ടൊയോട്ട കാംറി, വെൽഫയർ | Photo: Toyota
ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ചുരുക്കുക, ഇതുവഴി കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുക. മലിനീകരണ മുക്തമായ ഗതാഗത സംവിധാനത്തിനായി ടൊയോട്ട മുന്നോട്ട് വെച്ചിട്ടുള്ള ആശയമാണിത്. മലിനീകരണം ഏറ്റവും കുറയ്ക്കുന്ന ഇലക്ട്രിക് വാഹനങ്ങളിലേക്ക് ഇനിയും എത്തിയിട്ടില്ലാത്ത ടൊയോട്ട പക്ഷെ സെല്‍ഫ് ചാര്‍ജിങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ (SHEVs) ഇതിനോടകം നിരത്തുകളില്‍ എത്തിച്ചിട്ടുണ്ട്. ഈ വാഹനങ്ങളെ പരമാവധി ജനകീയമാക്കുന്നതിനുള്ള പുതിയ ഉദ്യമത്തിന് ഒരുങ്ങുകയാണ് ടൊയോട്ട.
ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഹം ഹെ ഹൈബ്രിഡ് എന്ന കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ് ടൊയോട്ട. ഇത്തരം വാഹനങ്ങളുടെ പ്രാധാന്യം സമൂഹത്തില്‍ എത്തിക്കുന്നതിനായി വെബ് വീഡിയോ സീരീസാണ് ടൊയോട്ട കാമ്പയിന്‍ ടൂള്‍ ആയി ഉപയോഗിക്കുന്നത്. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് പുറമെ, ഇതിലേക്കുള്ള മാറ്റത്തിന് പ്രേരിപ്പിക്കുന്നതിനുമായാണ് ഈ കമ്പയിനെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്.

ശക്തമായ പ്രകടനം, ഉയര്‍ന്ന ഇന്ധനക്ഷമത, റേഞ്ച് സംബന്ധിച്ച ആശങ്ക വേണ്ട, താരതമ്യേന കുറഞ്ഞ മെയിന്റനന്‍സ് ചെലവ്, ദീര്‍ഘകാല ബാറ്ററി ലൈഫ്, കുറഞ്ഞ കാര്‍ബണ്‍ എമിഷന്‍, സൈലന്റെ ഡ്രൈവ്, അനായാസ ഡ്രൈവ് തുടങ്ങി ഹൈബ്രിഡ് വാഹനങ്ങളുടെ മേന്മകള്‍ ഉയര്‍ത്തി കാട്ടുന്നതിനായാണ് ടൊയോട്ട ഈ കാമ്പയിന്‍ ഒരുക്കിയിട്ടുള്ളത്. ടൊയോട്ടയുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിലൂടെ ആയിരിക്കും കാമ്പയിന്‍ വെബ് സീരീസുകള്‍ ജനങ്ങളിലെത്തുകയെന്നാണ് അറിയിച്ചിരിക്കുന്നത്.
കാര്‍ബണ്‍ എമിഷന്‍ കുറഞ്ഞ വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുകയെന്ന ടൊയോട്ടയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ ജനകീയമാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. ആഗോളതലത്തില്‍ തന്നെ ഇലക്ട്രിക് സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്ന വാഹന നിര്‍മാതാക്കള്‍ എന്ന നിലയില്‍ ഇത് ഞങ്ങളുടെ ഉത്തരവാദിത്വമായാണ് കണക്കാക്കുന്നത്. ഇതുവഴി ഈ വാഹനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ടൊയോട്ട അറിയിച്ചു.

രണ്ട് സെല്‍ഫ് ചാര്‍ജിങ്ങ് ഹൈബ്രിഡ് വാഹനങ്ങളാണ് ടൊയോട്ട ഇന്ത്യയുടെ വാഹന നിരയിലുള്ളത്. കാംറി എന്ന പ്രീമിയം സെഡാനിലും വെല്‍ഫയര്‍ എന്ന എം.പി.വിയിലുമാണ് ടൊയോട്ട ഈ സാങ്കേതികവിദ്യ ഒരുക്കിയിരിക്കുന്നത്. എന്നാല്‍, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് പുറമെ, ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍, പ്ലഗ് ഇന്‍ ഹൈബ്രിഡ് വെഹിക്കിള്‍, ഫ്യുവല്‍ സെല്‍ വെഹിക്കിള്‍ തുടങ്ങിയവയുടെ പ്രാധാന്യവും കാമ്പയിനിലൂടെ ജനങ്ങളിലെത്തിക്കാന്‍ ടൊയോട്ട പദ്ധതി ഒരുക്കിയിട്ടുണ്ട്.
Content Highlights: Toyota Kirloskar Motor Launches ‘Hum Hai Hybrid’ Campaign on Self-Charging Hybrid Electric Vehicle
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..