ടൊയോട്ട ഇന്നോവ ക്രിസ്റ്റ | Photo: Toyota
ടൊയോട്ട ഇന്നോവയുടെ മൂന്നാം പതിപ്പായ ഹൈക്രോസ് വിപണിയില്‍ എത്തിച്ചതിന് പിന്നാലെ ക്രിസ്റ്റയും മുഖം മിനുക്കി എത്തിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. ഡീസല്‍ എന്‍ജിന്‍ ക്രിസ്റ്റയുടെ ബുക്കിങ്ങ് അവസാനിപ്പിച്ച് പെട്രോള്‍ എന്‍ജിന്‍ മോഡല്‍ മാത്രമാണ് കഴിഞ്ഞ അഞ്ച് മാസമായ നിരത്തുകളില്‍ എത്തിയിരുന്നതെങ്കില്‍, 2023 ക്രിസ്റ്റയില്‍ ഡീസല്‍ എന്‍ജിന്‍ മാത്രമാണ് നല്‍കിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
നേരിയ മുഖം മിനുക്കലുകള്‍ വരുത്തിയാണ് 2023 ക്രിസ്റ്റ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 50,000 രൂപ അഡ്വാന്‍സ് തുക ഈടാക്കി ബുക്കിങ്ങ് സ്വീകരിക്കുന്ന ക്രിസ്റ്റ ഡീസലിന്റെ വില ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും. അടുത്തിടെ അവതരിപ്പിച്ച ഹൈക്രോസിനൊപ്പമായിരിക്കും ക്രിസ്റ്റയുടെ വില്‍പ്പന. ഹൈക്രോസില്‍ പെട്രോള്‍ എന്‍ജിനൊപ്പം ഹൈബ്രിഡ് സാങ്കേതികവിദ്യയും നല്‍കിയാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
നേരിയ മുഖംമിനുക്കല്‍ വരുത്തിയാണ് 2023 ക്രിസ്റ്റ വിപണിയില്‍ എത്തുന്നത്. മുന്‍ മോഡലിനെക്കാള്‍ വലിപ്പം കുറഞ്ഞ ഗ്രില്ലാണ് പുതിയ പതിപ്പിലുള്ളത്. ഇതിന് അലങ്കാരമായി ക്രോമിയം ബോര്‍ഡറുകളും നല്‍കിയിട്ടുണ്ട്. എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, ബമ്പറിന് അലങ്കാരമായി എല്‍ ഷേപ്പിലുള്ള ക്രോമിയം സ്ട്രിപ്പ് എന്നിവയാണ് മുന്‍വശത്ത് നല്‍കിയിട്ടുള്ളത്. അലോയി ഉള്‍പ്പെടെയുള്ളവ മുന്‍ മോഡലിലേതിന് സമാനമാണ്.
2023 ക്രിസ്റ്റയുടെ അകത്തളത്തിലുമുണ്ട് എതാനും മാറ്റങ്ങള്‍. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഡ്രൈവര്‍ സീറ്റ്, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, രണ്ടാം നിരയില്‍ നല്‍കിയിട്ടുള്ള പിക്‌നിക് ടേബിള്‍, ലെതര്‍ സീറ്റുകള്‍, വണ്‍ ടച്ചില്‍ മടക്കാന്‍ സാധിക്കുന്ന രണ്ടാം നിര സീറ്റ്, ആംബിയന്റ് ലൈറ്റുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള എട്ട് ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് അകത്തളത്തിലുള്ളത്.
മെക്കാനിക്കലായി മാറ്റമൊന്നും വരുത്താതെയാണ് ക്രിസ്റ്റയുടെ വരവ്. 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് 2023 ക്രിസ്റ്റയിലും പ്രവര്‍ത്തിക്കുന്നത്. ഇത് 148 ബി.എച്ച്.പി. പവറും 343 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമായിരിക്കും പുതിയ ക്രിസ്റ്റ എത്തുന്നതെന്നാണ് വിവരം. ഏഴ്, എട്ട് സീറ്റിങ്ങ് ഓപ്ഷനുകളിലായി നാല് വേരിയന്റുകളിലും ക്രിസ്റ്റ നിരത്തുകളില്‍ എത്തുന്നുണ്ട്.
Content Highlights: Toyota Kirloskar Motor commences bookings for the New Innova Crysta
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..