ഷയിലാണ്.

Content Highlights: User completes 16 Lakh Kms in his 1991 Volvo sedan: Volvo gifts him a new car


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented