ടൊയോട്ട വിറ്റ്‌സ് | Photo: IOL
മാരുതി സുസുക്കിയുടെ വാഹനങ്ങള്‍ ടൊയോട്ടയുടെ മേല്‍വിലാസം സ്വീകരിക്കുന്നത് ഇപ്പോള്‍ ഒരു പുതുമയല്ല. ഇന്ത്യയില്‍ ഗ്ലാന്‍സയും അര്‍ബണ്‍ ക്രൂയിസറുമെല്ലാം ഈ പ്രകൃതയുടെ ഫലമാണ്. എന്നാല്‍, ഇന്ത്യക്ക് പുറമെ, വിദേശ രാജ്യങ്ങളിലുമുണ്ട് ഈ ടൊയോട്ട-സുസുക്കി ബാന്ധവം. ഈ കൂട്ടുകെട്ടില്‍ സൗത്ത് ആഫ്രിക്കയില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച വാഹനമാണ് ടൊയോട്ട വിറ്റ്‌സ്. അതായത് ഇന്ത്യന്‍ നിരത്തുകളിലുള്ള മാരുതി സുസുക്കി സെലേറിയോയുടെ ടൊയോട്ട പതിപ്പ്.
സൗത്ത് ആഫ്രിക്കന്‍ നിരത്തുകളില്‍ ടൊയോട്ടയുടെ ആഗ്യ എന്ന മോഡലിന് പകരക്കാരനായാണ് വിറ്റ്‌സ് എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മാരുതി സുസുക്കി സെലേറിയോ, ടൊയോട്ട വിറ്റ്‌സ് ആയപ്പോഴുള്ള മാറ്റങ്ങള്‍ വിരലില്‍ എണ്ണാവുന്ന മാത്രമാണ്. ചുരുക്കി പറഞ്ഞാല്‍ പ്രത്യക്ഷത്തില്‍ മുന്നിലെ ലോഗോയും പേരും മാത്രമാണ് മാറിയിരിക്കുന്നത്. വിറ്റ്‌സ് ആയി മാറിയ പുതുതലമുറ സെലേറിയോ 2021-ന്റെ അവസാനത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.
ഇന്ത്യയിലെ സെലേറിയോയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിന്‍ തന്നെയായിരിക്കും വിറ്റ്‌സിലും നല്‍കുക. വി.വി.ടി. സാങ്കേതികവിദ്യക്കൊപ്പം ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സംവിധാനവുമുള്ള 1.0 ലിറ്റര്‍ കെ10സി മൂന്ന് സിലിണ്ടര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനാണ് സെലേറിയോയില്‍ നല്‍കിയിട്ടുള്ളത്. 65.7 ബി.എച്ച്.പി. പവറും 89 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ എ.എം.ടി. ഗിയര്‍ബോക്‌സുകളാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 26 കിലോമീറ്ററാണ് മൈലേജ്.
സ്റ്റിയറിങ്ങിലെ ലോഗോ മാത്രമാണ് അകത്തളത്തില്‍ വരുത്തുന്ന മാറ്റമെന്നാണ് വിവരം. ഇതിനൊപ്പം സെലേറിയോയില്‍ നല്‍കിയിട്ടുള്ള എല്ലാം ഫീച്ചറുകളും ഇതില്‍ സ്ഥാനം പിടിക്കും. ഏഴ് ഇഞ്ച് വലിപ്പമുള്ള സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്മാര്‍ട്ട്‌ഫോണ്‍ നാവിഗേഷന്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, എന്‍ജിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍ എന്നിവയ്‌ക്കൊപ്പം സുരക്ഷയ്ക്കായി എയര്‍ബാഗ്, എ.ബി.എസ് വിത്ത് ഇ.ബി.ഡി, ഹില്‍ ഹോള്‍ഡ്, ബ്രേക്ക് അസിസ്റ്റ് എന്നിവയുമുണ്ട്.
സുസുക്കിയുടെ കാറുകള്‍ ടൊയോട്ടയുടെ മേല്‍വിലാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ ഇറങ്ങുന്നതും അത് ആദ്യമല്ല. ബലേനൊയെ സ്റ്റാര്‍ലെറ്റ് ആയും ബ്രെസയെ അര്‍ബണ്‍ ക്രൂയിസറായും എര്‍ട്ടിഗയെ റൂമിയോണ്‍ ആയും മുമ്പ് ഇവിടെ ഇറക്കിയിട്ടുണ്ട്. ഇന്ത്യയിലും ശക്തമായ സഹകരണമാണ് ഇരുകമ്പനികളും തമ്മിലുള്ളത്. ഏറ്റവുമൊടുവില്‍ ഈ കൂട്ടുകെട്ടില്‍ പിറന്നത് ടൊയോട്ടയുടെ ഹൈറൈഡറും മാരുതി സുസുക്കിയുടെ ഗ്രാന്റ് വിത്താരയുമാണ്.
Content Highlights: Toyota Vits; The rebadged version of maruti suzuki celerio, Toyota Cars, Maruti Suzuki
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..