യു.എ.ഇ. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ അലങ്കരിക്കുന്നതിനും റാലികള്‍ നടത്തുന്നതിനും കര്‍ശന വ്യവസ്ഥകളുമായി അബുദാബി പോലീസ്. ഡ്രൈവറുടെ കാഴ്ചയെ മറയ്ക്കുന്ന അലങ്കാരങ്ങളൊന്നും വാഹനത്തിലുണ്ടാവരുത്. കൊടിമരങ്ങള്‍ ഒഴിവാക്കണം.

നമ്പര്‍പ്ലേറ്റ് മറയ്ക്കുകയോ, വാഹനത്തിന്റെ യഥാര്‍ഥനിറം മാറ്റുകയോ ചെയ്യരുത്. കൂടുതല്‍ ആളുകളെ വാഹനങ്ങളില്‍ ഉള്‍ക്കൊള്ളിക്കുകയോ, സ്‌നോ സ്പ്രേ ഉപയോഗിക്കുകയോ ചെയ്യരുത്. വാഹനങ്ങളുടെ ചില്ലുകളില്‍ ചിത്രങ്ങള്‍ പതിക്കുകയോ, നിരത്തുകളില്‍ നിര്‍ത്തിയിടുകയോ ചെയ്യരുത്. 

പൊതുനിരത്തുകളില്‍ ഒട്ടകങ്ങളെയും കുതിരകളെയും ആഘോഷസവാരിക്കിറക്കരുത്. വാഹനങ്ങളില്‍നിന്ന് മാലിന്യം പുറത്തെറിയുകയോ, റോഡില്‍ അഭ്യാസം നടത്തി പാടുകള്‍ വരുത്തുകയോ ചെയ്യരുത്. ബസ്, ടാക്‌സി എന്നിവയുടെ സുഖകരമായ സഞ്ചാരം തടസ്സപ്പെടുത്തരുത് എന്നിവയാണ് പോലീസ് മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍.

Content Highlights: UAE National Day Celebrations, Vehicle modifications, Directions from Abu Dhabi Police