ടൊയോട്ടയുടെ ഇലക്ട്രിക് മോഡലായി ഇന്നോവ ഇ.വി; ഇന്ത്യയിലെത്തുമോ ഈ ഇലക്ട്രിക്-എം.പി.വി


രൂപത്തില്‍ ക്രിസ്റ്റയുടെ ഭാവമുണ്ടെങ്കിലും ഇലക്ട്രിക് വാഹനങ്ങളില്‍ കണ്ടുശീലിച്ച ഭാവങ്ങള്‍ ഇന്നോവ ഇ.വിയിലുമുണ്ട്.

ടൊയോട്ട ഇന്നോവ ഇ.വി. കൺസെപ്റ്റ് | Photo: Social Media

ലിനീകരണ മുക്തവും സുസ്ഥിരവുമായ ഗതാഗത സംവിധാനം എന്ന ലക്ഷ്യത്തെ തുടര്‍ന്നാണ് ലോകത്താകമാനം ഇലക്ട്രിക് വാഹനങ്ങള്‍ സ്വീകരിക്കപ്പെടുന്നത്. ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ വാഹന നിര്‍മാതാക്കളില്‍ പലരും ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളുടെ നിര്‍മാണം അവസാനിപ്പിച്ച് പൂര്‍ണമായും ഇലക്ട്രിക്കിലേക്കുള്ള മാറ്റത്തിന് സമയവും കുറിച്ചുകഴിഞ്ഞു. അതേസമയം, ഇതുവരെ ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച സൂചന നല്‍കാതിരുന്ന ടൊയോട്ടയുടെ ഇലക്ട്രിക് വാഹനത്തിന്റെ നിര്‍മാണം ആരംഭിച്ചെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ജക്കാര്‍ത്തയില്‍ നടക്കുന്ന ഇൻഡൊനീഷ്യന്‍ ഓട്ടോഷോയില്‍ ടൊയോട്ട പ്രദര്‍ശനത്തിനെത്തിക്കാനൊരുങ്ങുന്ന ഇലക്ട്രിക് കണ്‍സെപ്റ്റിന്റെ ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ ടൊയോട്ടയുടെ ഏറ്റവും ഹിറ്റ് വാഹനമായ ഇന്നോവയുടെ ഇലക്ട്രിക് പതിപ്പിന്റെ ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഇപ്പോള്‍ നിരത്തുകളിലുള്ള ക്രിസ്റ്റയുമായി രൂപസാദൃശ്യമുള്ള ഈ വാഹനം ഇന്നോവ ഇ.വി. എന്ന ബാഡ്ജിങ്ങിലാണ് പ്രദര്‍ശനത്തിനെത്തിക്കുകയെന്നാണ് പ്രചരിക്കുന്ന ചിത്രങ്ങള്‍ നല്‍കുന്ന സൂചന.

ടൊയോട്ട ഇന്നോവ ഇ.വി. കണ്‍സെപ്റ്റ് | Photo: Social Media

അതേസമയം, ഇന്ത്യയില്‍ ഇലക്ട്രിക് വാഹനം എത്തിക്കുന്നത് സംബന്ധിച്ച സൂചന പോലും ടൊയോട്ട നല്‍കിയിട്ടില്ല. മാരുതിയുമായി ചേര്‍ന്നായിരിക്കും ഇത്തരം വാഹനങ്ങള്‍ പരിഗണിക്കുകയെന്നുമാണ് അഭ്യൂഹങ്ങള്‍. അതുകൊണ്ടുതന്നെ തിരഞ്ഞെടുത്ത ഏതാനും വിപണികളില്‍ മാത്രമായിരിക്കും ഭാവിയില്‍ ടൊയോട്ടയുടെ ഈ ഇലക്ട്രിക് എം.പി.വി. അവതരിപ്പിക്കുകയെന്നാണ് വിലയിരുത്തല്‍. ഏറ്റവുമൊടുവില്‍ വിപണിയില്‍ എത്തിയ ഇന്നോവ ക്രിസ്റ്റയുടെ രൂപത്തിലും ഭാവത്തിലുമാണ് ഇന്നോവ ഇ.വിയുടെ പ്രോട്ടോടൈപ്പ് ഒരുക്കിയിരിക്കുന്നത്.

രൂപത്തില്‍ ക്രിസ്റ്റയുടെ ഭാവമുണ്ടെങ്കിലും ഇലക്ട്രിക് വാഹനങ്ങളില്‍ കണ്ടുശീലിച്ച ഭാവങ്ങള്‍ ഇന്നോവ ഇ.വിയിലുമുണ്ട്. റെഗുലര്‍ മോഡലില്‍ നല്‍കിയിട്ടുള്ള ഗ്രില്ല് പകരം അടച്ചുമൂടിയ മുഖമാണ് ഇലക്ട്രിക് മോഡലിലുള്ളത്. പൂര്‍ണമായും എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ലൈറ്റുമാണ് മുന്നിലെ മാറ്റങ്ങള്‍. ഫെന്‍ഡര്‍ മുതല്‍ പിന്നിലേക്ക് നീളുന്ന ഗ്രാഫിക്‌സ്, ഫ്യുവല്‍ ലിഡിന്റെ സ്ഥാനത്താണ് ഇലക്ട്രിക് ചാര്‍ജിങ്ങ് സോക്കറ്റ് നല്‍കിയിട്ടുള്ളത്. ഇതിന് മുകളിലായി ഇന്നോവ ഇ.വി. എന്ന ബാഡ്ജിങ്ങ് നല്‍കിയാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്.

ടൊയോട്ട ഇന്നോവ ഇ.വി. കണ്‍സെപ്റ്റ് | Photo: Social Media

ഇന്ത്യന്‍ നിരത്തുകളില്‍ ഉള്‍പ്പെടെ എത്തിയിട്ടുള്ള ഇന്നോവ ക്രിസ്റ്റയില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ അകത്തളമാണ് ഇലക്ട്രിക് മോഡലിന്റെ കണ്‍സെപ്റ്റിലും ഒരുങ്ങിയിട്ടുള്ളത്. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോണ്‍ തുടങ്ങിയവ റെഗുലര്‍ മോഡലില്‍ നിന്നും കടംകൊണ്ടവയാണ്. അതേസമയം, ഇലക്ട്രിക് വാഹനങ്ങളുടെ ഭാവം നല്‍കുന്നതിനായി പുറത്ത് നല്‍കിയിട്ടുള്ള ഗ്രാഫിക്‌സിന്റെ നിറത്തില്‍ അലങ്കാരങ്ങള്‍ അകത്തളത്തില്‍ നല്‍കിയിട്ടുണ്ട്.

Source: India Car News, Image: Instagram

Content Highlights: Toyota innova electric concept model image leaked, Toyota Innova EV, Innova Electric


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented