23 കിലോമീറ്റര്‍ മൈലേജുള്ള എസ്.യു.വി; ഹൈബ്രിഡ് കരുത്തില്‍ ടൊയോട്ട ഹൈറൈഡര്‍ എത്തി


സുസുക്കി-ടൊയോട്ട കൂട്ടുകെട്ടിന്റെ ഭാഗമായി ഹൈറൈഡറിന്റെ മാരുതി ബാഡ്ജിങ്ങ് പതിപ്പായി വിത്താര എന്ന മിഡ്-സൈസ് എസ്.യു.വി. എത്തുമെന്നാണ് സൂചനകള്‍.

ടൊയോട്ട അർബൺ ക്രൂയിസർ ഹൈറൈഡർ | ഫോട്ടോ: മാതൃഭൂമി

നാളുകള്‍ നീളുന്ന ഇടവേളയ്ക്ക് ശേഷം ടൊയോട്ടയില്‍ നിന്ന് പുതിയ ഒരു വാഹനം വിപണിയില്‍ എത്താനൊരുങ്ങുകയാണ്. അവതരണത്തിന് മുന്നോടിയായി ഈ വാഹനത്തിന്റെ ആഗോള അവതരണം ഡല്‍ഹിയില്‍ നടന്നു. ടൊയോട്ട അര്‍ബണ്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്ന പേരില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനം സെപ്റ്റംബര്‍ മാസത്തോടെയായിരിക്കും വിപണിയില്‍ എത്തുകയെന്നാണ് വിവരം. എന്നാല്‍, ഹൈറൈഡറിന്റെ ബുക്കിങ്ങ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തുറന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

സുസുക്കി-ടൊയോട്ട കൂട്ടുകെട്ടിന്റെ ഭാഗമായി ഹൈറൈഡറിന്റെ മാരുതി ബാഡ്ജിങ്ങ് പതിപ്പായി വിത്താര എന്ന മിഡ്-സൈസ് എസ്.യു.വി. എത്തുമെന്നാണ് സൂചനകള്‍. പ്ലാറ്റ്‌ഫോം, ഡിസൈന്‍, ഫീച്ചേഴ്‌സ് എന്നിവ പങ്കിട്ടായിരിക്കും മാരുതി പതിപ്പും എത്തുന്നത്. ഇന്ത്യയില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാക്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, മാരുതിയുടെ വരവിനൊരുങ്ങുന്ന വിത്താര തുടങ്ങിയ വാഹനങ്ങളുമായായിരിക്കും ടൊയോട്ട ഹൈറൈഡര്‍ മത്സരിക്കുകയെന്നാണ് വിവരം.

അഗ്രസീവാണ് ഹൈറൈഡിന്റെ മുഖഭാവം. ഗ്രില്ല് എന്ന ഭാഗം പൂര്‍ണമായും നീക്കിയിട്ടുണ്ട്. ചെറിയ ലൈനുകള്‍ പോലെ നല്‍കിയിട്ടുള്ള ഡി.ആര്‍.എല്ലും അതിന്റെ നടുവിലൂടെ ലോഗോയിലേക്ക് നീളുന്ന ക്രോമിയം സ്ട്രിപ്പുമാണ് പ്രധാന ആകര്‍ഷണം. ബമ്പറിലാണ് ഹെഡ്‌ലൈറ്റ് സ്ഥാനം പിടിച്ചിരിക്കുന്നത്. എല്‍.ഇ.ഡിയിലാണ് ഈ ലൈറ്റ്. വലിയ എയര്‍ഡാമാണ് മുഖഭാവത്തിന് അഗ്രസീവ് ലുക്ക് നല്‍കുന്നത്. ബമ്പറിന്റെ താഴെഭാഗത്തായി ബ്ലാക്ക് ക്ലാഡിങ്ങും നല്‍കിയാണ് മുഖം ഒരുക്കിയിരിക്കുന്നത്.

എസ്.യു.വി. ഭാവം നല്‍കുന്ന വശങ്ങളാണ് ഹൈറൈഡറിലുള്ളത്. ബമ്പറില്‍ തുടങ്ങുന്ന ക്ലാഡിങ്ങ് വീല്‍ ആര്‍ച്ചായും ക്ലാഡിങ്ങായി വശങ്ങളിലൂടെ നീളുന്നു. 17 ഇഞ്ച് വലിപ്പമുള്ള ഡയമണ്ട് കട്ട് അലോയി വീല്‍, ബ്ലാക്ക് ഫിനീഷിങ്ങ് റിയര്‍വ്യൂ മിറര്‍, ഇതിനുതാഴെ സ്ഥാനം പിടിച്ചിരിക്കുന്ന ലെയ്ന്‍ വാച്ച് ക്യാമറ, ബ്ലാക്ക് ബി-പില്ലര്‍, റൂഫ് റെയില്‍, പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന ഫ്‌ളോട്ടിങ്ങ് റൂഫ് തുടങ്ങിയവ വശങ്ങളെ അലങ്കരിക്കുമ്പോള്‍, സി-ഷേപ്പ് എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ്, ബമ്പറില്‍ വെര്‍ട്ടിക്കിളായി നല്‍കിയിട്ടുള്ള ലൈറ്റ്, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് പിന്‍ഭാഗത്ത് നല്‍കുന്നത്. ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ളതിനൊപ്പം വേരിയന്റും പിന്നില്‍ അടയാളപ്പെടുത്തുന്നുണ്ട്.

മാരുതിയുടെ പുതിയ കോംപാക്ട് എസ്.യു.വി. ബ്രെസയുമായി സാമ്യമുള്ള അകത്തളമാണ് ഹൈറൈഡറിലുമുള്ളത്. ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെടെ ക്രോമിയം ആവരണങ്ങള്‍ നല്‍കിയാണ് അകത്തളം അലങ്കരിച്ചിരിക്കുന്നത്. ലെതറില്‍ സ്റ്റിച്ചിങ്ങ് നല്‍കി ഒരുങ്ങിയിട്ടുള്ള ഡാഷ്‌ബോര്‍ഡ് പ്രീമിയം ഭാവം നല്‍കുന്നു. വെന്റിലേറ്റഡ് സീറ്റുകളും ഇതിലുണ്ട്. ഗ്ലാന്‍സയില്‍ നല്‍കിയിട്ടുള്ള ഒമ്പത് ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയവയും അകത്തളത്തിന് ആഡംബര സ്വഭാവം നല്‍കുന്നുണ്ട്.

ടൊയോട്ടയില്‍ നിന്നും മാരുതിയില്‍ നിന്നും കടംകൊണ്ട രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഹൈറൈഡര്‍ എത്തുന്നത്. സ്‌ട്രോങ്ങ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം ടൊയോട്ടയുടെ 1.5 ലിറ്റര്‍ ടി.എന്‍.ജി.എ. എന്‍ജിന്‍ (ടൊയോട്ട ഹൈബ്രിഡ് സിസ്റ്റം), മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലുള്ള മാരുതിയുടെ 1.5 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനുമാണ് ഹൈറൈഡറിന് കരുത്തേകുന്നത്. സ്‌ട്രോങ്ങ് ഹൈബ്രിഡ് മോഡലില്‍ ഏകദേശം 23 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് വിവരം.

ടൊയോട്ടയില്‍ നിന്നുള്ള സ്‌ട്രോങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോര്‍ 59 Kw പവറും 141 എന്‍.എം. ടോര്‍ക്കും പെട്രോള്‍ എന്‍ജിന്‍ 68Kw പവറും 122 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, 1.5 ലിറ്റര്‍ കെ-സീരീസ് എന്‍ജിന്‍ 101.64 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. സ്‌ട്രോങ്ങ് ഹൈബ്രിഡ് മോഡലില്‍ ഇ.സി.വി.ടി. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ട്രാന്‍സ്മിഷന്‍ ഒരുക്കുമ്പോള്‍ കെ-സീരീസ് എന്‍ജിന്‍ മോഡലില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക്-മാനുവല്‍ ഗിയര്‍ബോക്‌സുകള്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും.

Content Highlights: Toyota unveil Urban Cruiser Hyryder midsize SUV, Toyota hyryder, Toyota-Maruti Suzuki

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented