കഴിഞ്ഞ വര്‍ഷം വാഹനമേഖലയിലെ തന്നെ ഏറ്റവും വലിയ വാര്‍ത്തയായിരുന്നു വാഹനഭീമന്മാരായ ടൊയോട്ടയും മാരുതിയും തമ്മിലുള്ള സഹകരണം. പ്രധാനമായും ഇലക്ട്രിക്-ഹൈബ്രിഡ് കാറുകള്‍ക്കായുണ്ടാക്കിയ കൂട്ടുകെട്ട് ഇപ്പോള്‍ കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുകയാണ്.
ടൊയോട്ടയുടെ സെഡാന്‍ മോഡലായ കൊറോള മാരുതി ഡീലര്‍ഷിപ്പുകളിലൂടെയും മാരുതിയുടെ ഹാച്ച്ബാക്ക് മോഡലായ ബലേനൊയും കോംപാക്ട് എസ്‌യുവിയായ ബ്രെസയും ടൊയോട്ടയുടെ ഡീലര്‍ഷിപ്പുകളിലൂടെയും വില്‍ക്കാനും ധാരണയായിരുന്നു.
എന്നാല്‍, ഇവയ്ക്ക് പുറമെ, ടൊയോട്ട ബാഡ്ജിങ്ങുള്ള ബലേനൊ ഹാച്ച് ബാക്ക് നിരത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇരുകമ്പനികളും. ഈ വര്‍ഷം ടൊയോട്ടയുടെ മേല്‍വിലാസത്തിലുള്ള ബലേനൊ കാറുകള്‍ ഇന്ത്യന്‍ നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ നിരത്തിലുള്ള ബലേനൊയില്‍ നിന്ന് ഡിസൈന്‍ മാറ്റം വരുത്തിയായിരിക്കും ഈ വാഹനം നിരത്തിലെത്തുക. റേഡിയേറ്റര്‍ ഗ്രില്ല്, ബമ്പറുകള്‍, ലൈറ്റുകള്‍ എന്നിവയിലെല്ലാം ഒരു ടൊയോട്ടയുടെ ഡിസൈന്‍ ശൈലി കൊണ്ടുവരാനായിരിക്കും കമ്പനി ശ്രമിക്കുക.
മെക്കാനിക്കലായി മാറ്റം വരുത്തില്ലെന്നാണ് വിവരം. 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം എത്തുക. ഭാവിയില്‍ ടൊയോട്ട ബലേനൊയുടെ ഹൈബ്രിഡ് മോഡലും നിരത്തില്‍ പ്രതീക്ഷിക്കാമെന്നാണ് സൂചന.
ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ ഇന്ത്യയില്‍ ഇറങ്ങുന്ന ആദ്യവാഹനമായിരിക്കും ബലേനൊ. മാരുതിയുമായുള്ള കൂട്ടുകെട്ടിലൂടെ ഇന്ത്യയില്‍ ടൊയോട്ടയുടെ വേരോട്ടം ശക്തമാക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
Content Highlights: Toyota-badged Baleno confirmed for launch in 2019
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..