ഗ്രാന്റ് വിത്താരക്കൊപ്പം നിരത്തുനിറയാന്‍ ഹൈറൈഡറും; 10.48 ലക്ഷം മുതല്‍ വിലയുമായി ടൊയോട്ട | Video


ടൂ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് പതിപ്പുകളുടെ വിലയാണ് ടൊയോട്ട പ്രഖ്യാപിച്ചിരിക്കുന്നത്.

ടൊയോട്ട ഹൈറൈഡർ | Photo: Toyota

ടൊയോട്ട ഹൈറൈഡര്‍, മാരുതി സുസുക്കി ഗ്രാന്റ് വിത്താര. ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയില്‍ നേര്‍ക്കുനേര്‍ നിന്ന് മത്സരിക്കുന്നത് ഒരേ ജീനില്‍ പിറന്ന രണ്ട് വാഹനങ്ങളാണ്. മാരുതി വില പ്രഖ്യാപിച്ച് വില്‍പ്പനയ്ക്ക ഒരുങ്ങിയതിന് പിന്നാലെ ടൊയോട്ടയുടെ ഹൈറൈഡറിന്റെ വില പ്രഖ്യാപിച്ചിരിക്കുകയാണ്. ഹൈബ്രിഡ് മോഡലുകളുടെ വില മുമ്പ് പ്രഖ്യാപിച്ച ടൊയോട്ട മറ്റ് വേരിയന്റുകളുടെ വിലയാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഗ്രാന്റ് വിത്താരയുടെ വില കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.

ടൂ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് പതിപ്പുകളുടെ വിലയാണ് ടൊയോട്ട പ്രഖ്യാപിച്ചിരിക്കുന്നത്. മാനുവല്‍ ട്രാന്‍സ്മിഷന്‍ E,S,G,V, V AWD എന്നീ വേരിയന്റുകളിലാണ് എത്തുന്നത്. ഇതിലെ ടൂ വീല്‍ ഡ്രൈവ് മോഡലുകള്‍ക്ക് യഥാക്രമം 10.48 ലക്ഷം, 12.28 ലക്ഷം, 14.34 ലക്ഷം, 15.89 ലക്ഷം എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. വി ഓള്‍വീല്‍ ഡ്രൈവ് മോഡലിന് 17.19 ലക്ഷം രൂപയും വിലയാകും. എസ്, ജി എന്നീ രണ്ട് വേരിയന്റുകളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഒരുങ്ങുന്നുണ്ട്. എസ് വേരിയന്റിന് 13.48 ലക്ഷവും ജി വേരിയന്റിന് 15.54 ലക്ഷവുമാണ് എക്‌സ്‌ഷോറൂം വില.



ഹൈറൈഡറിന്റെ ഹൈബ്രിഡ് മോഡലുകളുടെ വില മുമ്പ് തന്നെ ടൊയോട്ട പ്രഖ്യാപിച്ചിരുന്നു. എസ്, ജി, വി എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഹൈബ്രിഡ് ഇ ഡ്രൈവ് മോഡലുകള്‍ക്ക് യഥാക്രമം 15.11 ലക്ഷം, 17,49 ലക്ഷം, 18.99 ലക്ഷം എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി എത്തിയിട്ടുള്ള ഹൈറൈഡര്‍ വി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ടൂ വീല്‍ഡ്രൈവ് പതിപ്പിന് 17.09 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

27.97 കിലോമീറ്റര്‍ ഇന്ധനക്ഷമതയെന്ന ഹൈലൈറ്റുമായാണ് ഹൈറൈഡര്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. ഈ സവിശേഷതയ്ക്ക് പുറമെ, ലുക്കിലും ഏറെ മുമ്പന്തിയിലാണ് ഹൈറൈഡര്‍. പിയാനോ ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ഗ്രില്ലും അതില്‍ നല്‍കിയിട്ടുള്ള ക്രോമിയം ലൈനുമാണ് മുഖ്യ ആകര്‍ഷണം. ഇതിനോട് ചേര്‍ന്ന് രണ്ട് ലൈനുകള്‍ പോലെയുള്ള ഡി.ആര്‍.എല്‍, ബമ്പറില്‍ സ്ഥാനം ഉറപ്പിച്ചിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, വലിയ എയര്‍ഡാം സില്‍വര്‍ ആവരണം നല്‍കിയിട്ടുള്ള ലോവര്‍ ലിപ്പ് എന്നിവയാണ് ഈ വാഹനത്തിന്റെ മുഖം അലങ്കരിക്കുന്നത്.

എവിടെയൊക്കെയോ ഒരു മാരുതി ടച്ച് തോന്നുന്ന ഇന്റീരിയറാണ് ഹൈറൈഡറിലുള്ളത്. ഇരട്ട നിറങ്ങളിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. ലെതര്‍ ഇന്‍സേര്‍ട്ടുകള്‍ നല്‍കി അലങ്കരിച്ചിരിക്കുന്ന ഡാഷ്ബോര്‍ഡ്, സോഫ്റ്റ് മെറ്റീരിയലില്‍ തീര്‍ത്തിട്ടുള്ള ഡോര്‍പാഡുകള്‍ തുടങ്ങിയവ ഇന്റീരിയറിന് പ്രീമിയം ഭാവം നല്‍കുന്നു. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍ തുടങ്ങിയവ മാരുതിയുടെ സംഭാവനകളാണ്. വെന്റിലേറ്റഡ് സീറ്റുകള്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകളും അകത്തളത്തെ കൂടുതല്‍ ആഡംബരമാക്കും.

സ്ട്രോങ്ങ് ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ എത്തുന്ന ആദ്യ മിഡ്-സൈസ് എസ്.യു.വി. എന്ന വിശേഷണമാണ് ഹൈറൈഡറിനുള്ളത്. ടൊയോട്ടയുടെ നാലാം തലമുറ ഇഡ്രൈവ് ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം 1.5 ലിറ്റര്‍ അറ്റ്കിസണ്‍ സൈക്കിള്‍ എന്‍ജിനാണ് ഹൈബ്രിഡ് മോഡലിലുള്ളത്. 92 ബി.എച്ച്.പി. കരുത്തും 122 എന്‍.എം. ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. ഹൈബ്രിഡിലെ ഇലക്ട്രിക് മോട്ടോറിന്റെ കരുത്ത് 79 എച്ച്.പി.യും ടോര്‍ക്ക് 141 എന്‍.എമ്മും ആണ്. 177.6 വാട്ടിന്റെ ലിഥിയം അയണ്‍ ബാറ്ററിയിലാണ് കരുത്ത് സൂക്ഷിക്കുന്നത്.

മാരുതി സുസുക്കിയുടെ 1.5 ലിറ്റര്‍ ഹൈബ്രിഡ് എന്‍ജിനാണ് മൈല്‍ഡ് ഹൈബ്രിഡ് മോഡലിന് കരുത്ത് പകരുന്നത്. 103 എച്ച്.പി. കരുത്തും 137 എന്‍.എം. ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുണ്ട്. ഹൈബ്രിഡ് മോഡലില്‍ 27.97 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ടൊയോട്ട ഉറപ്പുനല്‍കുന്നത്. ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള ഇലക്ട്രിക് മോഡില്‍ 25 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് നിര്‍മാതാക്കളുടെ ഉറപ്പ്.

Content Highlights: Toyota Kirloskar Motor Announces the Prices of remaining Seven Grades of Urban Cruiser Hyryder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented