തരംഗമാകാന്‍ ഇന്നോവ ക്രിസ്റ്റ ടൂറിങ് സ്‌പോര്‍ട്ട്; വില 17.79 ലക്ഷം


ഇന്നോവ ക്രിസ്റ്റയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട ടൂറിങ് സ്‌പോര്‍ട്ട് സ്‌പെഷ്യല്‍ പതിപ്പ് അവതരിപ്പിച്ചത്.

ള്‍ട്ടി പര്‍പ്പസ് ശ്രേണിയിലെ ജനപ്രിയ മോഡല്‍ ഇന്നോവ ക്രിസ്റ്റയ്ക്ക് പുതിയ സ്‌പെഷ്യല്‍ പതിപ്പ് 'ടൂറിങ് സ്പോര്‍ട്ട്' ഇന്ത്യയില്‍ പുറത്തിറക്കി. ഇന്നോവ ക്രിസ്റ്റയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട ടൂറിങ് സ്‌പോര്‍ട്ട് സ്‌പെഷ്യല്‍ പതിപ്പ് അവതരിപ്പിച്ചത്. നിലവില്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കുള്ള വെഞ്ച്വറര്‍ പതിപ്പാണ് ടൂറിങ് സ്‌പോര്‍ട്ടായി ഇങ്ങോട്ടെത്തിയത്. പുതിയ പതിപ്പിന് രൂപത്തില്‍ മാത്രമാണ് മാറ്റങ്ങളുള്ളത്. 17.79 ലക്ഷം രൂപയാണ് ടൂറിങ് സ്‌പോര്‍ടിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.

കൂടുതല്‍ സ്‌പോര്‍ട്ടി ലുക്ക് നല്‍കാന്‍ ടൂറിങ് സ്‌പോര്‍ട്ടിന്റെ ബമ്പറിലും വീല്‍ ആര്‍ച്ചിലും ബ്ലാക്ക് പ്ലാസ്റ്റിക് ക്ലാഡിങ് നല്‍കി. പ്രീമിയം ലുക്ക് വര്‍ധിപ്പിക്കാന്‍ പുറം മോഡിയില്‍ പല ഇടങ്ങളിലും ക്രോം ഫിനിഷിങ് നല്‍കിയിട്ടുണ്ട്. പൂര്‍ണമായും റെഡ്/ വൈറ്റ് നിറത്തിലാണ് എക്സ്റ്റീരിയര്‍. 17 ഇഞ്ച് ടയറുകള്‍ക്ക് പകരം 16 ഇഞ്ച് ബ്ലാക്ക് അലോയി വീലുകളാണ് ടൂറിങ് സ്‌പോര്‍ട്ടിനെ മുന്നോട്ടു നയിക്കുക. ഉയര്‍ന്ന വകഭേദമായ ZX പതിപ്പിന്റെ അടിസ്ഥാനത്തിലാണ് ടൂറിങ് സ്‌പോര്‍ട്ടിന്റെ നിര്‍മാണം. എന്നാല്‍ 6 സീറ്ററില്‍ വാഹനം ലഭ്യമാകും. മെക്കാനിക്കല്‍ ഫീച്ചേര്‍സില്‍ യാതൊരു മാറ്റവുമില്ല.

2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 2.4 ലിറ്റര്‍-2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് ക്രിസ്റ്റ ടൂറിങ് സ്‌പോര്‍ട്ടിനും കരുത്തേകുക. 164 ബിഎച്ച്പി കരുത്തും 245 എന്‍എം ടോര്‍ക്കുമേകും പെട്രോള്‍ എഞ്ചിന്‍. 2.8 ലിറ്റര്‍ ഡീസല്‍ ഓട്ടോമാറ്റിക് എഞ്ചിന്‍ 172 ബിഎച്ച്പി കരുത്തും 360 എന്‍എം ടോര്‍ക്കുമേകും. 2.4 ലിറ്റര്‍ ഡീസല്‍ മാനുവല്‍ പതിപ്പ് 148 ബിഎച്ച്പി കരുത്തും 343 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും ടൂറിങ് സ്‌പോര്‍ട്ട് ലഭ്യമാകും.

എല്ലാ പതിപ്പിലും ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം സ്റ്റാന്റേര്‍ഡായി ഉള്‍പ്പെടുത്തി, എന്നാല്‍ നാവിഗേഷന്‍ സംവിധാനം ഓട്ടോമാറ്റിക്ക് പതിപ്പില്‍ മാത്രമേ ലഭ്യമാകു. 2.7 ലിറ്റര്‍ മാനുവല്‍ പെട്രോള്‍, 2.7 ലിറ്റര്‍ ഓട്ടോമാറ്റിക്ക് പെട്രോള്‍, 2.4 ലിറ്റര്‍ മാനുവല്‍ ഡീസല്‍, 2.8 ലിറ്റര്‍ ഡീസല്‍ എന്നീ നാല് പതിപ്പുകളിലാണ് ടൂറിങ് സ്‌പോര്‍ട്ട് ലഭ്യമാകുക. നിലവില്‍ എംവിപി ശ്രേണിയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനത്താണ് ഇന്നോവ ക്രിസ്റ്റ. ഹെക്സയുമായി ടാറ്റ അടുത്തിടെ മത്സരത്തിനെത്തിയെങ്കിലും ക്രിസ്റ്റയെ മറികടക്കാന്‍ സാധിച്ചിരുന്നില്ല. ഒരു വര്‍ഷത്തിനുള്ളില്‍ 85000 ക്രിസ്റ്റ യൂണിറ്റുകള്‍ ടൊയോട്ട വിറ്റഴിച്ചിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented