ള്‍ട്ടി പര്‍പ്പസ് വാഹന ശ്രേണിയില്‍ വിദേശത്ത്‌ ടൊയോട്ടയുടെ പ്രധാന മോഡലുകളാണ് അല്‍ഫാര്‍ഡും ഹയാസും. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ ഈ രണ്ട് മോഡലുകളും ടൊയോട്ട ഇന്ത്യയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന വിധത്തിലായിരിക്കും ഇവരണ്ടും ഇങ്ങോട്ടെത്തുക. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍ വ്യവസ്ഥകളില്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വരുത്തിയ മാറ്റം പ്രയോജനപ്പെടുത്തിയാകും ഇവ രണ്ടും ടൊയോട്ട ഇന്ത്യയിലെത്തിക്കുന്നത്‌.

Hiace
Toyota Hiace

അടുത്തിടെ ഹയാസിന്റെ ആറാംതലമുറ പതിപ്പ് ഫിലിപീന്‍സില്‍ ടൊയോട്ട അവതരിപ്പിച്ചിരുന്നു. ഈ മോഡല്‍ തന്നെ ഇന്ത്യയിലെത്താനാണ് സാധ്യത. 3.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഹയാസിന് കരുത്തേകുക. നോര്‍മല്‍/സ്റ്റാന്റേര്‍ഡ് റൂഫ്, ലോങ്/ഹൈ റൂഫ് എന്നീ രണ്ട് കാറ്റഗറിയില്‍ നിരവധി മാറ്റങ്ങളോടെയാണ് ഹയാസ് അവതരിച്ചത്. 

അഞ്ച് നിരകളിലായി 17 സീറ്റര്‍ ഓപ്ഷന്‍ വരെ ഹയാസിനുണ്ട്. സെമി ബോണറ്റ് ഡിസൈന്‍ ഹയാസിനെ അല്‍പം വ്യത്യസ്തമാക്കും. ഡ്രൈവര്‍ക്കായി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ, കൂടുതല്‍ കോംപാക്ടായ ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്, ക്രൂയിസ് കണ്‍ട്രോള്‍, മള്‍ട്ടിപ്പിള്‍ യുഎസ്ബി പോര്‍ട്ട്, എല്‍ഇഡി റീഡിങ് ലൈറ്റ്, ടച്ച്സ്‌ക്രീന്‍ സിസ്റ്റം എന്നിങ്ങനെ നീളും ഹയാസിലെ ഫീച്ചേഴ്സ്. 

Alphard
Toyota Alphard

ഇന്ത്യക്കാര്‍ക്ക് അത്ര പരിചിതമല്ലെങ്കിലും ആഗോള വിപണിയില്‍ കാര്യമായ സ്വാധീനമുള്ള മോഡലാണ് അല്‍ഫാര്‍ഡ്‌. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അല്‍ഫാര്‍ഡിനെ ടൊയോട്ട പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. 2JM, 2FM ഇലക്ട്രിക് മോട്ടോറിനൊപ്പം 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഇന്‍ലൈന്‍ പെട്രോള്‍ എന്‍ജിനാണ് അല്‍ഫാര്‍ഡിന് കരുത്തേകുന്നത്.

ഒരു ചലിക്കുന്ന കൊട്ടാരത്തെ അനുസ്മരിപ്പിക്കുന്നതാണ് വാഹനത്തിന്റെ ഇന്റീരിയര്‍. നിലവില്‍ ഇന്ത്യന്‍ നിരത്തിലുള്ള എംപിവി വാഹനങ്ങലില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ ബോക്‌സി എക്സ്റ്റീരിയര്‍ ഡിസൈനാണ് കാറിനുള്ളത്. 5 മീറ്റര്‍ നീളം വാഹനത്തിനുണ്ട്.

18 ഇഞ്ചാണ് അലോയി വീല്‍. വ്യത്യസ്തമായ വിന്‍ഡോ ഗ്ലാസുകളും ഫ്രണ്ട് ബമ്പറും ഗ്രില്ലും വാഹനത്തിന് പുതുമ നല്‍കും എല്‍ഇഡി റൂഫ് ലൈറ്റിങ്, ഓട്ടോമാറ്റിക് സെന്റര്‍ ഡോര്‍, സ്മാര്‍ട്ട് എന്‍ട്രി ആന്‍ഡ് പുഷ് സ്റ്റാര്‍ട്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ് എന്നീ സൗകര്യങ്ങളും അല്‍ഫാര്‍ഡിലുണ്ട്. 

Content Highlights; Toyota may bring in high-end MPVs Hiace and Alphard