സാധാരണകാരന്റെ ആഡംബര വാഹനം എന്ന വിശേഷണം ഏറ്റവും ഇണങ്ങുന്ന എംപിവിയാണ് ടൊയോട്ട ഇന്നോവയും പിന്നാലെയെത്തിയ ഇന്നോവ ക്രിസ്റ്റയും. GX, VX, ZX എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തിയിരുന്ന ഈ മോഡല്‍ ജി പ്ലസ് എന്ന വേരിയന്റ് കൂടി എത്തിച്ച് നിര വലുതാക്കിയിരിക്കുകയാണ്.
മുമ്പ് അടിസ്ഥാന വേരിയന്റ് ആയിരുന്ന GX ഇനി ഓര്‍ഡര്‍ ലഭിച്ചാല്‍ മാത്രമേ നിര്മിക്കൂവെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ വിപണിയില്‍ അടിസ്ഥാന മോഡല്‍ ജി-പ്ലസ് ആയേക്കും. ഉയര്‍ന്ന വേരിയന്റില്‍ നല്‍കിയിട്ടുള്ള ഒട്ടുമിക്ക ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചാണ് ജി പ്ലസ് എത്തിച്ചിരിക്കുന്നത്.
ഹാലജെന്‍ ഹെഡ്ലാമ്പ്, 16 ഇഞ്ച് അലോയി വീല്‍, ബാക്ക് സ്പോയിലര്‍ എന്നിവ ജി പ്ലസിന്റെ എക്സ്റ്റീരിയറില്‍ നല്‍കിയിട്ടുണ്ട്. മൂന്ന് നിര സീറ്റുകള്‍ക്കും എസി വെന്റ് നല്‍കിയതാണ് ഇന്റീരിയറിലെ മാറ്റം. റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, എയര്‍ബാഗ് എന്നിവയും ജി പ്ലസില്‍ നല്‍കുന്നുണ്ട്.
അതേസമയം, ഡി-ഫോഗര്‍, ഓഡിയോ സിസ്റ്റം, മധ്യനിര സീറ്റുകളിലെ ആം റെസ്റ്റ്, എന്നിവയുടെ അഭാവം ഈ വാഹനത്തില്‍ നിഴലിക്കുന്നുണ്ട്. പേള്‍ വൈറ്റ്, റെഡ് എന്നീ നിറങ്ങളില്‍ ജി പ്ലസ് പുറത്തിറക്കില്ലെന്നതും പോരായ്മയാകും.
അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും 2.7 ലിറ്റര്‍ ഡ്യുവല്‍ VVT-i ഡീസല്‍ എന്‍ജിനുമാണ് ക്രിസ്റ്റ ജി-പ്ലസിന് കുതിപ്പേകുന്നത്. ഇത് 163.7 ബിഎച്ച്പി കരുത്തും 245 എന്‍എം ടോര്‍ക്കുമേകും. ഏഴ്, എട്ട് സീറ്റുകളില്‍ എത്തുന്ന ഈ വേരിയന്റിന് 15.57 ലക്ഷം മുതല്‍ 15.62 ലക്ഷം രൂപ വരെയാണ് വില.
Content Highlights: Toyota Innova Crysta G Plus Launched
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..