മൈലേജ് 27 കിലോമീറ്റര്‍, വില 15.11 ലക്ഷം മുതല്‍; ഹൈറൈഡര്‍ ഹൈബ്രിഡിന്റെ വില അറിയിച്ച് ടൊയോട്ട


ഇ.എസ്.ജി.വി. എന്നീ നാല് വേരിയന്റുകളിലാണ് ഹൈറൈഡര്‍ വിപണിയില്‍ എത്തുന്നത്.

ടൊയോട്ട ഹൈറൈഡർ | Photo: Toyota

ന്ത്യയിലെ എസ്.യു.വികളില്‍ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമ ഉറപ്പുനല്‍കി എത്തിയ ടൊയോട്ടയുടെ അര്‍ബണ്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ വില പ്രഖ്യാപിച്ചു. ഏറ്റവും ഉയര്‍ന്ന നാല് വേരിയന്റുകളുടെ വിലയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌ട്രോങ്ങ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലുള്ള മൂന്ന് വകഭേദങ്ങളുടെയും മൈല്‍ഡ് ഹൈബ്രിഡ് പതിപ്പിലെ ഒരു വേരിയന്റിന്റേയും വിലയാണ് ടൊയോട്ട പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലായ് ഒന്നിനാണ് ഈ വാഹനം അവതരിപ്പിച്ചത്.

ഇ.എസ്.ജി.വി. എന്നീ നാല് വേരിയന്റുകളിലാണ് ഹൈറൈഡര്‍ വിപണിയില്‍ എത്തുന്നത്. ഇതില്‍ എസ്, ജി, വി, വേരിന്റുകളിലാണ് സ്‌ട്രോങ്ങ് ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കിയിട്ടുള്ളത്. എസ്. സ്‌ട്രോങ്ങ് ഹൈബ്രിഡിന് 15.11 ലക്ഷം രൂപയും ജി സ്‌ട്രോങ്ങ് ഹൈബ്രിഡിന് 17.49 ലക്ഷം രൂപയും വി സ്‌ട്രോങ്ങ് ഹൈബ്രിഡിന് 18.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. അതേസമയം, ഇ മൈല്‍ഡ് ഹൈബ്രിഡ് പതിപ്പിന് 17.09 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

മൈല്‍ഡ് ഹൈബ്രിഡ് മോഡലിലെ മറ്റ് വേരിന്റുകളുടെ വില ടൊയോട്ട പിന്നാലെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാഹനം അവതരിപ്പിച്ചതിന് പിന്നാലെ തന്നെ ഇതിനായുള്ള ബുക്കിങ്ങും നിര്‍മാതാക്കള്‍ ആരംഭിച്ചിരുന്നു. 25,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്. എട്ട് വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്ററാണ് ഹൈബ്രിഡ് ബാറ്ററിക്ക് നിര്‍മാതാക്കള്‍ ഉറപ്പാക്കുന്ന വാറണ്ടി. മൂന്ന് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്ററിന്റെ വാറണ്ടി വാഹനത്തിന് നല്‍കുന്നുണ്ട്.

ഉയര്‍ന്ന ഇന്ധനക്ഷമത എന്ന ആകര്‍ഷണീയതയ്ക്ക് പുറമെ, ലുക്കിലും ഏറെ മുമ്പന്തിയിലാണ് ഹൈറൈഡര്‍. പിയാനോ ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ഗ്രില്ലും അതില്‍ നല്‍കിയിട്ടുള്ള ക്രോമിയം ലൈനുമാണ് മുഖ്യ ആകര്‍ഷണം. ഇതിനോട് ചേര്‍ന്ന് രണ്ട് ലൈനുകള്‍ പോലെയുള്ള ഡി.ആര്‍.എല്‍, ബമ്പറില്‍ സ്ഥാനം ഉറപ്പിച്ചിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, വലിയ എയര്‍ഡാം സില്‍വര്‍ ആവരണം നല്‍കിയിട്ടുള്ള ലോവര്‍ ലിപ്പ് എന്നിവയാണ് ഈ വാഹനത്തിന്റെ മുഖം അലങ്കരിക്കുന്നത്.

എവിടെയൊക്കെയോ ഒരു മാരുതി ടച്ച് തോന്നുന്ന ഇന്റീരിയറാണ് ഹൈറൈഡറിലുള്ളത്. ഇരട്ട നിറങ്ങളിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. ലെതര്‍ ഇന്‍സേര്‍ട്ടുകള്‍ നല്‍കി അലങ്കരിച്ചിരിക്കുന്ന ഡാഷ്‌ബോര്‍ഡ്, സോഫ്റ്റ് മെറ്റീരിയലില്‍ തീര്‍ത്തിട്ടുള്ള ഡോര്‍പാഡുകള്‍ തുടങ്ങിയവ ഇന്റീരിയറിന് പ്രീമിയം ഭാവം നല്‍കുന്നു. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍ തുടങ്ങിയവ മാരുതിയുടെ സംഭാവനകളാണ്. വെന്റിലേറ്റഡ് സീറ്റുകള്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകളും അകത്തളത്തെ കൂടുതല്‍ ആഡംബരമാക്കും.

സ്‌ട്രോങ്ങ് ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ എത്തുന്ന ആദ്യ മിഡ്-സൈസ് എസ്.യു.വി. എന്ന വിശേഷണമാണ് ഹൈറൈഡറിനുള്ളത്. ടൊയോട്ടയുടെ നാലാം തലമുറ ഇഡ്രൈവ് ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം 1.5 ലിറ്റര്‍ അറ്റ്കിസണ്‍ സൈക്കിള്‍ എന്‍ജിനാണ് ഹൈബ്രിഡ് മോഡലിലുള്ളത്. 92 ബി.എച്ച്.പി. കരുത്തും 122 എന്‍.എം. ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. ഹൈബ്രിഡിലെ ഇലക്ട്രിക് മോട്ടോറിന്റെ കരുത്ത് 79 എച്ച്.പി.യും ടോര്‍ക്ക് 141 എന്‍.എമ്മും ആണ്. 177.6 വാട്ടിന്റെ ലിഥിയം അയണ്‍ ബാറ്ററിയിലാണ് കരുത്ത് സൂക്ഷിക്കുന്നത്.

മാരുതി സുസുക്കിയുടെ 1.5 ലിറ്റര്‍ ഹൈബ്രിഡ് എന്‍ജിനാണ് മൈല്‍ഡ് ഹൈബ്രിഡ് മോഡലിന് കരുത്ത് പകരുന്നത്. 103 എച്ച്.പി. കരുത്തും 137 എന്‍.എം. ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുണ്ട്. ഹൈബ്രിഡ് മോഡലില്‍ 27 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ടൊയോട്ട ഉറപ്പുനല്‍കുന്നത്. ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള ഇലക്ട്രിക് മോഡില്‍ 25 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് നിര്‍മാതാക്കളുടെ ഉറപ്പ്.

Content Highlights: Toyota Urban Cruiser Hyryder Price Announced, Toyota Hyryder Hybrid Model


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented