ടെസ്‌ല മോഡല്‍ 3-യെ വെല്ലുവിളിക്കാന്‍ ടൊയോട്ട BZ3, ഇത് ഒന്ന് ചാര്‍ജ് ചെയ്താല്‍ 600 കി.മീ. ഓടും


ആദ്യഘട്ടത്തില്‍ ചൈനയിലെ വിപണിയിലാണ് ടൊയോട്ടയുടെ ഈ ഇലക്ട്രിക് കരുത്തന്‍ എത്തുന്നത്.

ടൊയോട്ട പുറത്തിറക്കിയ ഇലക്ട്രിക് സെഡാൻ bZ3 | Photo: Global Toyota

ന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളോട് വേണ്ടത്ര അടുപ്പം കാണിച്ചിട്ടില്ലെങ്കിലും ആഗോളതലത്തില്‍ ടൊയോട്ടയും എത്തിച്ചിട്ടുണ്ട് രണ്ട് ഇലക്ട്രിക് വാഹനങ്ങള്‍. ആദ്യ വാഹനമായി എത്തിയത് ഇ.ഇസഡ് 4 എക്‌സ് എന്ന ഇലക്ട്രിക് എസ്.യു.വിയാണെങ്കില്‍ കഴിഞ്ഞ ദിവസം എത്തിയ രണ്ടാമന്‍ സെഡാന്‍ ശ്രേണിയിലേക്കാണ്. ബി.ഇസഡ്3 എന്ന് പേരുനല്‍കി എത്തിയിട്ടുള്ള ഈ വാഹനം 2023-ഓടെ നിരത്തുകളില്‍ എത്തും.

ആദ്യഘട്ടത്തില്‍ ചൈനയിലെ വിപണിയിലാണ് ടൊയോട്ടയുടെ ഈ ഇലക്ട്രിക് കരുത്തന്‍ എത്തുന്നത്. പിന്നാലെ തന്നെ യൂറോപ്പ്‌, എഷ്യ തുടങ്ങിയ വിപണികളിലും ഈ വാഹനം എത്തിയേക്കും. ചൈനയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (ബി.വൈ.ഡി) ആണ് ടൊയോട്ടയുടെ ഇലക്ട്രിക് കാറിനായി ബാറ്ററി നിര്‍മിച്ച് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ എത്തിയിട്ടുള്ള കൊറോള സെഡാന്റെ അഴകളവുകളിലായിരിക്കും ഈ വാഹനം ഒരുങ്ങുന്നത്.



ടൊയോട്ടയുടെ ഇലക്ട്രിക് മോഡലുകളായ bZ3, bZ4X എന്നിവ | Photo: Global Toyota

അതേസമയം, ഡിസൈനിലും മറ്റും ടൊയോട്ടയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ബി.ഇസഡ്4 എക്‌സ് എസ്.യു.വിയെ പകര്‍ത്തിയാണ് ബി.ഇസഡ്3 ഇലക്ട്രിക്കും ഒരുങ്ങിയിരിക്കുന്നത്. സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, ബോണറ്റിലൂടെ നീളുന്ന വലിയ എല്‍.ഇ.ഡി. സ്ട്രിപ്പ്, വലിയ ബമ്പര്‍, അലോയി വീലുകള്‍, സ്‌ട്രോങ്ങ് ബോഡിലൈന്‍, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ലൈറ്റ് എന്നിവയാണ് ഈ വാഹനത്തിനെ കാഴ്ചയില്‍ സ്‌റ്റൈലിഷാക്കുന്ന ഘടകങ്ങള്‍.

വളരെ വ്യത്യസ്തമായ ഡിസൈനാണ് അകത്തളത്തില്‍ നല്‍കിയിട്ടുള്ളത്. വെര്‍ട്ടിക്കിള്‍ ഷേപ്പില്‍ നല്‍കിയിട്ടുള്ള വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മോഡുകളും മറ്റും നിയന്ത്രിക്കുന്നതിനുള്ള നോബ് സ്‌റ്റൈലിഷായാണ് നല്‍കിയിട്ടുള്ളത്. ഡി കട്ട് സ്റ്റിയറിങ്ങ് വീല്‍, ബോണറ്റില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഫ്രീ സ്റ്റാന്റിങ്ങ് ആയാണ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റൈലിഷായ സീറ്റുകള്‍ക്കൊപ്പം മുന്‍നിര യാത്രക്കാര്‍ക്കായി ആംറെസ്റ്റും നല്‍കിയിട്ടുണ്ട്.

ടൊയോട്ട ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ഇ ടി.ജി.എന്‍.ജി.എ പ്ലാറ്റ്‌ഫോമിലാണ് ഈ ഇലക്ട്രിക് സെഡാനും നിര്‍മിച്ചിരിക്കുന്നത്. ബാറ്ററി നിര്‍മിക്കുന്നത് ബി.വൈ.ഡിയുമാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 600 കിലോമീറ്റര്‍ ഓടാനുള്ള ശേഷി ഈ വാഹനത്തിന് ഉണ്ടാകുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും ബാറ്ററിയുടെ ശേഷി, ഇലക്ട്രിക് മോട്ടോറിന്റെ പവര്‍ തുടങ്ങിയ വിവരങ്ങള്‍ ടൊയോട്ട പുറത്തുവിട്ടിട്ടില്ല. ടെസ്‌ല മോഡല്‍-3 ആയിരിക്കും ഈ വാഹനത്തിന്റെ പ്രധാന എതിരാളി.

Content Highlights: Toyota unveil second electric vehicle bZ3 sedan, Electric Sedan, Toyota Electric Car


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented