ക്രിസ്റ്റയ്ക്ക് പിന്നാലെ മുഖം മിനുക്കിയെത്താന്‍ ഫോര്‍ച്യൂണറും; 2021 ആദ്യമെത്തിയേക്കും


മസ്‌കുലര്‍ എസ്.യു.വിയില്‍ നിന്ന് ക്യൂട്ട് എസ്.യു.വിയായാണ് ഫോര്‍ച്യൂണര്‍ എത്തുന്നത്.

ടൊയോട്ട ഫോർച്യൂണർ | Photo: Toyota Motor Thailand

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് പിന്നാലെ പ്രീമിയം എസ്.യു.വി. മോഡലായ ഫോര്‍ച്യൂണറും മുഖം മിനുക്കുകയാണ്. മിനുക്കുപണികള്‍ പൂര്‍ത്തിയാക്കി 2021-ന്റെ തുടക്കത്തില്‍ തന്നെ വാഹനം നിരത്തുകളില്‍ എത്തുമെന്നാണ് സൂചന. ഇതിനിടെ, 50,000 രൂപ വരെ അഡ്വാന്‍സ് തുക ഈടാക്കി ഈ വാഹനത്തിന്റെ അനൗദ്യോഗിക ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മസ്‌കുലര്‍ എസ്.യു.വിയില്‍നിന്ന് ക്യൂട്ട് എസ്.യു.വിയായാണ് ഫോര്‍ച്യൂണര്‍ എത്തുന്നത്. ബ്ലാക്ക് ഫിനീഷിങ്ങിലുള്ള വീതി കുറഞ്ഞ ഗ്രില്ലും വലിയ എയര്‍ഡാമുമാണ് മുന്നിലെ പ്രധാന ആകര്‍ഷണം. ഡി.ആര്‍.എല്‍ നല്‍കിയിട്ടുള്ള വീതി കുറഞ്ഞ എല്‍.ഇ.ഡി ഹെഡ്ലാമ്പ്, ബ്ലാക്ക് പ്ലാസ്റ്റിക് പ്രതലത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഫോഗ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവയാണ് മുന്‍വശത്തെ പുതുമ.

പ്ലാസ്റ്റിക് വീല്‍ ആര്‍ച്ച്, പുതിയ അലോയി വീല്‍, പുതിയ ഡോര്‍ സ്റ്റെപ്പ് എന്നിവയാണ് വശങ്ങളിലെ മാറ്റം. നീളമുള്ള എല്‍ഇഡി ടെയില്‍ ലാമ്പ്, രണ്ട് ലൈറ്റുകളെയും ബന്ധിപ്പിക്കുന്ന ഫോര്‍ച്യൂണര്‍ ബാഡ്ജിങ്ങുള്ള ക്രോമിയം സ്ട്രിപ്പ്, റൂഫ് സ്പോയിലര്‍, റിയര്‍ ഫോഗ്ലാമ്പ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയിട്ടുള്ള ബംമ്പര്‍ എന്നിവയാണ് പുതിയ ഫോര്‍ച്യൂണറിന്റെ പിന്‍വശത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള പുതിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ പുതുമയാണ്. ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റിയറിങ്ങ് വീല്‍ എന്നിവ മുന്‍ മോഡലിലേത് തുടരും. 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഓട്ടോമാറ്റിക് ബൂട്ട് ഓപ്പണര്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്ങ് എന്നിവയും ഫോര്‍ച്യൂണറിലെ പുതുമയാകും.

2.8 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് പുതിയ ഫോര്‍ച്യൂണറിന് കരുത്തേകുന്നത്. ഇത് 204 ബി.എച്ച്.പി പവറും 500 എന്‍.എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ഫോര്‍ച്യൂണറിലുണ്ട്. ടൂ വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് മോഡുകളും ഫോര്‍ച്യൂണറില്‍ നല്‍കും.

Content Highlights: Toyota Fortuner Facelift Coming In Early 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022

Most Commented