അഭിനയിക്കാൻ നിരത്തിലിറങ്ങി ഹൈലക്സ്; ഇന്ത്യയ്ക്ക് ടൊയോട്ടയുടെ ന്യൂ ഇയർ ഗിഫ്റ്റ്


ഫോര്‍ച്യൂണര്‍, ഇന്നോവ ക്രിസ്റ്റ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ഐ.എം.വി.2 പ്ലാറ്റ്‌ഫോമിലായിരിക്കും ഹൈലക്‌സും ഒരുങ്ങുക.

ടൊയോട്ട ഹൈലക്‌സ് | Photo: Team BHP

ഫോര്‍ച്യൂണര്‍, ക്രിസ്റ്റ തുടങ്ങിയ കിടലന്‍ വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകള്‍ക്ക് സമ്മാനിച്ച ജാപ്പനീസ് വാഹന നിര്‍മാതാക്കളാണ് ടൊയോട്ട. ഈ വാഹനങ്ങളുടെ കൂട്ടത്തിലേക്ക് ടൊയോട്ട ഇനിയെത്തിക്കുന്നത് ഹൈലക്‌സ് എന്ന ലൈഫ് സ്റ്റൈല്‍ പിക്ക്അപ്പ് മോഡലായിരിക്കുമെന്ന് മുമ്പുതന്നെ കമ്പനി അറിയിച്ചിരുന്നതാണ്. 2022-ന്റെ തുടക്കത്തില്‍ എത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന്റെ ചിത്രങ്ങളാണ് ഏതാനും ദിവസങ്ങളാണ് സമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത്.

ടൊയോട്ട ഹൈലക്‌സ് ടെലിവിഷന്‍ പരസ്യ ചിത്രീകരണത്തിന് ഇറങ്ങിയതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് പരസ്യ ചിത്രീകരണം പുരോഗമിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ഡബിള്‍ ക്യാബിന്‍ മോഡലാണ് ചിത്രത്തിലുള്ളത്. ഈ പതിപ്പ് തന്നെയായിരിക്കും വിപണിയില്‍ എത്തിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരസ്യ ചിത്രീകരണം ഉള്‍പ്പെടെ ആരംഭിച്ചതിനാല്‍ തന്നെ ജനുവരി മാസത്തോടെ വരവുണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍.

ടൊയോട്ടയുടെ ഇന്ത്യയിലെ എസ്.യു.വി, എം.പി.വി. മോഡലുകളായ ഫോര്‍ച്യൂണര്‍, ഇന്നോവ ക്രിസ്റ്റ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ഐ.എം.വി.2 പ്ലാറ്റ്‌ഫോമിലായിരിക്കും ഹൈലക്‌സും ഒരുങ്ങുകയെന്നാണ് വിവരം. 5285 എം.എം. നീളമാണ് ഹൈലക്‌സ് പിക്ക്അപ്പിനുള്ളത്. എന്നാല്‍, 3085 എന്ന ഉയര്‍ന്ന വീല്‍ബേസായിരിക്കും ഈ വാഹനത്തിന് നല്‍കുക. ടൊയോട്ടയുടെ ബിദഡിയിലെ പ്ലാന്റിലായിരിക്കും ഈ വാഹനം നിര്‍മിക്കുകയെന്നും സൂചനയുണ്ട്.

Toyota Hilux
Team BHP">
ടൊയോട്ട ഹൈലക്‌സ് | Photo: Team BHP

ലൈഫ് സ്റ്റൈല്‍ പിക്കഅപ്പ് ശ്രേണിയിലെ സ്റ്റൈലിഷ് മോഡലായായിരിക്കും ഹൈലക്‌സ് എത്തുക. വലിയ ഹെക്‌സാഗണല്‍ ഗ്രില്ല്, സ്വപ്റ്റ്ബാക്ക് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, മസ്‌കുലര്‍ ഭാവമുള്ള ബംമ്പര്‍, 18 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകള്‍, സൈഡ് ഫുട്ട് സ്റ്റെപ്പ്, ബോഡ് ക്ലാഡിങ്ങ്, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ലാമ്പ്, ക്രോമിയം ആവരണം നല്‍കിയിട്ടുള്ള ഹാച്ച്‌ഡോര്‍ ഹാന്‍ഡില്‍ എന്നിവയാണ് ഹൈലക്‌സിന്റെ ഡിസൈന്‍ ഹൈലൈറ്റ്.

ഫോര്‍ച്യൂണറിനും ഇന്നോവ ക്രിസ്റ്റയ്ക്കും സമാനമായ ആഡംബര അകത്തളമായിരിക്കും ഹൈലക്‌സിലും നല്‍കുക. തുകലില്‍ പൊതിഞ്ഞിട്ടുള്ള അപ്പ്‌ഹോള്‍സ്ട്രി, എട്ട് ഇഞ്ച് വലിപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന മുന്‍നിര സീറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവ ഇന്റീരിയറിനെ ഫീച്ചര്‍ സമ്പന്നമാക്കും.

മെക്കാനിക്കല്‍ ഫീച്ചര്‍ സംബന്ധിച്ച കൃത്യമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ല. ഹെലക്‌സിന്റെ താഴ്ന്ന വേരിയന്റില്‍ ഇന്നോവ ക്രിസ്റ്റയില്‍ നല്‍കിയിട്ടുള്ള 2.4 ഡീസല്‍ എന്‍ജിന്‍ നല്‍കിയേക്കുമെന്നാണ് സൂചന. അതേസമയം, ഉയര്‍ന്ന വകഭേദങ്ങളില്‍ ഫോര്‍ച്യൂണറില്‍ നല്‍കിയിട്ടുള്ള 201 ബി.എച്ച്.പി. പവറും 420 എന്‍.എം. ടോര്‍ക്കുമേകുന്ന 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനും നല്‍കിയേക്കും. ഓട്ടോമാറ്റിക് പതിപ്പ് 500 എന്‍.എം. ടോര്‍ക്ക് ഉത്പാദിപ്പിക്കും. 4x2, 4x4 പതിപ്പുകളായും ഇത് എത്തും.

Content Highlights: Toyota Hilux Life Style Pick Up spotted during TVC Shoot; Launch Soon


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented