ബിഎസ്-6 ഹൃദയവുമായി ടൊയോട്ടയുടെ ഹൈബ്രിഡ് കരുത്തന്‍ കാംറി; വില 37.88 ലക്ഷം മുതല്‍


ബിഎസ്-4 എന്‍ജിന്‍ മോഡലിനെക്കാള്‍ 93,000 രൂപ വില ഉയര്‍ത്തിയാണ് പുതിയ പതിപ്പിന്റെ വരവ്.

-

ലോകത്താകമാനം 15 മില്ല്യണ്‍ ഹൈബ്രിഡ് വാഹനങ്ങളാണ് ടൊയോട്ട ഇറക്കിയിട്ടുള്ളതെന്നാണ് കണക്ക്. ഇനിയുള്ള വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഉള്‍പ്പെടെ കൂടുതല്‍ ഹൈബ്രിഡ് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് ടൊയോട്ടയുടെ നീക്കം. ഇതിന്റെ ആദ്യ ചുവടുവയ്‌പ്പെന്നോണം ടൊയോട്ട കാംറി ഹൈബ്രിഡിന്റെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ അവതരിപ്പിച്ചു.

ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആഘോഷങ്ങളില്ലാതെ കാംറി ഹൈബ്രിഡിന്റെ പുതിയ പതിപ്പ് നിരത്തുകളിലെത്തിയത്. ബിഎസ്-4 എന്‍ജിന്‍ മോഡലിനെക്കാള്‍ 93,000 രൂപ വില ഉയര്‍ത്തിയാണ് പുതിയ പതിപ്പിന്റെ വരവ്. 37.88 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

ടൊയോട്ടയുടെ പ്രീമിയം കാര്‍ ശൃംഖലയായ ലെക്‌സസിന്റെ ES 300 h-ന് അടിസ്ഥാനമൊരുക്കുന്ന ടിഎന്‍ജിഎ പ്ലാറ്റ്‌ഫോമിലാണ് കാംറിയും ഒരുങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ നിരത്തുകളില്‍ ഹോണ്ട അക്കോഡ് ഹൈബ്രിഡ്, ഫോക്‌സ്‌വാഗണ്‍ പസാറ്റ്, സ്‌കോഡ സൂപ്പര്‍ബ് തുടങ്ങിയ വാഹനങ്ങളുമായാണ് ടൊയോട്ട കാംറി ഏറ്റുമുട്ടുന്നത്.

ടൊയോട്ടയുടെ പുതിയ ഡിസൈന്‍ ഭാഷ്യമായ കീന്‍ ലുക്കിനെ അടിസ്ഥാനമാക്കിയാണ് കാംറി ഒരുങ്ങിയിരിക്കുന്നത്. എല്‍ഇഡി ഡിആര്‍എല്‍ നല്‍കിയിട്ടുള്ള പുതിയ പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, രണ്ട് ഭാഗങ്ങളായി നല്‍കിയിട്ടുള്ള ഗ്രില്‍, വലിയ എയര്‍ഡാം, പുതിയ ബമ്പര്‍, എന്നിവാണ് പുതുതലമുറ കാംറിയുടെ മുന്‍വശം മനോഹരമാക്കുന്നത്.

ഇന്റീരിയറില്‍ പുതുതായി കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒനിക്‌സ് ലക്ഷ്വറി ഗാര്‍ണിഷ് വിത്ത് ഗ്രെയിന്‍ ആന്‍ഡ് മെറ്റാലിക്ക് ടെക്ച്വര്‍ ഫിനീഷിങ്ങിലുള്ള വൈ-ഡിസൈന്‍ ഡാഷ്‌ബോര്‍ഡ് ലേഔട്ട്, സെന്റര്‍ കണ്‍സോളിന് അലങ്കാരമായി വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ട് ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഗ്ലോബോക്‌സ് എന്നവാണ് ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.

ശക്തമായ സുരക്ഷയൊരുക്കിയാണ് കാംറിയുടെ പുതുതലമുറ എത്തുന്നത്. ഒമ്പത് എയര്‍ബാഗ്, ടൊയോട്ട സ്റ്റാര്‍ സേഫ്റ്റി സിസ്റ്റം എന്നിവയ്‌ക്കൊപ്പം സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, സ്മാര്‍ട്ട് സ്റ്റോപ്പ് ടെക്‌നോളജി എന്നിവ സുരക്ഷയുടെ കരുത്തുയര്‍ത്തുന്നു.

നാലാം തലമുറ ഹൈബ്രിഡ് സംവിധാനമാണ് ബിഎസ്-6 എന്‍ജിനൊപ്പം നല്‍കിയിരിക്കുന്നത്. 2.5 ലിറ്റര്‍ പെട്രോ-ഹൈബ്രിഡ് എന്‍ജിന്‍ 176 ബിഎച്ച്പി പവറും 221 എന്‍എം ടോര്‍ക്കുമേകും. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ 118 ബിഎച്ച്പി പവറും 202 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് സിവിടിയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Toyota Launch BS6 Engine Model Camry Hybrid

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section




Most Commented