ഇതാണ് പുതിയ ഇന്നോവ ഹൈക്രോസ്, മൈലേജും സുരക്ഷയുമാണ് സാറേ ഇതിന്റെ മെയിന്‍, ലുക്കിലും കിടിലന്‍


ഇന്നോവയിലും ഇന്നോവ ക്രിസ്റ്റയിലും അന്യമായിരുന്ന നിരവധി ഫീച്ചറുകള്‍ ഹൈക്രോസില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ടൊയോട്ട ഇന്നോവ ഹൈക്രോസ് | Photo: Toyota Indonesia

വംബര്‍ 25-ാം തീയിതി ഇന്നോവയുടെ മൂന്നാം പതിപ്പായ ഹൈക്രോസ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുകയാണ്. പടിപടിയായി നാല് ടീസര്‍ ചിത്രങ്ങളാണ് ടൊയോട്ട ഇതിനോടകം വാഹനപ്രേമികള്‍ക്ക് മുന്നില്‍ എത്തിച്ചത്. എന്നാല്‍, ഹൈക്രോസിനായുള്ള കാത്തിരിപ്പ് തുടരുന്നതിനിടെ ഈ വാഹനത്തിന്റെ ഇന്‍ഡോനീഷ്യന്‍ പതിപ്പായ സെനിക്‌സ് അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട. ഈ വാഹനത്തിന്റെ ഡിസൈന്‍ ശൈലിയും ഫീച്ചറുകളുമായിരിക്കും ഇന്ത്യന്‍ പതിപ്പായ ഹൈക്രോസിലും നല്‍കുകയെന്നാണ് വിവരം.

ടൊയോട്ടയുടെ ടി.എന്‍.ജി.എ. മോഡുലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും ഹൈക്രോസ് ഒരുങ്ങുക. നിലവിലെ ക്രിസ്റ്റയില്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ ഭാരം കുറഞ്ഞതും കൂടുതല്‍ കാര്യക്ഷമവുമായിരിക്കും ഈ പ്ലാറ്റ്‌ഫോം. നിലവിലെ മോഡലിനെക്കാള്‍ വിശാലമായ ഇന്റീരിയറും ഹൈക്രോസിന്റെ സവിശേഷതകളിലൊന്നാണ്. 4755 എം.എം. നീളം, 1850 എം.എം. വീതി, 1795 എം.എം. ഉയരം 2850 എം.എം. വീല്‍ബേസ് എന്നിവയായിരിക്കും ഹൈക്രോസില്‍ നല്‍കുക. വീല്‍ബേസ് 100 എം.എം. ആണ് ഉയര്‍ത്തിയിട്ടുള്ളത്.

ഇന്നോവയിലും ഇന്നോവ ക്രിസ്റ്റയിലും അന്യമായിരുന്ന നിരവധി ഫീച്ചറുകള്‍ ഹൈക്രോസില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ആഡംബരത്തെക്കാള്‍ ഉപരിയായി വലിയ പനോരമിക് സണ്‍റൂഫ്, അഡാസ്, ഡ്യുവല്‍ ടോണ്‍ നിറങ്ങളിലുള്ള അകത്തളം, ലെതര്‍ സീറ്റുകള്‍, ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാവുന്ന മുന്‍നിര സീറ്റുകള്‍, എല്‍.ഇ.ഡി. മൂഡ് ലൈറ്റിങ്ങ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പാഡില്‍ ഷിഫ്റ്റ്, കണക്ടഡ് കാര്‍ സാങ്കേതികവിദ്യ, 10 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയവാണ് അകത്തളത്തിലുള്ളത്.

ഇന്നോവയിലും ക്രിസ്റ്റയിലും അടിസ്ഥാന സുരക്ഷ സംവിധാനങ്ങള്‍ മാത്രമായിരുന്നുവെങ്കില്‍ അതിവ സുരക്ഷ സംവിധാനവുമായി എത്തുന്നുവെന്നതാണ് ഹൈക്രോസിന്റെ പ്രധാന ഹൈലൈറ്റ്. ടൊയോട്ട സേഫ്റ്റി സെന്‍സ് 3.0 (അഡാസ്) സുരക്ഷ സംവിധാനമാണ് ഇതില്‍ നല്‍കുന്നത്. ഇത് ലെയ്ന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങി നിരവധി ആധുനിക സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കും. എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.ബി.ഡി, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ്, ഡിസ്‌ക് ബ്രേക്ക് എന്നിവ അടിസ്ഥാന ഫീച്ചറുകളാകും.

എം.പി.വിയെക്കാള്‍ ഉപരി രൂപത്തിലുള്ള എസ്.യു.വി. ഭാവമാണ് ഹൈക്രോസിന്റെ മറ്റൊരു സവിശേഷത. ഉയര്‍ന്ന ബോണറ്റും ഇതില്‍ നല്‍കിയിട്ടുള്ള ക്യാരക്ടര്‍ ലൈനുകളുമാണ് കൂടുതല്‍ എസ്.യു.വി. ഭാവം നല്‍കുന്നത്. മുന്‍ മോഡലിനെക്കാള്‍ മസ്‌കുലറായാണ് വശങ്ങളും ഒരുങ്ങിയിട്ടുള്ളത്. ത്രികോണത്തിലുള്ള ക്വാട്ടര്‍ ഗ്ലാസും ഫോര്‍ച്യൂണറിലേത് പോലെ ചരിഞ്ഞിറങ്ങുന്ന പിന്‍വശവും ക്രിസ്റ്റയില്‍ നിന്ന് ഹൈക്രോസ് ആകുമ്പോഴുള്ള മാറ്റങ്ങളില്‍ പ്രധാനമാണ്. പുതിയ അലോയി വീലും മാറ്റങ്ങള്‍ പെടുന്നതാണ്.

ഹൈക്രോസ് എന്ന പേരിനൊപ്പം പുതിയൊരു വിശേഷണം കൂടി ഈ വാഹനത്തിന് ലഭിക്കും. ഇന്ത്യയിലെ ഏറ്റവുമധികം ഇന്ധനക്ഷമതയുള്ള എം.പി.വി. 2.4 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിനുകള്‍ക്ക് പകരം ടൊയോട്ടയുടെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഹൈക്രോസില്‍ നല്‍കുക. ഇതിനൊപ്പം ടൊയോട്ടയുടെ അഞ്ചാം തലമുറ സ്‌ട്രോങ്ങ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഒരുങ്ങും. 20 മുതല്‍ 23 കിലോമീറ്റര്‍ വരെ മൈലേജാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.

Content Highlights: Toyota Innova Hycross, Innova Hycross replace innova crysta, Toyota Innova Crysta


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented