ന്ത്യയില്‍ ഇന്ന് ലഭിക്കുന്നതില്‍ ഏറ്റവും വില കുറഞ്ഞ സെഡാനാണ് ടാറ്റയുടെ ടിഗോര്‍. വില കുറവാണെങ്കിലും സൗകര്യത്തിലോ സൗന്ദര്യത്തിലോ ടിഗോര്‍ ഒട്ടും പിന്നിലല്ല. ഈ സന്ദര്യം അല്‍പ്പം കൂടി മോടിപിടിപ്പിച്ച് മടങ്ങിയെത്തുകയാണ് ടിഗോര്‍.

പുറം മോടയിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ഹെഡ്‌ലൈറ്റില്‍ ക്രോമിയം ഇന്‍സേര്‍ട്ടുകളും ഗ്രില്ലില്‍ പെയിന്റഡ് ഷെയ്ഡും ടെയില്‍ ലാമ്പില്‍ ക്ലീയര്‍ ലെന്‍സ് ഉപയോഗിച്ചുമാണ് മാറ്റം വരുത്തിയിട്ടുള്ളത്. ഈ മാറ്റങ്ങള്‍ വാഹനത്തിന് പ്രീമിയം ലുക്ക് പ്രദാനം ചെയ്യുന്നുണ്ട്. 

TATA Tigor

ഇന്റീരിയര്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള സിസ്റ്റം റിവേഴ്‌സ് ക്യാമറ ഡിസ്‌പ്ലേയായും പ്രവര്‍ത്തിക്കും.

1.2 പെട്രോള്‍ എന്‍ജിനിലും 1.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് പുതിയ ടിഗോര്‍ എത്തുന്നത്. പെട്രോള്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍, ഒട്ടോമാറ്റിക് ഗിയര്‍ബോക്‌സിലും ഡിസല്‍ എന്‍ജിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലുമാണ് അവതരിപ്പിക്കുന്നത്. 

സെഡാന്‍ ശ്രേണിയില്‍ കടുത്ത മത്സരം സൃഷ്ടിക്കാനിറക്കുന്ന പുതിയ ടിഗോര്‍ പ്രധാനമായും മാരുതി ഡിസയറിനോടും ഹോണ്ട അമേസിനോടുമായിരിക്കും ഏറ്റുമുട്ടുക. പുതിയ ടിഗോര്‍ ഈ മാസം പത്താം തീയതി മുതല്‍ നിരത്തിലെത്തുമെന്നാണ് സൂചന.