ടൊയോട്ട ഹൈറൈഡർ | Photo: Toyota
ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്നോവയോളം ജനപ്രീതി സ്വന്തമാക്കിയ ടൊയോട്ടയുടെ മറ്റൊരു മോഡലാണ് ഹൈറഡര്‍ എന്ന എസ്.യു.വി. സ്വപ്‌ന തുല്യമായ മൈലേജും കിടിലന്‍ ലുക്കും പുതുതലമുറ ഫീച്ചറുകളും നല്‍കി താങ്ങാവുന്ന വിലയില്‍ എത്തിയതിനാലാണ് ഈ വാഹനത്തെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. വിപണിയിലെ മികച്ച പ്രതികരണം തിരിച്ചറിഞ്ഞ് ഹൈറൈഡറിന്റെ സി.എന്‍.ജി. പതിപ്പും വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ടൊയോട്ട.
ഹൈറൈഡര്‍ എസ്,ജി എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് യഥാക്രമം 13.23 ലക്ഷം രൂപയും 15.29 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. അതായത് പെട്രോള്‍ കരുത്തില്‍ എത്തിയിട്ടുള്ള ഹൈറൈഡറിനെക്കാള്‍ 95,000 രൂപ അധികമാണ് ഹൈറൈഡറിന്റെ സി.എന്‍.ജി. മോഡലിനെന്നാണ് വിലയിരുത്തല്‍. അവതരണത്തിന് പിന്നാലെ തന്നെ ഈ വാഹനത്തിനുള്ള ബുക്കിങ്ങുകള്‍ ടൊയോട്ടയുടെ ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ആരംഭിച്ചു.
ഹൈറൈഡറിന്റെ റെഗുലര്‍ പെട്രോള്‍ മോഡലില്‍ നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം സി.എന്‍.ജി. സംവിധാനവുമായാണ് ഈ വാഹനം എത്തിയിട്ടുള്ളത്. സി.എന്‍.ജി. മോഡല്‍ 87.83 പി.എസ്. പവറും 121.5 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് ഇത് എത്തുന്നത്. ഒരു കിലോഗ്രാം സി.എന്‍.ജിയില്‍ 26.6 കിലോമീറ്റര്‍ മൈലേജാണ് ഹൈറൈഡര്‍ സി.എന്‍.ജിയില്‍ നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.
ഇതോടെ മൈല്‍ഡ് ഹൈബ്രിഡ്, സ്‌ട്രോങ്ങ് ഹൈബ്രിഡ്, സി.എന്‍.ജി. എന്നീ കരുത്തുകളിലേക്ക് ഹൈറൈഡര്‍ നിര വികസിച്ചിട്ടുണ്ട്. ഇ.എസ്.ജി.വി. എന്നീ നാല് വേരിയന്റുകളിലാണ് ഹൈറൈഡര്‍ വിപണിയില്‍ എത്തുന്നത്. എസ്. സ്ട്രോങ്ങ് ഹൈബ്രിഡിന് 15.11 ലക്ഷം രൂപയും ജി സ്ട്രോങ്ങ് ഹൈബ്രിഡിന് 17.49 ലക്ഷം രൂപയും വി സ്ട്രോങ്ങ് ഹൈബ്രിഡിന് 18.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. അതേസമയം, ഇ മൈല്‍ഡ് ഹൈബ്രിഡ് പതിപ്പിന് 17.09 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
ഇന്ത്യയിലെ ഏറ്റവുമധികം മൈലേജുള്ള എസ്.യു.വികളില്‍ ഒന്ന് എന്ന വിശേഷണമാണ് ഹൈറൈഡറിനുള്ളത്. ഹൈബ്രിഡ് മോഡലിന് 27.97 കിലോ മീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ടൊയോട്ടയുടെ 1.5 ലിറ്റര്‍ അറ്റകിസണ്‍ സൈക്കിള്‍ എന്‍ജിനാണ് സ്‌ട്രോങ്ങ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം നല്‍കുന്നത്. ഈ എന്‍ജിന്‍ 92 ബി.എച്ച്.പി. പവറും 122 എന്‍.എം. ടോര്‍ക്കും ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോര്‍ 79 ബി.എച്ച്.പി. പവറും 141 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 177.6 വാട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതിലുള്ളത്.
Content Highlights: Toyota launches Urban Cruiser Hyryder CNG model, Toyota Hyryder CNG, CNG Cars
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..