ചെറു വാഹനങ്ങളില്‍ ടാറ്റയുടെ കരുത്ത് പ്രകടമാക്കിയ മോഡലുകളാണ് ടിയാഗോ, ടിഗോര്‍ എന്നിവ. ഈ വാഹനങ്ങള്‍ പെര്‍ഫോമന്‍സ് എഡിഷനായാണ് ജെടിപി പതിപ്പ് എത്തിയിട്ടുള്ളത്. കാഴ്ചയില്‍ സ്‌പോര്‍ട്ടിയും സൗകര്യത്തില്‍ ആഡംബരവും നിറയുന്ന ഈ മോഡലുകള്‍ വീണ്ടും മുഖം മിനുക്കിയെത്തിയിരിക്കുകയാണ്.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് മിറര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, കോ-ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ-സ്പീഡ് അലേര്‍ട്ട് എന്നിവയാണ് ഈ മുഖം മിനുക്കലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സൗകര്യങ്ങള്‍ ഉയര്‍ത്തിയതിനൊപ്പം വിലയിലും മാറ്റം വരുത്തിയിട്ടുണ്ട്. ജെടിപി എഡീഷന്‍ ടിയാഗോയ്ക്ക് 30,000 രൂപയും ടിഗോറിന് 10,000 രൂപയുമാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇതോടെ ജെടിപി വേരിയന്റ് ടിയാഗോയിക്ക് 6.69 ലക്ഷം രൂപയും ടിഗോറിന് 7.59 ലക്ഷം രൂപയുമാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.
ടിയോഗോ, ടിഗോര്‍ മോഡലുകളുടെ പെര്‍ഫോമന്‍സ് പതിപ്പായാണ് ജെടിപി എത്തിയിരുന്നത്. മികച്ച പെര്‍ഫോമന്‍സിനൊപ്പം റെഗുലര്‍ മോഡലിനെക്കാള്‍ സ്‌റ്റൈലിഷായായിരുന്നു ഈ വാഹനങ്ങള്‍. പുതിയ അലോയി, ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍, ജെടിപി ബാഡ്ജിങ്ങ് എന്നിവയാണ് ഈ പതിപ്പിനെ വ്യത്യസ്തമാക്കിയിരുന്നത്.
പുറംമോടിയില്‍ മാറ്റങ്ങള്‍ എന്‍ജിനിലേക്ക് എത്തിയിട്ടില്ല. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം 114 ബിഎച്ച്പി കരുത്തും 150 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഇതിലുള്ളത്. പത്ത് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
Content Highlights: Updated Version Of Tata Tiago JTP & Tigor JTP Reached In India