ടൊയോട്ട ഗ്ലാൻസ | Photo: Toyota India
ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ (ടി.കെ.എം.) വില്‍പ്പന 20 ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടു. 20 ലക്ഷം എന്ന നേട്ടം കൈവരിച്ച വാഹനം 'ന്യൂ ഗ്ലാന്‍സ' ആണ്.
ടൊയോട്ടയുടെ ഏറ്റവും വലിയ ഡീലര്‍മാരായ നിപ്പോണിന്റെ കളമശ്ശേരിയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ടി.കെ.എം. വൈസ് പ്രസിഡന്റ് തകാഷി തകാമിയ, ന്യൂ ഗ്ലാന്‍സയുടെ താക്കോല്‍ ഇരിങ്ങാലക്കുട സ്വദേശി സജീര്‍ ഖാദറിന് കൈമാറിയതോടെയാണ് 20 ലക്ഷം യൂണിറ്റ് എന്ന നേട്ടത്തിലെത്തിയത്.
1999 ഡിസംബറില്‍ ഇന്ത്യയില്‍ ഉത്പാദനം തുടങ്ങിയ ടൊയോട്ട 2014 മാര്‍ച്ചിലാണ് 10 ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ലിലെത്തിയത്. ജനപ്രിയ എം.പി.വി.-എസ്.യു.വി. വാഹനങ്ങളായ ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ എന്നിവയ്ക്ക് ശേഷം അര്‍ബന്‍ ക്രൂയിസര്‍, ഗ്ലാന്‍സ, ലെജന്‍ഡര്‍ എന്നീ പുതിയ മോഡലുകളാണ് കമ്പനി വിപണിയില്‍ എത്തിച്ചത്.
കാംറി ഹൈബ്രിഡ് ഇന്ത്യയിലെ ആദ്യത്തെ പ്രാദേശികമായി നിര്‍മിച്ച സെല്‍ഫ് ചാര്‍ജിങ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനമാണ്. ചടങ്ങില്‍ നിപ്പോണ്‍ ടൊയോട്ട ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ.എം. ബാബു മൂപ്പന്‍, ടി.കെ.എം. ജനറല്‍ മാനേജര്‍ രാജേഷ് മേനോന്‍, നിപ്പോണ്‍ ഗ്രൂപ്പ് ഡയറക്ടര്‍മാരായ ആതിഫ് മൂപ്പന്‍, നയീം ഷാഹുല്‍ എന്നിവരും, പ്രദീപ് റായ്, സൂര്യപ്രകാശ്, ശ്രേയസ് റാവു, ജയരാജ് (സി.ഒ.ഒ.), എല്‍ദോ ബെഞ്ചമിന്‍ (സീനിയര്‍ വി.പി.) തുടങ്ങിയവരും പങ്കെടുത്തു.
Content Highlights: toyota india achieve 20 lakhs sales milestone in india, Toyota Glanza, Toyota Cars
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..