നാല് വര്‍ഷത്തിന് ശേഷം മുഖംമിനുക്കി ടൊയോട്ട ഫോര്‍ച്യൂണര്‍ എത്തി; വില 29.98 ലക്ഷം രൂപ മുതല്‍


ഫോര്‍ച്യൂണറിന്റെ സ്‌പോര്‍ട്‌സ് പതിപ്പായി ഇത്തവണ അവതരിപ്പിച്ച ലെജന്‍ഡര്‍ മോഡലിന് 37.58 രൂപയാണ് വില

ടൊയോട്ട ഫോർച്യൂണർ | Photo: Toyota Bharat

ന്ത്യയിലെ പ്രീമിയം എസ്.യു.വികളില്‍ മുന്‍നിര മോഡലായ ടൊയോട്ട ഫോര്‍ച്യൂണറിന്റെ മുഖംമിനുക്കിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ എത്തുന്ന ഈ എസ്.യു.വിക്ക് 29.88 ലക്ഷം രൂപ മുതല്‍ 37.43 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഫോര്‍ച്യൂണറിന്റെ സ്‌പോര്‍ട്‌സ് പതിപ്പായി ഇത്തവണ പുതുതായി അവതരിപ്പിച്ച ലെജന്‍ഡര്‍ മോഡലിന് 37.58 രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില.

നാല് വര്‍ഷത്തിന് ശേഷമാണ് ഫോര്‍ച്യൂണര്‍ മുഖംമിനുക്കലിന് വിധേയമാകുന്നത്. അതുകൊണ്ട് തന്നെ ഡിസൈനിലും ഫീച്ചറുകളിലും കാര്യമായ മാറ്റമാണ് വരുത്തിയിട്ടുള്ളത്. മുന്‍ മോഡലില്‍ നിന്ന് പൂര്‍ണമായും മാറിയുള്ള വലിയ ഗ്രില്ല്, നേര്‍ത്ത ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ഡി.ആര്‍.എല്‍, വലിയ എയര്‍ കര്‍ട്ടണും സ്‌കിഡ് പ്ലേറ്റും നല്‍കിയുള്ള പുതിയ ബംബര്‍ എന്നിവയാണ് ഫോര്‍ച്യൂണറിന്റെ മുഖം അലങ്കരിക്കുന്നത്.

മുന്‍ മോഡലില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഫോര്‍ച്യൂണറിന്റെ ലെജന്‍ഡര്‍ എന്ന പുതിയ പതിപ്പും എത്തുന്നുണ്ട്. റെഗുലര്‍ മോഡലിനെക്കാള്‍ സ്പോര്‍ട്ടി ഭാവമായിരിക്കും ഈ വേരിയന്റിന്. അഗ്രസീവ് ഭാവമുള്ള ബംബറും ഗ്രില്ലുമായിരിക്കും ലെജന്‍ഡറിനെ വ്യത്യസ്തമാക്കുന്നത്. പുതിയ ഡിസൈനിലുള്ള അലോയി വീല്‍, വീല്‍ ആര്‍ച്ച്, അഴിച്ചുപണിത ടെയില്‍ ഗേറ്റ്, ലൈറ്റുകള്‍ തുടങ്ങിയവയും 2021 ഫോര്‍ച്യൂണറിനെ സ്റ്റൈലിഷാക്കും.

മുന്‍ മോഡലുമായി വിദൂരസാമ്യമുള്ള ഇന്റീരിയറാണ് ഇതില്‍ ഒരുങ്ങിയിട്ടുള്ളത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍.ഇ.ഡി. ആംബിയന്റ് ലൈറ്റിങ്ങ്, വയര്‍ലെസ് ചാര്‍ജിങ്ങ്, വെന്റിലേറ്റഡ് സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഓട്ടോമാറ്റിക് ബൂട്ട് ഓപ്പണര്‍ എന്നിവ പുതുമയാണ്.

2.8 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിനുകളിലാണ് പുതിയ ഫോര്‍ച്യൂണര്‍ നിരത്തിലെത്തിയിട്ടുള്ളത്. ഡീസല്‍ എന്‍ജിന്‍ 201 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കുമേകും. പെട്രോള്‍ മോഡല്‍ 164 ബി.എച്ച്.പി.പവറും 245 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഫോര്‍ വീല്‍, ടൂ വീല്‍ ഡ്രൈവ് മോഡലുകളും ഇതില്‍ നല്‍കിയിട്ടുണ്ട്.

Content Highlights: Toyota Fortuner Facelift Model Launched In India; Price Starts At 29.98 Lakhs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Mallikarjun Kharge, VD Satheesan

1 min

ഖാര്‍ഗെയെ പിന്തുണയ്ക്കും, അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനകരം - വി.ഡി. സതീശന്‍

Oct 1, 2022

Most Commented