രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം, കുഞ്ഞന്‍ ഇലക്ട്രിക് കാറുമായി ടൊയോട്ട വരുന്നു


1 min read
Read later
Print
Share

ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ വാഹനത്തിന് സാധിക്കും. മണിക്കൂറില്‍ 60 കിലോമീറ്ററാണ് പരമാവധി വേഗത.

ണ്ട് പേര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന ചെറു ഇലക്ട്രിക് കാറുമായി ടൊയോട്ട. വരുന്ന 2019 ടോക്യോ മോട്ടോര്‍ ഷോയിലാണ് പുതിയ അള്‍ട്രാ കോംപാക്ട് ടൂ സീറ്റര്‍ ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ (BEV) ടൊയോട്ട പ്രദര്‍ശിപ്പിക്കുക. നഗര യാത്രകള്‍ക്കനുയോജ്യമായി പ്രത്യേകം രൂപകല്‍പന ചെയ്ത മോഡലാണിത്.

സ്ഥിരമായി ഹ്രസ്വദൂര യാത്രകള്‍ ചെയ്യുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഈ ചെറു ഇലക്ട്രിക് കാറെന്ന് ടൊയോട്ട വ്യക്തമാക്കുന്നു. അടുത്ത വര്‍ഷത്തോടെ ഈ കുഞ്ഞന്‍ കാര്‍ ജാപ്പനീസ് നിരത്തുകളിലേക്കെത്തും. ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ വാഹനത്തിന് സാധിക്കും. മണിക്കൂറില്‍ 60 കിലോമീറ്ററാണ് പരമാവധി വേഗത. എളുപ്പത്തില്‍ വളച്ചെടുക്കാന്‍ ഷോര്‍ട്ട് ടേണിങ് റേഡിയസാണ് വാഹനത്തിനുള്ളത്. ബാറ്ററി പാക്ക് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.

പുറത്തുവിട്ട ആദ്യ ചിത്രങ്ങള്‍ പ്രകാരം തീര്‍ത്തും വ്യത്യസ്തമായ രൂപമാണ് ടൂ സീറ്റര്‍ ഇലക്ട്രിക്കിനുള്ളത്. സ്പോര്‍ട്ടി ബോണറ്റിനൊപ്പം മുന്നില്‍ നിരനിരയായാണ് 5 പോഡ് എല്‍ഇഡി ഹെഡ്ലാമ്പ്. ടേണ്‍ ഇന്‍ഡികേറ്ററോടെയുള്ള റിയര്‍വ്യൂ മിറര്‍, വെര്‍ട്ടിക്കലായുള്ള ടെയില്‍ ലാമ്പ്, സ്റ്റീല്‍ വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ നീളും ചെറു ഇലക്ട്രിക് കാറിന്റെ ഫീച്ചേഴ്സ്. രണ്ട് വശത്തെയും ഹെഡ്‌ലാമ്പുകള്‍ക്ക് നടുവിലായാണ് ഇതിലെ ചാര്‍ജിങ് പോര്‍ട്ട്‌. 2490 എംഎം നീളവും 1290 എംഎം വീതിയും 1560 എംഎം ഉയരവും മാത്രമാണ് വാഹനത്തിനുള്ളത്.

Content Highlights; toyota to showcase two seater electric car at tokyo motor show

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sachin Tendulkar-Lamborghini Urus S

2 min

സച്ചിന്റെ ഗ്യാരേജിലെ ആദ്യ ലംബോര്‍ഗിനി; ഉറുസ് എസ് സ്വന്തമാക്കി ക്രിക്കറ്റ് ഇതിഹാസം

Jun 2, 2023


Honda Elevate

3 min

ഇപ്പോള്‍ പെട്രോള്‍, ഹൈബ്രിഡും ഇലക്ട്രിക്കും പിന്നാലെ; ഹോണ്ടയുടെ ഭാവി നിര്‍ണയിക്കാന്‍ എലിവേറ്റ്

Jun 8, 2023


Hyundai Ioniq-5

2 min

ഇലക്ട്രിക് വാഹനം; തമിഴ്‌നാട്ടിലേക്ക് 20,000 കോടിയുടെ നിക്ഷേപവുമായി ഹ്യുണ്ടായി മോട്ടോഴ്‌സ്

May 14, 2023

Most Commented