ഇന്ത്യയിലെ എംപിവി ശ്രേണി വര്‍ഷങ്ങളായി ടൊയോട്ട ഇന്നോവയുടെയും പിന്നീട് ഇന്നോവ ക്രിസ്റ്റയുടെയും കൈകളില്‍ ഭദ്രമാണ്. പലപ്പോഴായി പല എതിരാളികളും വന്നു പോയെങ്കിലും ഇന്നോവയുടെ ആധിപത്യം തകര്‍ക്കപ്പെട്ടിട്ടില്ല. ലക്ഷണമൊത്ത ഈ എംപിവിയുടെ സുരക്ഷാ സംവിധാനങ്ങള്‍ ഒരിക്കല്‍ കൂടി അരക്കെട്ടുറപ്പിക്കുകയാണ് ടൊയോട്ട.
ഇന്നോവ ക്രിസ്റ്റയുടെ അടിസ്ഥാന വേരിയന്റ് മുതല്‍ വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളാണ് പുതുതായി നല്‍കിയിരിക്കുന്നത്. ക്രിസ്റ്റയുടെ ഉയര്‍ന്ന വേരിയന്റായ ഇസഡ്എക്‌സ് പതിപ്പില്‍ മാത്രം നല്‍കിയിരുന്ന ഫീച്ചറുകളണ് ഇപ്പോള്‍ അടിസ്ഥാന മോഡലിലുള്‍പ്പെടെ നല്‍കിയത്.
ക്രിസ്റ്റയുടെ അടിസ്ഥാന വേരിയന്റില്‍ മുതല്‍ എബിഎസ്, ഇബിഡി, ഹൈറ്റ് അഡ്ജസ്റ്റബിള്‍ സീറ്റ്‌ബെല്‍റ്റ്, പ്രീടെന്‍ഷനേഴ്‌സ്, ലോഡ് ലിമിറ്റോഴ്‌സ്, ഐസോഫിക്‌സ് സീറ്റ് മൗണ്ട്‌സ്, സീറ്റ് ബെല്‍റ്റ് വാണിങ്ങ്, എയര്‍ബാഗ് തുടങ്ങിയ സുരക്ഷ ഫീച്ചറുകള്‍ മുമ്പ് നല്‍കിയിരുന്നു. ഇതിലേക്കാണ് ഇപ്പോള്‍ പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി നല്‍കിയിരിക്കുന്നത്.
ക്രിസ്റ്റയുടെ ഉയര്‍ന്ന പതിപ്പായ ZX വേരിയന്റില്‍ മുമ്പുണ്ടായിരുന്ന സുരക്ഷ ഫീച്ചറുകള്‍ക്ക് പുറമെ ഏഴ് എയര്‍ബാഗ്, ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ്, ഇമ്മൊബിലൈസര്‍, സൈറണ്‍, അള്‍ട്രാ സോണിക് സെന്‍സര്‍, ഗ്ലാക്ക് ബ്രേക്ക് സെന്‍സര്‍ എന്നിവയും നല്‍കിയിട്ടുണ്ട്. അതേസമയം, GX (M), GX(A), VX എന്നീ വേരിയന്റുകളില്‍ മൂന്ന് എയര്‍ബാഗാണ് സ്ഥാനംപിടിച്ചിരിക്കുന്നത്.
സുരക്ഷ ശക്തമാക്കിയതൊഴിച്ചാല്‍ വേറെ മാറ്റങ്ങളൊന്നും ഈ വാഹനത്തിലില്ല. 2.7 ലിറ്റര്‍ പെട്രോള്‍, 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് ഈ വാഹനം എത്തുന്നത്. പെട്രോള്‍ മോഡല്‍ 164 ബിഎച്ച്പി പവറും 245 എന്‍എം ടോര്‍ക്കും ഡീസല്‍ മോഡല്‍ 148 ബിഎച്ച്പി പവറും 343 എന്‍എം ടോര്‍ക്കുമേകും.അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.
Content Highlights: Toyota Innova Crysta Updated With More Safety Features
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..