കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി ബുധനാഴ്ച ഹൈഡ്രജൻ കാറിൽ പാർലമെന്റിൽ വന്നിറങ്ങുന്നു | ഫോട്ടോ: മാതൃഭൂമി
ഹരിത ഇന്ധനത്തിന്റെ വക്താവായ കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ബുധനാഴ്ച പാര്‍ലമെന്റിലെത്തിയത് ഹൈഡ്രജന്‍ കാറില്‍. രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ കാറായ 'ടൊയോട്ട മിറായി'ലായിരുന്നു മന്ത്രിയുടെ വരവ്. ഹരിത ഇന്ധനത്തിന്റെ ഉപയോഗം ഇനിയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെത്തിയാല്‍ ഹൈഡ്രജന്‍ കാര്‍ ഉപയോഗിക്കുമെന്ന് നേരത്തേ മന്ത്രി പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ 'നാഷണല്‍ ഹൈഡ്രജന്‍ മിഷന്' പ്രകാരം ഹൈഡ്രജന്‍ ഉപയോഗം വന്‍ തോതില്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രപദ്ധതി ഉണ്ടായിരിക്കെ, സര്‍ക്കാര്‍ നയത്തെക്കുറിച്ച് സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. പരീക്ഷണാടിസ്ഥാനത്തില്‍ കാറില്‍ സഞ്ചരിച്ച് ബുധനാഴ്ച പാര്‍ലമെന്റിലെത്തിയതും ഈ ഉദ്ദേശ്യത്തിലായിരുന്നു.
ഹൈഡ്രജന്‍ കാര്‍ എന്ത്?
- പ്രവര്‍ത്തിക്കുന്നത് ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന വൈദ്യുതിയില്‍.
- വെള്ളവും താപവും മാത്രമേ പുറംതള്ളൂ.
- ഉപയോഗിക്കുന്നത് തീര്‍ത്തും പ്രകൃതി സൗഹൃദമായ സാങ്കേതികവിദ്യ.
ടൊയോട്ട മിറായ്
- ഒറ്റ ചാര്‍ജിങ്ങില്‍ 600 കിലോമീറ്റര്‍ വരെ ഓടിക്കാനാകും
- യാത്രച്ചെലവ് കിലോമീറ്ററിന് രണ്ടുരൂപ മാത്രം
- ചാര്‍ജിങ്ങിന് വേണ്ടത് വെറും അഞ്ചു മിനിറ്റ്
- വില: 48,000 ഡോളര്‍. ഇന്ത്യന്‍ വിപണിയിലെത്തിയിട്ടില്ല
- മറ്റു വാഹനങ്ങളെക്കാള്‍ ഇന്ധനക്ഷമത കൂടുതല്‍
ഹൈഡ്രജന്‍ ഉപയോഗം വര്‍ധിപ്പിക്കണം
'അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാവുന്ന സംഭവവികാസങ്ങള്‍ പെട്രോള്‍, ഡീസല്‍ അടക്കമുള്ള ഇന്ധനങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കുന്നു. ഈ സാഹചര്യത്തില്‍ രാജ്യം ഊര്‍ജമേഖലയില്‍ സ്വയം പര്യാപ്തരാകാന്‍ ഹൈഡ്രജന്‍ ഉപയോഗം വര്‍ധിപ്പിക്കേണ്ടതുണ്ട്'
-മന്ത്രി നിതിന്‍ ഗഡ്കരി
Content Highlights: Union minister Nitin Gadkari travelling to parliament in Toyota Mirai, Hydrogen fuel car
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..