ഴിഞ്ഞ നവംബറില്‍ നവീകരിച്ച് ടൊയോട്ട പുറത്തിറക്കിയ രണ്ടാം തലമുറ ഫോര്‍ച്യൂണര്‍ ബുക്കിങ് പതിനായിരം യൂണിറ്റ് പിന്നിട്ടു. ഇതില്‍ ഏകദേശം അയ്യായിരത്തോളം യൂണിറ്റുകള്‍ ഉപഭോക്താക്കളിലെത്തി. പെട്രോള്‍-ഡീസല്‍ വകഭേദങ്ങളില്‍ രണ്ടാം തലമുറ ഫോര്‍ഡ് എന്‍ഡവറിനോട് എതിരിടാനെത്തിയ ഫോര്‍ച്യൂണറിന് നിലവില്‍ 2-3 മാസമാണ് ബുക്കിങ് പിരീഡ്. രണ്ട് തലമുറകളിലുമായി ഫോര്‍ച്യൂണര്‍ വില്‍പ്പന കഴിഞ്ഞ മാസം ഒരു ലക്ഷം യൂണിറ്റിലെത്തിയിരുന്നു.  

25.92 - 27.61 ലക്ഷം രൂപയാണ് പെട്രോള്‍ വകഭേദത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില, ഡീസലിന് 17.51 - 31.12 ലക്ഷവും. 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 177 ബിഎച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കുമേകും. 164 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഡീസല്‍ പതിപ്പ്. 7 എയര്‍ബാഗ്, എബിഎസ്, ഹില്‍ ഹോള്‍ഡ് എന്നിവ നല്‍കി സുരക്ഷയിലും മുന്‍പന്തിയിലാണ് ന്യൂജെന്‍ ഫോര്‍ച്യൂണര്‍. 

ഫോര്‍ വീല്‍ ഡ്രൈവിനൊപ്പം സിക്സ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ഫോര്‍ച്യൂണര്‍ ലഭ്യമാകും. 80 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി, 2745 എംഎം വീല്‍ബേസ്, 225 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയ്ക്കൊപ്പം 12 - 13 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ടൊയോട്ട വാഗ്ദ്ധാനം ചെയ്യുന്നത്.