ഇന്നോവ ക്രിസ്റ്റയ്ക്ക് വന്‍ ഡിമാന്റ്; ഡീസല്‍ മോഡലിന്റെ ബുക്കിങ്ങ് തത്കാലം നിര്‍ത്തി


ടൊയോട്ടയുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടെ ബുക്കിങ്ങിനായി പെട്രോള്‍ മോഡല്‍ ക്രിസ്റ്റ മാത്രമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ | Photo: Toyota

ന്ത്യന്‍ നിരത്തുകളില്‍ ടൊയോട്ടയുടെ മുഖമാണ് ഇന്നോവ ക്രിസ്റ്റ. എം.പി.വി. വിപണിയിലെ കിരീടം വയ്ക്കാത്ത രാജാവായ ഈ വാഹനത്തിന്റെ ബുക്കിങ്ങ് നിര്‍ത്തിയിരിക്കുകയാണ് നിര്‍മാതാക്കളായ ടൊയോട്ട എന്നാണ് വിവരം. എന്നാല്‍, ഇന്നോവയുടെ ഡീസല്‍ എന്‍ജിന്‍ മോഡലിന്റെ ബുക്കിങ്ങ് മാത്രമാണ് താത്കാലികമായി നിര്‍ത്തിയിരിക്കുന്നതെന്നും പെട്രോള്‍ എന്‍ജിന്‍ മോഡലിന് ബുക്കിങ്ങ് സ്വീകരിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ബുക്കിങ്ങുകള്‍ കുത്തനെ ഉയരുകയും, സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം മൂലം വാഹന ഉത്പാദനം കുറയുകയും ചെയ്തതിനെ തുടര്‍ന്നാണ് ഡീസല്‍ മോഡലിന്റെ ബുക്കിങ്ങ് താത്കാലികമായി നിര്‍ത്തിയിരിക്കുന്നതെന്നാണ് വിവരം. ടൊയോട്ടയുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടെ ബുക്കിങ്ങിനായി പെട്രോള്‍ മോഡല്‍ ക്രിസ്റ്റ മാത്രമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. അതേസമയം, ഡീസല്‍ എന്‍ജിന്റെ പതിപ്പിന്റെ ഫീച്ചറുകളും മറ്റും നല്‍കിയിട്ടുമുണ്ട്.

നിലവില്‍ ബുക്കിങ്ങ് സ്വീകരിച്ചിട്ടുള്ള വാഹനങ്ങളുടെ വിതരണം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വീണ്ടും ബുക്കിങ്ങ് തുറക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഈ വര്‍ഷം അവസാനത്തോടെ ഇന്നോവയുടെ പരിഷ്‌കരിച്ച പതിപ്പായി ഇന്നോവ ഹൈക്രോസ് വിപണിയില്‍ എത്താനുള്ള തയാറെടുപ്പുകളിലാണ് നിര്‍മാതാക്കള്‍. എന്നാല്‍, ഹൈബ്രിഡ് എന്‍ജിനുമായി എത്തുന്ന ഹൈക്രോസിനൊപ്പവും ക്രിസ്റ്റയുടെ വില്‍പ്പന തുടരുമെന്നുമാണ് അഭ്യൂഹങ്ങള്‍.

ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ (ടി.എന്‍.ജി.എ) പ്ലാറ്റ്‌ഫോമിലായിരിക്കും ഇന്നോവ ഹൈക്രോസ് നിര്‍മിക്കുക. ക്രിസ്റ്റയില്‍ നിന്ന് വ്യത്യസ്തമായി പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും ഈ വാഹനം എത്തുന്നത്. അതേസമയം, ടൊയോട്ടയുടെ സ്‌ട്രോങ്ങ് ഹൈബ്രിഡ് സംവിധാനം നല്‍കുന്നതോടെ ഉയര്‍ന്ന ഇന്ധനക്ഷമതയായിരിക്കും ഈ വാഹനത്തിന്റെ മുഖമുദ്രയെന്നാണ് വിലയിരുത്തലുകള്‍.

2.7 പെട്രോള്‍ എന്‍ജിനിലും 2.4 ഡീസല്‍ എന്‍ജിനിലുമാണ് ഇന്നോവ ക്രിസ്റ്റ വിപണിയില്‍ എത്തിയിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ 164 ബി.എച്ച്.പി പവറും 245 എന്‍.എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 148 ബി.എച്ച്.പി പവറും 343 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍.

Source: Autocar India

Content Highlights: Toyota temporarily stop booking of innova crysta diesel engine model, Toyota Innova Crysta


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented