ഇതാണ് വരാനിരിക്കുന്ന ഇന്നോവ; പുതിയ മോഡലിന്റെ ആദ്യ ഫോട്ടോയുമായി ടൊയോട്ട


വാഹനത്തിന്റെ മുഖഭാവം വെളിപ്പെടുത്തിയിട്ടുള്ള ടീസര്‍ ചിത്രമാണ് ടൊയോട്ട പുറത്തുവിട്ടിരിക്കുന്നത്.

ടൊയോട്ട വെളിപ്പെടുത്തിയ ഇന്നോവ ഹൈക്രോസിന്റെ ആദ്യ ടീസർ ചിത്രം | Photo: Toyota

ഗോള നിരത്തുകള്‍ക്കായി ടൊയോട്ടയില്‍ നിന്ന് ഒരുങ്ങുന്ന വാഹനമാണ് ഇന്നോവ ഹൈക്രോസ് എന്ന എം.പി.വി. മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച ഈ വാഹനത്തിന്റെ ആഗോള അവതരണം നവംബര്‍ മാസത്തില്‍ നടക്കുമെന്ന് സൂചന നല്‍കുന്ന ടീസര്‍ ചിത്രം ടൊയോട്ട ഇന്‍ഡൊനീഷ്യ പുറത്തിറക്കി. ഇതോടെ ആദ്യഘട്ടത്തില്‍ ഈ വാഹനം ഇന്‍ഡൊനീഷ്യന്‍ നിരത്തുകളില്‍ എത്തുമെന്നും പിന്നാലെ മാത്രമേ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് വിപണികളില്‍ എത്തുവെന്നും ഉറപ്പായി കഴിഞ്ഞു.

വാഹനത്തിന്റെ മുഖഭാവം വെളിപ്പെടുത്തിയിട്ടുള്ള ടീസര്‍ ചിത്രമാണ് ടൊയോട്ട പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ നിരത്തുകളില്‍ ഉണ്ടായിരുന്ന ഇന്നോവ ക്രിസ്റ്റ പോലുള്ള മോഡലില്‍ നിന്ന് വ്യത്യസ്തമായി വിദേശ രാജ്യങ്ങളിലും മറ്റും എത്തിയിട്ടുള്ള കൊറോള ക്രോസിന് സമാനമായ മുന്‍വശമാണ് ഇന്നോവ ഹൈക്രോസിലുള്ളത്. വലിപ്പമേറിയ ഹെക്‌സഗണല്‍ ഗ്രില്ലാണ് ഹൈക്രോസില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. എല്‍ ഷേപ്പിലുള്ള രണ്ട് ഇന്‍സേര്‍ട്ടുകള്‍ നല്‍കിയിട്ടുള്ള പുതിയ എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ് യൂണിറ്റും ടീസറില്‍ കാണാം.

മറ്റ് ഭാഗങ്ങള്‍ ഇപ്പോഴും മറയ്ക്കുള്ളില്‍ തന്നെയാണ്. എന്നാല്‍, എല്‍.ഇ.ഡിയില്‍ തീര്‍ത്തിട്ടുള്ള ടെയ്ല്‍ലാമ്പ്, 10 സ്‌പോക്ക് അലോയി വീല്‍, റിയര്‍ സ്‌പോയിലര്‍, റൂഫ് റെയില്‍സ് തുടങ്ങിവയും ഈ വാഹനത്തില്‍ നല്‍കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4.7 മീറ്റര്‍ നീളമായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 2850 എം.എം. എന്ന ഉയര്‍ന്ന വീല്‍ബേസും ഇതില്‍ നല്‍കിയേക്കും. ഇന്നോവയിലെ ഏതാനും ഫീച്ചറുകള്‍ കൂടി ഇതില്‍ നല്‍കിയേക്കും.

ക്രിസ്റ്റയില്‍ നല്‍കാന്‍ സാധിക്കാതിരുന്ന പല ഫീച്ചറുകളും നല്‍കിയായിരിക്കും ഹൈക്രോസിന്റെ അകത്തളം ഒരുങ്ങുകയെന്നാണ് വിവരം. 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിങ്ങ്, താരതമ്യേന വലിപ്പമേറിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് കണക്ടിവിറ്റി സംവിധാനങ്ങള്‍ എന്നിവയും ഈ വാഹനത്തിന്റെ അകത്തളത്തില്‍ നല്‍കും. ഒന്നാം നിരയിലെ സീറ്റുകള്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാനുള്ള സംവിധാനത്തിനൊപ്പം രണ്ടാം നിരയിലും മികച്ച ക്യാപ്റ്റന്‍ സീറ്റുകളൊരുങ്ങും.

ഡീസല്‍ എന്‍ജിനില്‍ ഈ വാഹനം എത്തിയേക്കില്ലെന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ ഈ വാഹനം സംബന്ധിക്കുന്ന മെക്കാനിക്കല്‍ ഫീച്ചറുകളും ഇപ്പോള്‍ പരസ്യപ്പെടുത്തിയിട്ടില്ല. എങ്കിലും രണ്ട് ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം ഹൈബ്രിഡ് സാങ്കേതികവിദ്യയിലും ആയിരിക്കും ഹൈക്രോസ് എത്തുക. ടോര്‍ക്കും ഇന്ധനക്ഷമതയും വര്‍ധിപ്പിക്കുന്നതിനായി ട്വിന്‍ മോട്ടോര്‍ ലേഔട്ട് ആയിരിക്കും ഹൈബ്രിഡ് സംവിധാനത്തില്‍ നല്‍കുക എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അവതരണ വേളയില്‍ വെളിപ്പെടുത്തും.

Content Highlights: Toyota reveals the first teaser of innova hycross mpv, Toyota Innova Hycross


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented